ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഒരേ പോലെ, പക്ഷെ ബെസ്റ്റ് ഫ്രണ്ട്സ് ആണോയെന്ന് ചോദിച്ചാൽ...; ​മാധവ് സുരേഷ്

അച്ഛൻ സുരേഷ് ​ഗോപിയുടെയും ചേട്ടൻ ​ഗോകുൽ സുരേഷിന്റെയും പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് ​മാധവ് സുരേഷ്. കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷിന്റെ അരങ്ങേറ്റം. താരപുത്രൻ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. പലപ്പോഴും മാധവിനെക്കുറിച്ച് ​ഗോസിപ്പുകളും വന്നിട്ടുണ്ട്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം ചേർത്തായിരുന്നു ​ഗോസിപ്പുകൾ.

താര പുത്രനും താരപുത്രിയും വിവാഹിതരാകുന്നു എന്ന് വരെ അഭ്യൂഹങ്ങൾ വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മാധവ് സുരേഷ്. മീനാക്ഷിയും താനും വിവാഹിതരാകുന്നില്ലെന്നും നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നും ​മാധവ് സുരേഷ് പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Madhav Suresh

ഞാനും മീനാക്ഷിയും വളരെ നല്ല സുഹൃത്തുക്കളാണ്. ജീവിതത്തിൽ ഒരേ കാഴ്ചപ്പാടുള്ളവരാണ്. മാധവും മീനാക്ഷിയും ഒരേ രീതിയിൽ ചിന്തിക്കുന്ന ആണും പെണ്ണും വെർഷനുകളാണ്. അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ ബെസ്റ്റ് ഫ്രണ്ട്സ് ബെസ്റ്റ് ഫ്രണ്ട്സ് ആണോയെന്ന് ചോദിച്ചാൽ അല്ല. ഞാൻ ദിലീപങ്കിളിനൊപ്പം ഫോട്ടോ ഇട്ടാലോ മീനാക്ഷി ചേച്ചിയുടെ കല്യാണത്തിന് വന്നാലോ ഒരു ഇവന്റിന് വെച്ച് കണ്ടാൽ ഫോട്ടോ ഇടുമ്പോഴോ ​ഗോസിപ്പ് വരുന്നുണ്ടെന്നും മാധവ് ചൂണ്ടിക്കാട്ടി. ആൾക്കാരുടെ ക്ലിക്കുകൾക്ക് വേണ്ടിയാണത്.

രണ്ട് സെലിബ്രിറ്റികളുടെ മക്കൾ വിവാഹം ചെയ്യുന്നു എന്ന വാർത്ത വരുമ്പോൾ ആരായാലും ക്ലിക്ക് ചെയ്ത് പോകും. ഞാൻ എന്നെത്തന്നെ പുകഴ്ത്തുകയല്ല. സുരേഷ് ​ഗോപി, ദിലീപ് എന്നീ പേരുകൾ കൊണ്ട് ആൾക്കാർ ക്ലിക്ക് ചെയ്യും. അതിന് വേണ്ടി ​ഗോസിപ്പുകളുണ്ടാക്കുന്നത് മാധ്യമങ്ങളുടെ രീതിയാണ്. ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് കള്ളം പറയുന്നത് ശരിയല്ലെന്നും മാധവ് സുരേഷ് വ്യക്തമാക്കി. സോഷ്യൽ മീഡിയ ഒരുപാട് ആൾക്കാരെ കൊണ്ട് എന്നെ വിവാഹം ചെയ്യിച്ചിട്ടുണ്ട്. സമയമാകുമ്പോൾ ഞാനും എന്റെ കുടുംബവും അറിയിച്ചോളാം.

Madhav Suresh

ഞാൻ റിലേഷൻഷിപ്പിൽ അല്ല. എനിക്കൊരാളെ ഇഷ്ടമാണ്. എനിക്ക് കല്യാണം കഴിക്കാനുള്ള പ്രായമോ പക്വതയോ ഇല്ല. ഞാൻ ഒരു പുതിയ കരിയറിലേക്ക് കടക്കുകയാണ്. അതിന്റേതായ സ്ട്ര​ഗിൾ ഉണ്ട്. സ്ഥിരതയും സമാധാനവുമുള്ള സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കാനുള്ള പക്വത എനിക്ക് വന്നാൽ ആ സമയത്ത് ആലോചിക്കേണ്ട കാര്യമാണ് വിവാഹമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മാധവ് സുരേഷിന്റെ പുതിയ ചിത്രം കുമ്മാട്ടിക്കളിയുടെ ‌ട്രെയ്ലർ പുറത്ത് വന്നത്. സൂപ്പർ​ ​ഗുഡ് ഫിലിംസ് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർകെ വിൻസെന്റ് സെൽവയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മാധവ് സുരേഷ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്ന് മാധവ് പറയുന്നു.

ഒരു അഭിനേതാവെന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എല്ലാ തരം സിനിമകളുടെയും ഭാ​ഗമാകണമെന്നാണ് ആ​ഗ്രഹമെന്നും മാധവ് കൂട്ടിച്ചേർത്തു. മാധവിന്റെ ചേട്ടൻ ​ഗോകുൽ സുരേഷ് സിനിമാ രം​ഗത്ത് സജീവമാണ്. നായകനായും സഹനായകനായും ​ഗോകുൽ സുരേഷ് സാന്നിധ്യം അറിയിക്കുന്നു. സിനിമയ്ക്കൊപ്പം എംപി സ്ഥാനത്തിന്റേതായ തിരക്കുകളിലാണ് സുരേഷ് ​ഗോപി.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X