ആ നടൻ പൊന്നുപോലെ വളർത്തിയ മകളെ മാധവിന് കെട്ടിച്ച് കൊടുക്കുന്നെന്ന് കേട്ടു, അവരോട് പറയാനുള്ളത്: ശാന്തിവിള

സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ് നടു റോഡിൽ കോൺ​ഗ്രസ് നേതാവുമായി തർക്കിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മാധവിനെ കസ്റ്റഡിയിലെടുത്ത് പിന്നെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് പങ്കുവെച്ച അഭിപ്രായമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാധവ് സുരേഷിനെ ശാന്തിവിള ദിനേശ് രൂക്ഷമായി വിമർശിക്കുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

വാർത്തകളിലൊന്നും വരാത്ത മകനായിരുന്നു ഈ രണ്ടാമത്തെ സന്താനം. സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാതെ വന്നവർ സദ്യയുണ്ടാൽ വിവരമറിയുമെന്നും അച്ഛനെ തെറി പറയുന്നവർ ആരായാലും അവന്റെ വീട്ടിൽ കയറി അടിക്കും എന്നൊക്കെ മൂത്ത സന്താനം പറഞ്ഞു. അങ്ങനെ പറഞ്ഞ് ആളായപ്പോഴും ഇളയവൻ ചിത്രത്തിൽ വന്നില്ല. പാവത്താനാണെന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്.

Madhav Suresh  Santhivila Dinesh

കേന്ദ്ര സഹമന്ത്രിയായ അച്ഛൻ ആരെയും എന്തും പറയുന്ന തരത്തിലെത്തുകയും അച്ഛനോടൊപ്പം ഒരു പടത്തിൽ മോന്ത കാണിക്കുകയുമൊക്കെയായപ്പോൾ ​ഗോസായിമാരുടെ നാട്ടിലാണ് ഞങ്ങളിപ്പോൾ പൊറുതി എന്ന്. രാത്രി 12 കഴിഞ്ഞ് കാറെടുത്ത് പുറത്ത് പോകുമ്പോൾ തന്ത വീട്ടിൽ ഇല്ലെങ്കിൽ തള്ള ചോദിക്കേണ്ട മക്കളേ നീ ഈ രാത്രി എവിടെ പോകുന്നെന്ന്, ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

മലയാളത്തിലെ ഒരു പ്രശസ്തനായ നടന്റെ പൊന്നു പോലെ വളർത്തിയ മകളെ ഈ പയ്യന് കെട്ടിച്ച് കൊടുക്കാൻ പോകുന്നു എന്ന വാർത്ത ഇടയ്ക്ക് എവിടെയൊക്കെയോ കേട്ടു. എനിക്ക് ആ ന‌ടനോട് പറയാനുള്ളത് നിങ്ങൾ ഈ ലാളിച്ച് വളർത്തിയ കുട്ടിയെ ഇങ്ങനെയുള്ളവൻമാർക്ക് കെട്ടിച്ച് കൊടുക്കാതെ ആ ​ഗാന്ധി ഭവനിൽ കൊണ്ടാക്കാനേ ഞാൻ പറയൂ. അതിൽ കൂടുതൽ തൽക്കാലം പറയുന്നില്ല. ശാന്തിവിള ദിനേശിന്റെ വാക്കുകളിങ്ങനെ.

Santhivila Dinesh

സുരേഷ് ​ഗോപിയെ നിരന്തരം വിമർശിക്കുന്നയാളാണ് ശാന്തിവിള ദിനേശ്. ​ഗോകുൽ സുരേഷിനും മാധവ് സുരേഷിനും സിനിമാ രം​ഗത്ത് ഭാവിയില്ലെന്നും മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലതെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞിരുന്നു. അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ചാൽ പ്രതികരിക്കുന്നതിനെക്കുറിച്ച് ​ഗോകുൽ സുരേഷ് ഒരിക്കൽ വിശദീകരിച്ചിട്ടുണ്ട്.

അച്ഛൻ ഒരു അഴിമതിക്കാരനായിരിക്കുകയും എനിക്കൊരു ഹെലികോപ്ടർ വരെ വാങ്ങിത്തരികയും ചെയ്തിട്ടാണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷെ എനിക്ക് ആസ്വദിക്കാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ താൻ പ്രതികരിക്കുമെന്ന് ​ഗോകുൽ സുരേഷ് പറഞ്ഞു. അച്ഛൻ എന്തിനാണ് ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് അമ്മയോട് ഞാൻ ചോദിക്കുമായിരുന്നെന്നും ​ഗോകുൽ പറഞ്ഞു.

ശാന്തിവിള ദിനേശ് പല തവണ സുരേഷ് ​ഗോപിക്കും മക്കൾക്കുമെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇവർ ഇതുവരെയും പരസ്യമായി ശാന്തിവിള ദിനേശിനെതിരെ പ്രതികരിച്ചിട്ടില്ല. വിവാ​ദ പരാമർശങ്ങൾ പലപ്പോഴും ശാന്തിവിള ദിനേശിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചില പ്രസ്താവനകൾ പൊലീസ് കേസിനും കാരണമായി.

സുരേഷ് ​ഗോപിയുടെ മക്കളെ വിമർശിക്കുമ്പോഴും മോഹൻലാലിന്റെ മക്കളെ പ്രശംസിച്ച് കൊണ്ട് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ വിസ്മയ മോഹൻലാൽ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നതിൽ ശാന്തിവിള ദിനേശ് തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്.
ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്. ആയോധന കല പഠിച്ച, ടെലിഫിലിമിൽ സഹസംവിധായികയായിരുന്ന വിസ്മയ തുടക്കത്തിലൂടെ തീർച്ചയായും നമ്മളെ വിസ്മയിപ്പിക്കും എന്നാണ് എന്റെ വിശ്വാസം എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X