Don't Miss!
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഏട്ടന് ഫാനാണെങ്കിലും ഇക്കയ്ക്ക് പരിക്കെന്ന് അറിഞ്ഞപ്പോള്‍ ഉള്ള് പിടഞ്ഞു, ട്രോള്‍ ലോകത്തെ കാഴ്ചകള്‍
സിനിമാചിത്രീകരണത്തിനിടയില്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് സ്വഭാവികമാണ്. മുന്നൊരുക്കങ്ങള്‍ വേണ്ടത്ര നടത്തിയാലും അപ്രതീക്ഷിതമായി താരങ്ങള്‍ക്ക് പരിക്ക് പറ്റാറുണ്ട്. മാമാങ്കം ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്കേറ്റുവെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്.
മാമാങ്കം തുടങ്ങിയതേയുള്ളൂ മമ്മൂട്ടിക്ക് പരിക്ക്, കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു, കാണൂ
സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെയാവുമോ നിവിന്റെയും അവസ്ഥ? പക്കി കൊണ്ടുപോവുമോ?
സിനിമയിലെ ഒരു സംഘട്ടന രംഗം പെര്ഫെക്ഷന് വേണ്ടി റീ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. സാരമായ പരിക്കല്ലെന്നും അദ്ദേഹം സുഖകരമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. മമ്മൂട്ടിയുടെ പരിക്കിനെയും വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ് ട്രോളര്‍മാര്‍. ട്രോള്‍ ലോകത്തെ രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കാം.

ഫാന്‍സുകാര്‍ ആഘോഷമാക്കുന്നു
മമ്മൂട്ടിയുടെ പരിക്ക് മോഹന്‍ലാല്‍ ആരാധകര്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും തന്റെ അറിവിലല്ലെന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് പറയുന്നു.

മമ്മൂക്കയെ ചൊറിയുന്നവരോട്
മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ മമ്മൂട്ടിക്കാണ് സമാധാനം നഷ്ടപ്പെട്ടത്. ഏട്ടന്, ഇക്ക താരതമ്യമാമഅ ഫാന്‍സുകാര്‍ നടത്തുന്നത്.

പക്കിയെ കടത്തിവെട്ടുമോ?
മോഹന്‍ലാലിന്‍രെ ഇത്തിക്കര പക്കിയുടെ ലുക്കിനെ കടത്തിവെട്ടാനായി ഇക്കയുടെ ബിലാല്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബിലാലിന്റെ എന്‍ട്രിക്കായാണ് തങ്ങളുടെ കാത്തിരിപ്പെന്ന് മെഗാസ്റ്റാര്‍ ആരാധകര്‍.

ആരാ നായകന്?
മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തിയത് മുതല്‍ തുടങ്ങിയ സംശയമാണിത്. കൊച്ചുണ്ണിക്ക് മേലെയാവുമോ ഇത്തിക്കര പക്കിയെന്ന് ആശങ്കയാണ് നിവിനെ അലട്ടുന്നതത്രേ.

നിവിന്‍രെ തട്ട് അവിടെത്തന്നെയുണ്ടാവും
മോഹന്‍ലാല്‍ വന്നാലും മമ്മൂട്ടി വന്നാലും നിവിന്‍ പോളിയ്ക്ക് ഉള്ള സ്ഥാനം അവിടെത്തന്നെയുണ്ടാവും. നിവിന്‍ ഫാന്‍സിന്റെ ഉറച്ച വിശ്വാസം തകര്‍ക്കരുത്.

പരിക്കെന്ന് കേട്ടപ്പോള്‍ ഉള്ള് പിടഞ്ഞു
നിസ്സാര പരിക്കാണെങ്കില്ക്കൂടിയും പരിക്കെന്ന് കേട്ടപ്പോള്‍ ഉള്ള് പിടഞ്ഞു. കാര്യം ലാലേട്ടന് ഫാനാണെങ്കിലംു സിനിമാപ്രേമിയെ സംബന്ധിച്ചിടത്തോളം ഇക്കയ്ക്കും ഏട്ടനും ഒന്നും വരുത്തല്ലേയെന്നതല്ലേ പ്രാര്‍ത്ഥന.

ഇത് വെറും സാമ്പിള്‍
മാമാങ്കത്തിന്‍രെ കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇത് വെറും സാമ്പിളാണ്, വലുത് വരാനിരിക്കുവാണെന്നാണ് ആരാധകരുടെ അവകാശ വാദം.

കൊച്ചുണ്ണിയെ ഓര്‍ക്കുമ്പോള്‍
കായംകുളം കൊച്ചുണ്ണിയെ ഓര്‍ക്കുമ്പോള്‍ ഈ മുഖമാണ് മനസ്സില്‍ വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് സൂര്യ ടിവിയില്‍ പരമ്പരയായി പ്രക്ഷേപണം ചെയ്തിരുന്നു

മുറിവേറ്റ കൈകളുമായി
ചിത്രീകരണത്തിനിടയില്‍ വാള് കൊണ്ട് പരിക്കേറ്റതിന് ശേഷവും ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂക്കയ്ക്ക് ബിഗ് സല്യൂട്ട്. പെര്ഫെക്ഷന് വേണ്ടി റീ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് മെഗാസ്റ്റാറിന് പരിക്ക് പറ്റിയത്.

ചിത്രം കണ്ട് ഉറപ്പിച്ചോളൂ
മാമാങ്കത്തിന്‍രെ കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കൂടി കണ്ടതിന് ശേഷം ഈ സിനിമ മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറുമെന്ന് ഉറപ്പിച്ചോളൂവെന്നാണ് ഫാന്‍സിന്റെ വാദം.

മമ്മൂട്ടിക്ക് പരിക്കേറ്റത്
മാമാങ്കത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. സാരമായ പരിക്കല്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാരമുള്ള പരിക്കല്ല
സീനിന്റെ പെര്‍ഫെക്ഷനായി റഈ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് മെഗാസ്റ്റാറിന് മുറിവ് പറ്റിയത്. പരിക്ക് വലുതല്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഥാപാത്രത്തിനെ ഏറ്റെടുത്തു
മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനും സ്ത്രൈണ ഭാവവും ഉള്‍പ്പടെയാണ് നാല് ഗെറ്റപ്പുകള്‍.

കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് സെറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷമുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

നാല് ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്നു
നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് സ്റ്റണ്ട് ഒരുക്കുന്ന കെച്ചയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തിലാണ്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!