മമ്മൂട്ടിയുടെ പിറന്നാളിനെത്തുന്നത് അഡാറ് സമ്മാനം! ചില സൂചനകള്‍ പുറത്ത് വന്നു, സംഭവം സത്യമാവുമോ?

Recommended Video

മമ്മൂട്ടിയുടെ പിറന്നാളിനെത്തുന്നത് അഡാറ് സമ്മാനം | filmibeat Malayalam

അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്നതിന്റെ സന്തോഷിത്തിലാണ് ആരാധകര്‍. ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗ് കൂടി റിലീസിനെത്തുകയാണ്. നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കുകളിലാണ് താരം. ബിഗ് ബജറ്റിലും ചരിത്രത്തെ ആസ്പദമാക്കിയും നിരവധി സിനിമകളാണ് മമ്മൂട്ടിയുടെ വരനിരിക്കുന്നത്.

വിശേഷ ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്കുള്ള സമ്മാനം താരങ്ങള്‍ നല്‍കാറുണ്ട്. ചിലപ്പോള്‍ പുതിയ സിനിമകളുടെ പോസ്റ്റര്‍ ടീസര്‍, വമ്പന്‍ പ്രോജക്ടുകളുടെ പ്രഖ്യാപനം എന്നിങ്ങനെയുള്ള കാര്യങ്ങളായിരിക്കും സമ്മാനമായി എത്തുന്നത്. സെപ്റ്റംബറില്‍ മമ്മൂട്ടി 67-ാമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ആ ദിവസം ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

മമ്മൂട്ടിയുടെ പിറന്നാള്‍

മമ്മൂട്ടിയുടെ പിറന്നാള്‍

1955 ല്‍ ജനിച്ച മമ്മൂട്ടി ഇപ്പോഴും ഒരു മുപ്പത് വയസുകാരന്റെ ലുക്കിലാണ് ജീവിക്കുന്നത്. പ്രായം കൂടി വരുമ്പോള്‍ ഗ്ലാമര്‍ കൂടുന്ന അസുഖമുണ്ടെന്ന് പറഞ്ഞ് കളിയാക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വൈറലായ മമ്മൂട്ടിച്ചിത്രം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ദ്രുവം എന്ന സിനിമയിലെ ലുക്ക് പോലെയുണ്ട് ഇപ്പോഴുമെന്നായിരുന്നു ചിത്രത്തിന് വന്ന കമന്റുകള്‍. സെപ്റ്റംബറില്‍ 67-ാമത് പിറന്നാള്‍ ആഘോഷിക്കാന്‍ പോവുന്ന ആളാണെന്ന് ആരും പറയില്ലെന്നുള്ളതാണ് വസ്തുത.

പിറന്നാള്‍ സമ്മാനം

പിറന്നാള്‍ സമ്മാനം

സെപ്റ്റംബര്‍ 7 ന് പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി ആരാധകര്‍ക്കായി ഒരു സമ്മാനം അണിയറയില്‍ ഒരുക്കുന്നുണ്ടെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററായിരിക്കും പുറത്ത് വരാന്‍ പോവുന്നത്. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതില്‍ സ്ത്രൈണതയുള്ള കഥാപാത്രമുണ്ടെന്നുള്ളതും ആകാംഷ നിറച്ചതായിരുന്നു. ഇത് മാത്രമാണോ അതോ മറ്റേന്തങ്കിലും സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

 മാമാങ്കം

മാമാങ്കം

കുഞ്ഞാലി മരക്കാര്‍ എത്തുന്നതിന് മുന്‍പ് ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സജീവ് പിള്ള തിരിക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

 ചിത്രീകരണം

ചിത്രീകരണം

നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ തീരുമാനിച്ച സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അധിക ദിവസം നീണ്ട് നില്‍ക്കാത്ത ആദ്യ ഷെഡ്യൂള്‍ മംഗലപുരത്ത് നിന്നുമായിരുന്നു നടത്തിയത്. കൊച്ചിയില്‍ കൂറ്റന്‍ സെറ്റുണ്ടാക്കിയായിരുന്നു രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ഇനി 50 ദിവസം നീണ്ട് നില്‍ക്കുന്ന വലിയൊരു ഷെഡ്യൂളുണ്ട്. ഇതും എറണാകുളത്ത് സെറ്റിട്ടിട്ടാണ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടരങ്ങളല്ലെങ്കിലും പതിനാറാം നൂറ്റാണ്ടിലെ വലിയ കെട്ടിട്ടങ്ങളുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.

പിന്നണിയിലുള്ളവര്‍

പിന്നണിയിലുള്ളവര്‍

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ ആയതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ആകാംഷയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് വേണ്ടി മാമാങ്കത്തിന്റെ പിന്നണിയില്‍ വമ്പന്മാരാണ് അണിനിരക്കുന്നത്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ കാഴ്ചയെ സ്വാധീനിക്കാനും സിനിമയ്ക്ക് കഴിയും. സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൂടുതലുള്ള സിനിമയില്‍ തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 നിറയെ താരങ്ങള്‍

നിറയെ താരങ്ങള്‍

മമ്മൂട്ടി നായകനായി അഭിനയിക്കുമ്പോള്‍ മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. ആയോധന മുറകള്‍ ചെയ്യുന്ന മെയ്വഴക്കവുമുള്ള നടിയാണ് പ്രാചി. ഒരു ദേവദാസിയായിട്ടാണ് പ്രാചി സിനിമയില്‍ അഭിനയിക്കുന്നത്. പ്രാചിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, ധ്രുവന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X