'മീനൂട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് വന്നു, അച്ഛന്റെ മെസേജിനൊപ്പം കുറേ ഉമ്മ വരും, അത് ജെനുവിൻ ഫീലിങ്സ്'
മലയാളത്തിന്റെ പ്രിയ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും മൂത്ത മകൻ ഗോകുൽ സുരേഷും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയായി ഇളയ മകൻ മാധവിനോടും ആ സ്നേഹം മലയാളികൾ കാണിക്കുന്നുണ്ട്. കുമ്മാട്ടിക്കളിയെന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെക്കുന്ന മാധവാണ് സുരേഷ് ഗോപി കഴിഞ്ഞാൽ ആ കുടുംബത്തിൽ അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയാറുള്ള വ്യക്തി. സോഷ്യൽമീഡിയയിൽ ആക്ടീവായ മാധവിന്റെ സ്വകാര്യ ജീവിതമാണ് പലപ്പോഴും താരപുത്രന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയാൻ കാരണവും.
എന്നാൽ തന്നെ കുറിച്ച് വരുന്ന വ്യാജ വാർത്തകളോട് ക്യത്യസമയത്ത് പ്രതികരിക്കാനും മാധവ് മറക്കാറില്ല. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ട ഗോസിപ്പുകളിലെ സത്യാവസ്ഥ മാധവ് വെളിപ്പെടുത്തി.

വാട്സ് ഓൺ മൈ ഫോൺ സെഗ്മെന്റിൽ സംസാരിക്കുകയായിരുന്നു താരപുത്രൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയ്ൻ റൂണിയുമാണ് മാധവിന്റെ ഫോൺ വാൾപേപ്പർ ഭരിക്കുന്നത്. ഫുട്ബോൾ പ്രേമിയാണ് എന്നത് തന്നെയാണ് അങ്ങനൊരു വാൾപ്പേപ്പർവെക്കാനുള്ള കാരണവും. അതുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നടന് ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ പ്ലെയർ.
അച്ഛനൊപ്പം അവസാനം പകർത്തിയ സെൽഫിയെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ കവിളിൽ അച്ഛൻ സുരേഷ് ഗോപി കടിക്കുന്ന ചിത്രമാണ് ഗോകുൽ പങ്കിട്ടത്. അനാവശ്യമായി സംസാരിക്കുന്ന കുറച്ച് ആളുകൾക്കുള്ള മറുപടിയായിരുന്നു അച്ഛനൊപ്പമുള്ള ആ സെൽഫിയെന്നും മാധവ് പറഞ്ഞു.
ഭാഗ്യയുടെ വിവാഹത്തിന്റെ തലേ ദിവസം എടുത്ത ഫാമിലി ഫോട്ടോയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും നടൻ പറഞ്ഞു. ഗോകുലിന് അവസാനം അയച്ച വാട്സ് ആപ്പ് സന്ദേശമെന്താണെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... കുറച്ച് സെക്കന്റുകൾ മാത്രമുള്ള വോയ്സ് മെസേജാണ് അയച്ചത്.
അത് കേൾപ്പിക്കുന്നത് റിസ്ക്കാണെന്നാണ് മാധവ് പറഞ്ഞത്. അച്ഛൻ അയക്കുന്ന മെസേജിലെ പ്രധാന ഇമോജിയെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാ മെസേജിനൊപ്പവും പത്ത് ഉമ്മയും കുറേ ഹാർട്ട് ഇമോജിയും ഉണ്ടാകുമെന്നാണ് മാധവ് പറഞ്ഞത്. ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിന്റെ പേര് ഫാം എന്നാണ്. അമ്മയാണ് അതിൽ ഏറ്റവും ആക്ടീവ്. ഞങ്ങളുടെ ആർട്ടിക്കിൾസ് വരുമ്പോൾ അമ്മ അതിൽ എടുത്തിടും. പിന്നെ ഞങ്ങളുടെ പെറ്റ് ഡോഗ്സിന്റെ ഫോട്ടോകളും വരും.
അമ്മയുടെ ഏറ്റവും ഇളയ മകനായിട്ടാണ് ഞങ്ങളുടെ രാജപാളയം ഡോഗ് ധീരയെ പരിഗണിക്കുന്നതെന്നും താരപുത്രൻ പറഞ്ഞു. ഫുഡിന് ഒരു കോമൺ മെനുവെ വീട്ടിലുള്ളുവെന്നും അത് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണമാകുമെന്നും മാധവ് പറയുന്നു.
പിന്നീട് തന്റെ ഉറ്റ സുഹൃത്തായ സെലിനെ കുറിച്ചും തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഗോസിപ്പുകളെ കുറിച്ചും മാധവ് സംസാരിച്ചു. അവസാനം മെസേജ് അയച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്. അത് മറ്റാരുമല്ല... മീഡിയക്കാർ എന്നെ കൊണ്ട് നാല്, അഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്.

എന്ത് മെസേജാണ് അവൾക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിൻ. അവിടെ വെച്ച് നിർത്തുന്നു. പിന്നെ എന്നെ നാട്ടിലെ എലിജിബിൽ ബാച്ച്ലറായിട്ടാണ് മാധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാൻ അനുപമയുമായി ഫോട്ടോയിട്ടപ്പോൾ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാർത്ത വന്നു.
അനുപമ എന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുള്ളയാളാണ്. പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു.
അങ്ങനെ രണ്ട് മൂന്ന് വർഷം പോയി. ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളല്ല ഞാൻ. എനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് എന്റെ ജെനുവിൻ ഫീലിങ്സ് വെച്ച് അവൾക്ക് ഞാൻ പിറന്നാൾ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു.
എന്റെ വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിക്കാം. സിംഗിളാണ് ഞാൻ പക്ഷെ മിംഗിളാകാൻ താൽപര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാൻ ഒന്ന് ജീവിച്ച് പൊക്കോട്ടെ എന്നെ തന്നെ നോക്കി എന്നാണ് മാധവ് മറുപടി നൽകിയത്.


Click it and Unblock the Notifications