Don't Miss!
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ചരിത്ര പുരുഷന്മാരുടെ വേഷം അത് മമ്മൂക്കയ്ക്ക് ഉള്ളതാണ്..! മാമാങ്കം ഹിറ്റായിരിക്കും, കാരണം ഇതാണ്...
ഇതിഹാസ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മലയാളത്തില്‍ മറ്റുതാരങ്ങളെ അപേഷിച്ച് മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. അക്കൂട്ടത്തിലേക്ക് രണ്ട് സിനിമകളാണ് വരുന്നത്. കുഞ്ഞാലി മരക്കാരിന് മുന്‍പ് മമ്മൂട്ടി നായകനാവുന്ന മറ്റൊരു ബിഗ് ബജറ്റ് സിനിമയാണ് മാമാങ്കം. നവാഗനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.
ഷൂട്ടിംഗില്‍ മമ്മൂട്ടിയും ജോയിന്‍ ചെയ്തിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യ ഷെഡ്യൂള്‍ വളരെ ചെറുതാണെന്നും അത് വേഗം അവസാനിക്കുമെന്നും പറയുന്നു. ശേഷം രണ്ടാം ഭാഗം മേയ് മാസത്തില്‍ ആരംഭിക്കാനിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍...

വ്യത്യസ്ത ഗെറ്റപ്പുകള്‍
മാമാങ്കത്തില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുമെന്ന് മനോരമ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ നാല് ഗെറ്റപ്പുകളായിരിക്കും മമ്മൂട്ടിയ്ക്കുണ്ടാവുക. എല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ളതെല്ലാം സിനിമയിലുണ്ടാവുമെന്നാണ് പറയുന്നത്.

സ്ത്രൈണ ഭാവം
നാല് ഗെറ്റപ്പുകള്‍ എന്ന് പറയുമ്പോള്‍ അതിനും പ്രത്യേകത ഏറെയാണ്. കര്‍ഷകനായും സ്ത്രൈണ ഭാവമുള്ളതുമായ വേഷങ്ങളാ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയില്‍ പ്രധാന്യമുള്ള ഒരു വേഷമായിരിക്കും സ്ത്രൈണയുള്ള മമ്മൂട്ടിയുടെ എന്നാണ് റിപ്പോര്‍ട്ടുകള്‍. 35 മിനുറ്റോളം ഈ വേഷം ഉണ്ടാവും.

നീരജ് പറഞ്ഞിരുന്നത്
മാമാങ്കത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നീരജ് മാധവ് തുറന്ന് പറഞ്ഞിരുന്നു. ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞിരിക്കുകയാണെന്നും സിനിമ ഒരു ഉഗ്രന്‍ ഐറ്റം ആയിരിക്കുമെന്നുമായിരുന്നു നീരജ് പറഞ്ഞിരുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്കുള്ള പ്രധാന്യം
ആക്ഷന്‍ രംഗങ്ങള്‍ക്ക് സിനിമയില്‍ പ്രധാന്യം കൂടുതലുള്ളതിനാല്‍ തായ്ലാന്ഡില് നിന്നുമുള്ള ജയ്ക്ക് സ്റ്റണ്ട്സാണ് മാമാങ്കത്തിന് സംഘട്ടനം ഒരുക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് ബ്രഹ്മാണ്ഡ സിനിമകളിലും സംഘം പ്രവര്‍ത്തിച്ചിരുന്നു.

ചരിത്ര സിനിമ
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു ചാവേറായിട്ടാണ് മമ്മൂട്ടി വരുന്നത്. മമ്മൂക്കയുടെ വരാനിരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രതീക്ഷ നല്കുന്ന സിനിമ കൂടിയാണ് മാമാങ്കം.

ബിഗ് ബജറ്റ് സിനിമ
ബിഗ് ബജറ്റിലാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത്. സിനിമയുടെ ബജറ്റ് മുപ്പത് മുതല്‍ അമ്പത് കോടി വരെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രീകരണം
പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള വരവാണെന്നതിനാല് തന്നെ സിനിമയുടെ ചിത്രീകരണവും അതിനനുസരിച്ചായിരിക്കും നടക്കുക. നാല് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നവാഗത സംവിധായകന്
മലയാള സിനിമ നവാഗത സംവിധായകന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ അടുത്ത് ഇറങ്ങിയ സിനിമകളും ഇനി വരാനിരിക്കുന്ന സിനിമകളും നവാഗത സംവിധായകര്‍ ആണ് സംവിധാനം ചെയ്യുന്നത്. മാമാങ്കവും നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്.
ഒടിയനും കുഞ്ഞാലി മരക്കാര്‍ക്കും കടുത്ത വെല്ലുവിളി!കര്‍ണനെ നൈസ് ആയി ഒഴിവാക്കി കാളിയനുമായി പൃഥ്വിരാജ്!
എന്റെ പൊന്നു ഇത് അനു ഇമ്മാനുവേല്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍!
പൃഥ്വിയുടെ കര്ണന് പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന് കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ
-
റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷ
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!