സ്വന്തം വേദന ഉള്ളിലൊതുക്കി അമ്മ ഞങ്ങളെ പിന്തുണയ്ക്കും, ഞങ്ങൾക്കായി ഒരു ഫോൺ കോൾ അച്ഛൻ ചെയ്യില്ല: മാധവ് സുരേഷ്

മലയാള സിനിമയിൽ നിരവധി താരപുത്രൻമാരുണ്ട്. എന്നാൽ മിക്കപ്പോഴും വിമർശനം നേരിടേണ്ടി വരുന്ന താരപുത്രനാണ് മാധവ് സുരേഷ്. മാധവിന്റെ അഭിനയത്തിൽ വ്യാപകമായി ട്രോളുകൾ വന്നു. അഭിമുഖങ്ങളിലെ പരാമർശങ്ങളും ചർച്ചയായി. ഇതിനിടെ കെപിസിസി അം​ഗം വിനോദ് കൃഷ്ണയുമായി നടു റോഡിലുണ്ടായ തർക്കം വിവാ​ദമായി. മാധവ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ പേരിലുണ്ടായ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവ് സുരേഷ്.

തന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിരോധമുള്ളവരുടെ വെറുപ്പ് തനിക്കെതിരെ വരുന്നുണ്ടെന്ന് മാധവ് പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. അവർ എന്റെ അഭിനയത്തെയല്ല കുറ്റം പറയുന്നത്. എന്റെ അച്ഛന്റെ കാര്യം എന്തെങ്കിലും പറഞ്ഞ് വെറുതെ എന്റെ കുടുംബത്തിൽ കയറി തെറി വിളിക്കും. അതെന്നെ വേദനിപ്പിക്കുന്നില്ല. നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ ചിലപ്പോൾ ഞാൻ പ്രതികരിക്കും.

Madhav Suresh

എവിടെ നിന്നാണ് ഹേറ്റ് വരുന്നതെന്ന് ശ്ര​ദ്ധിച്ചാൽ മനസിലാകും. വീട്ടിൽ അമ്മയാണ് ഞങ്ങളേക്കാൾ ശക്ത. ഞങ്ങൾക്ക് എല്ലാവർക്കും പബ്ലിക് ലെെം ലെെറ്റിൽ നിന്ന് ഹേറ്റ് കൂടുന്നത് കാണുന്നത് ഒരു അമ്മയാണ്, ഭാര്യയാണ്. പക്ഷെ ആ വേദന മാറ്റി വെച്ച് ഞങ്ങളുടെ വേദന മനസിലാക്കി പിന്തുണയ്ക്കുന്നെന്നും മാധവ് സുരേഷ് പറയുന്നു.

അച്ഛന്റെ പേര് കൊണ്ട് സിനിമയിലെത്തി. പക്ഷെ എനിക്ക് വേണ്ടിയും ചേട്ടന് വേണ്ടിയും ഒരു ഫോൺ കോൾ അച്ഛൻ ചെയ്യില്ല. വേറൊരാൾക്ക് വേണ്ടി ചെയ്യും. അദ്ദേഹം അങ്ങനെയാണ്. ഞങ്ങൾക്കതിൽ പ്രശ്നമില്ലെന്നും മാധവ് സുരേഷ് പറയുന്നു. സ്വന്തം നിലയിൽ കരിയറിലും ജീവിതത്തിലും അറിയുന്ന ആളാണ് മാധവ് സുരേഷ്. അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ, അത് കൊണ്ട് നിനക്ക് പണിയെടുക്കണ്ടല്ലോ എന്ന് പറയുന്നവർക്കുള്ള മറുപടി മുമ്പൊരിക്കൽ മാധവ് സുരേഷ് നൽകി.

എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നട‌ത്തനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണമെന്നും മാധവ് സുരേഷ് അന്ന് പറഞ്ഞു. കരിയറിൽ തന്റേതായ രീതിയിൽ മുന്നോട്ട് പോകുകയാണ് മാധവ് സുരേഷ്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X