'മകന്റെ കവിളില്‍ കടിക്കുന്ന സുരേഷ് ഗോപി', 99 പ്രശ്‌നങ്ങളുടെയും പരിഹാരമിതെന്ന് താരപുത്രന്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ മലയാള സിനിമയിലെ താരരാജാക്കന്മാരുടെ പട്ടിക ഇപ്പോഴും തുടങ്ങുന്നത് ഇങ്ങനെയായിരിക്കും. ഇവരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതും ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നതും സുരേഷ് ഗോപിയാണ്. അടുത്തിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്ന് വന്നത്.

സോഷ്യല്‍ മീഡിയയില്‍ ശക്തമായ രീതിയില്‍ പരിഹസിക്കപ്പെടുന്നതിലേക്കും കാര്യങ്ങള്‍ എത്തി. ഇതിന് പിന്നാലെ സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ടാണ് താരങ്ങളടക്കം രംഗത്ത് എത്തിയത്. നിലവില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. കൂട്ടത്തില്‍ മകന്‍ മാധവും ഉണ്ടെന്നത് ശ്രദ്ധയമാവുകയാണ്.

suresh-madhav

നാല് മക്കളാണ് സുരേഷ് ഗോപിയ്ക്കുള്ളത്. മൂത്തമകന്‍ ഗോകുല്‍ സുരേഷ് സിനിമയില്‍ സജീവമായതിനാല്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. ഇളയമകന്‍ മാധവ് സുരേഷും സിനിമയിലേക്ക് എത്തി കഴിഞ്ഞു. നിലവില്‍ മാധവ് അഭിനയിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

പിതാവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടയില്‍ തനിക്കേറ്റവും ആശ്വാസം അച്ഛനാണെന്ന് പറഞ്ഞാണ് മാധവ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ അച്ഛനും മകനും തമ്മിലുള്ള സ്‌നേഹം കാണിക്കുന്നൊരു ഫോട്ടോയും താരപുത്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുരേഷ് ഗോപി മകനെ ചേര്‍ത്ത് പിടിച്ച് കവിളില്‍ വാത്സല്യത്തോടെ കടിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'തൊണ്ണൂറ്റിയൊന്‍പത് പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും', എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷനായി മാധവ് എഴുതിയിരിക്കുന്നത്. മാത്രമല്ല ദൈവത്തിന്റെ കോടതിയില്‍ നിങ്ങളിൽ ചിലർ വിലപിക്കപ്പെടേണ്ടി വരും', എന്നൊരു വാചകം കൂടി താരപുത്രന്‍ എഴുതിയിരിക്കുകയാണ്.

suresh

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയില്‍ നടനെ പിന്തുണച്ച് നിരവധി പേര്‍ എത്തിയെങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ ഏറെ ശ്രദ്ധേയമാവുകയാണ്. മകനെന്ന നിലയില്‍ മാധവിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.

'അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം. നന്മ എന്നും നിനക്ക് നല്ലതേ വരൂ, അച്ഛന് വേണ്ടി എന്നും മക്കളുണ്ടാവും, നന്മയുള്ള മനുഷ്യനാണ് അദ്ദേഹം', എന്നിങ്ങനെ മാധവിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരുടെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

മക്കളോട് ഏറെ ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് സുരേഷ് ഗോപി. മൂത്തമകള്‍ ലക്ഷ്മിയുടെ വിയോഗത്തിന്റെ വേദനയെ കുറിച്ച് നടന്‍ എല്ലായിപ്പോഴും സംസാരിക്കാറുണ്ട്. ചെറിയ പ്രായത്തില്‍ വാഹനാപകടത്തിലാണ് സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും മകള്‍ ലക്ഷ്മിയെ നഷ്ടപ്പെടുന്നത്. മകളുടെ വേര്‍പാടുണ്ടാക്കിയ വേദന മരണം വരെ ഉണ്ടാവുമെന്ന് നടന്‍ പറഞ്ഞിട്ടുണ്ട്.

ജീവിച്ചിരുന്നെങ്കില്‍ ലക്ഷ്മിയ്ക്ക് മുപ്പത് വയസിന് മുകളിലായിട്ടുണ്ടാവുമെന്നും ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ മകളെ പോലെ തോന്നാറുണ്ടെന്നും ഒരിക്കല്‍ നടന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X