For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്കാലം മുതലെ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്: വെളിപ്പെടുത്തി മാലാ പാര്‍വതി

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാലാ പര്‍വതി. നാടകത്തിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. 2007 ല്‍ പുറത്ത് വന്ന ടൈം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. മലയാളത്തിന് പുകമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന മാലാ പാര്‍വതിയുടെ ചിത്രം. മോളി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള രസകരമായ കഥാപാത്രമായിരുന്നു ഇത്. പാപ്പാനിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  ഡോക്ടര്‍ റോബിനും ജാസ്മിനു തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്; വെളിപ്പെടുത്തി ഡെയ്‌സി

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാലാ പാര്‍വതി. ഒപ്പം തന്നെ തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നടിക്കാറുമുണ്ട്. ഇപ്പോഴിത തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പറയുകയാണ് താരം. ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്ത് കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

  പിന്നാലെ നടന്ന് പ്രണയം പറഞ്ഞു, അവസാനം പറ്റില്ലെന്ന് പറയേണ്ടി വന്നു, പ്രണയത്തെ കുറിച്ച് നവീന്‍ അറയ്ക്കല്‍

  കുട്ടിക്കാലം മുതല്‍ തന്നെ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. ഒപ്പം തന്നെ പുതിയ കാലത്തെ മലയാള സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മാലാ പാര്‍വ്വതി ദ ക്യുവിനോട് പറഞ്ഞു.നടിയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

  മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ...''കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.

  പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്''; മാലാ പാര്‍വതി പറഞ്ഞു.

  മാലാ പാര്‍വതിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തമിഴിലും ഈ വര്‍ഷം നടി അഭിനയിച്ചിരുന്നു. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത എഫ്‌ഐആറിലാണ് അഭിനിച്ചത്. വിഷ്ണു വിശാലിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ എത്തിയത്. ഹിന്ദിയിലും ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി'യെന്ന ചിത്രത്തില്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കാജോളാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ നൂറില്‍ അധികം സിനിമകളില്‍ മാലാ പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

  Read more about: maala parvathi
  English summary
  Maala Parvathy Reveals She Faced Body Shaming And About Manju Warrier And Parvathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X