'എനിക്ക് അനുഗ്രഹം വാങ്ങാൻ അച്ഛനിപ്പോഴില്ല... അതുകൊണ്ട് എനിക്ക് വരണം, അവർ തമ്മിൽ ഒരു ബ്രദർലി സ്നേഹമുണ്ട്'
സുരേഷ് ഗോപിയുടെ ആൺ മക്കൾ രണ്ടുപേരും സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകർ. അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് ഗോകുലാണ്. ഇപ്പോഴിതാ ഇളയവനായ മാധവും അഭിനയത്തിലേക്ക് എത്തുകയാണ്. ആദ്യം മാധവ് അഭിനയിച്ചത് ജെഎസ്കെയിലാണെങ്കിലും തിയേറ്ററുകളിലെത്താൻ പോകുന്ന സിനിമ കുമ്മാട്ടിക്കളിയാണ്. സെപ്റ്റംബർ ഇരുപതിന് കടത്തനാടൻ സിനിമാസ് ചിത്രം തീയറ്ററുകളിലെത്തിക്കും.
സിനിമയുടെ പ്രമോഷൻ വർക്കുകളിൽ സജീവമായി നിൽക്കുന്ന മാധവ് അച്ഛൻ സുരേഷ് ഗോപിയും നടൻ മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഫുട്ബോളിനോട് അതിയായ പ്രേമമുണ്ടായിരുന്ന താൻ അഭിനയത്തിലേക്ക് തിരിയാനുള്ള കാരണം വെളിപ്പെടുത്തിയാണ് മാധവ് സംസാരിച്ച് തുടങ്ങുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ യുകെയിൽ പഠിക്കാൻ പോയി. ഫുട്ബോൾ തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു എനിക്ക്. പക്ഷെ പല കാരണങ്ങൾ കൊണ്ടും നടന്നില്ല. ഗ്രാജുവേഷൻ കഴിഞ്ഞ് നാട്ടിൽ തിരികെ വന്നു. പിന്നെ രണ്ട് വർഷം ജോലിയുണ്ടായിരുന്നില്ല. ഡിഗ്രി ബിസിനസ് മാനേജ്മെന്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ നോക്കിയിരുന്നു.
2022 ആയപ്പോഴാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയത്. ജെഎസ്കെയാണ് എന്റെ ആദ്യ ചിത്രം. കുമ്മാട്ടിക്കളി പിന്നീട് വന്ന സിനിമയാണ്. ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഡെന്നീസ് എന്നാണ്. ആ പേര് കഥാപാത്രത്തിന് വന്ന കാരണം എനിക്ക് അറിയില്ല ഞാൻ ചോദിച്ചിട്ടില്ലെന്നാണ് മാധവ് പറഞ്ഞത്.
അച്ഛനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ നടന്റെ മറുപടി ഇങ്ങനെയായിരുന്നു... അച്ഛൻ ഒരു പച്ചമനുഷ്യനാണ്. മീഡിയയിൽ കാണുന്നത് പോലെയൊരു മനുഷ്യൻ തന്നെയാണ്.
എന്റേത് പ്രിവിലേജ്ഡ് അബ്ബ്രിങ്ങിങ് തന്നെയാണ്. അത് അച്ഛന്റെ കഷ്ടപ്പാട് കൊണ്ടും സാക്രിഫൈസ് കൊണ്ടും കിട്ടിയതാണ്. അച്ഛൻ വീട്ടിലിരിക്കുമ്പോഴും വർക്കുകൾകൊണ്ട് ബിസിയായിരിക്കും. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ക്ലോക്ക് പോലെയാണ്. പേഴ്സണൽ ലൈഫ് അധികം ഫോക്കസ് ചെയ്യാത്തയാളാണ്. അച്ഛൻ ഒരു ശുദ്ധതയുള്ള മനുഷ്യനാണ്. ആളുടെ ഇമോഷൻസ് പ്രകടിപ്പിക്കേണ്ട രീതിയിൽ ഹോണസ്റ്റായി പ്രകടപ്പിക്കും.
അച്ഛന്റെ കാര്യം വരുമ്പോൾ അല്ലാതെ എന്റെ ചേട്ടൻ ടെമ്പർ ലൂസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. സ്വന്തം അച്ഛനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ ആർക്കായാലും കൊള്ളും. അത് ഒരു മകനും സഹിക്കില്ല. അതിൽ പ്രതികരിച്ചു... തെറ്റ് പറയാൻ പറ്റില്ല. സന്ദർഭം ഉണ്ടായാൽ അച്ഛനും ചേട്ടനും റിയാക്ട് ചെയ്യുന്നത് പോലെ ഞാനും റിയാക്ട് ചെയ്യും മാധവ് പറയുന്നു. അച്ഛന് ജേഷ്ഠതുല്യനാണ് നടൻ മമ്മൂട്ടിയെന്നാണ് ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ മാധവ് പറഞ്ഞത്.

മമ്മൂട്ടി അങ്കിളും അച്ഛനും തമ്മിൽ വഴക്കുണ്ടെന്ന് മീഡിയക്കാരാണ് പറയുന്നത്. അവർ തമ്മിൽ എന്നും ഒരു സൗഹൃദമുള്ള ബന്ധമെ ഞാൻ കണ്ടിട്ടുള്ളു. മമ്മൂട്ടി അങ്കിളിന് അച്ഛൻ എന്നും ഒരു ചേട്ടൻ സ്ഥാനമാണ് കൊടുത്തിരിക്കുന്നത്. യൂണിയൻ മിനിസ്റ്ററായപ്പോൾ മമ്മൂട്ടി അങ്കിളിന്റെ വീട്ടിൽ നേരിട്ട് പോയി അനുഗ്രഹം വാങ്ങാനുള്ള സംസാരം ഞാൻ കേട്ടതാണ്. ഗോഡ്ഫാദർ ഫിഗറും ബ്രദർ ലി ലവ്വുമൊക്കെ മമ്മൂട്ടി അങ്കിളിനോട് അച്ഛനുണ്ട്.
അവർ സംസാരിച്ചപ്പോൾ അച്ഛൻ മമ്മൂട്ടി അങ്കിളിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു... എനിക്ക് അനുഗ്രഹം വാങ്ങാൻ അച്ഛനിപ്പോഴില്ല. അതുകൊണ്ട് എനിക്ക് വരണമെന്നാണ്. അത്രത്തോളം കെയർ മമ്മൂട്ടി അങ്കിളിൽ നിന്നും അച്ഛന് കിട്ടിയിട്ടുള്ളതുകൊണ്ടാണ് ആ ഒരു സ്നേഹം അച്ഛന് തിരിച്ചുമുള്ളതെന്നും മാധവ് പറയുന്നു.


Click it and Unblock the Notifications