എന്റെ രാഷ്ട്രീയം ഇതായിപ്പോയി, നാട്ടുകാർ വിടില്ല, നീയും അനുഭവിക്കും; ഗതികെട്ട അവസ്ഥയിലായിരുന്നു അച്ഛൻ!
നടുറോഡില്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം കുറച്ച് മാസങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ വാർത്തയായ ഒന്നായിരുന്നു. അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മാധവ് സുരേഷ്.
ഇന്ത്യൻ പൗരൻ എന്ന നിലയിലല്ല ബിജെപി മിനിസ്റ്ററുടെ മകനായാണ് പോലീസ് അന്ന് തന്നോടെ പെരുമാറിയതെന്ന് മാധവ് പറയുന്നു. താരപുത്രന്റെ വാക്കുകൾ ഇങ്ങനെ... വിനോദ് കൃഷ്ണയുമായി ഇപ്പോൾ എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നങ്ങളുമില്ല. ആ പ്രശ്നത്തിൽ അദ്ദേഹം അവസാനം ഒരു മര്യാദ കാണിച്ചു. ഞങ്ങൾ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടായിരുന്നു.

ആരെയാണ് ഫസ്റ്റ് ചെയ്തത് സെക്കന്റ് ചെയ്തത് എന്നൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. അവസാനമായപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടായിരുന്നു. അത് അംഗീകരിച്ച് ഞങ്ങൾ ഒരു കോംപ്രമൈസിൽ എത്തിയതാണ്. അതിനുശേഷം അവിടെ നടന്നത് രാഷ്ട്രീയമായിരുന്നു. എന്റെ അച്ഛനോട് എതിർപ്പുള്ള മറ്റൊരു പാർട്ടിക്കാരനായ പോലീസുകാരന്റെ പെരുമാറ്റമാണ് ഞാൻ അന്ന് അവിടെ കണ്ടത്.
എന്നെ മാത്രം പോലീസിൽ ജീപ്പിൽ കയറ്റി കൊണ്ട് പോയി. വിനോദ് കൃഷ്ണ സാറിനോട് സ്വന്തം കാറിൽ സ്റ്റേഷനിലേക്ക് വന്നാൽ മതിയെെന്നാണ് പറഞ്ഞത്. വിനോദ് കൃഷ്ണ... അദ്ദേഹം ഫോൺ വിളിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നത്. എടോ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചതെന്ന് തോന്നുന്നു. ഫോൺ താഴെയിട്ട് വണ്ടി ഓടിക്കടോയെന്ന് പറഞ്ഞു.
കാരണം അദ്ദേഹം ലൈൻ മാറി മാറിയാണ് പോയികൊണ്ടിരുന്നത്. അദ്ദേഹവും ഞാനും ഓവർ സ്പീഡ് അല്ലായിരുന്നു. സില്ലി ഡ്രൈവിങ് എന്ന് തോന്നിയതുകൊണ്ടാണ് അത് അദ്ദേഹത്തോട് പറഞ്ഞത്. ഞാൻ ഇത് പറഞ്ഞപ്പോൾ വിനോദ് കൃഷ്ണ എന്നോട് പറഞ്ഞത് ഫോൺ താഴെയിടാൻ സൗകര്യമില്ല താൻ തന്റെ പണി നോക്കി പോകാനാണ്.
അത് കേട്ടതോടെ വണ്ടി നിർത്തി വിനോദ് കൃഷ്ണയുടെ അടുത്ത് പോയി പറഞ്ഞു... ചേട്ടന്റെ കുടുംബസ്വത്ത് എഴുതി തരാൻ അല്ലല്ലോ പറഞ്ഞത് ഫോൺ താഴെ വെച്ചിട്ട് സംസാരിക്കാനല്ലേയെന്ന്. അടിയും ബഹളവും ഒന്നുമില്ലായിരുന്നു. താൻ വണ്ടി ഒതുക്ക് എന്നിട്ട് നമുക്ക് സംസാരിച്ച് തീർക്കാമെന്നായി വിനോദ് കൃഷ്ണ. ശബ്ദം ഉയർത്തി അദ്ദേഹം സംസാരിച്ചതോടെ ഞാൻ വണ്ടി ഒതുക്കി.

അതിനിടയിൽ അദ്ദേഹം എന്റെ കാറിന്റെ മുന്നിലെ ഗ്ലാസിൽ ആഞ്ഞടിച്ചു. വണ്ടിയിൽ എന്തിന് കൈ വെക്കുന്നവെന്ന് ചോദിച്ചതിന് അദ്ദേഹം കോളറിന് പിടിച്ചു. തനിക്ക് എന്നെ അറിയില്ല. താൻ വിവരം അറിയുമെന്നും പറഞ്ഞു. അതോടെ എന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തുടങ്ങി. എന്റെ ദേഹത്ത് കൈ വെച്ചാൽ തന്റെ രണ്ട് കയ്യും ഒടിച്ചിട്ടേ പോകൂവെന്ന് പറഞ്ഞു. അതോടെ നാട്ടുകാർ കൂടി.
ബഹളമായി. ഞാനാണ് പോലീസിനെ വിളിച്ചത്. പക്ഷെ എന്റെ ഭാഗം പോലീസ് കേട്ടില്ല. ആ സംഭവം കാരണം എനിക്കും എന്റെ വീട്ടുകാർക്കും കുറച്ച് നാണക്കേടുണ്ടായി. ഇന്ത്യൻ പൗരനായല്ല ബിജെപി മിനിസ്റ്ററുടെ മകനായാണ് പോലീസ് എന്നെ കണ്ടത്. രണ്ട് ആഴ്ച മീഡിയ ഈ വാർത്ത ആഘോഷിച്ചു. അച്ഛൻ ഈ വിഷയത്തിൽ എന്നെ വഴക്ക് പറഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് അവർക്ക് അറിയാം.
മോനെ എന്റെ രാഷ്ട്രീയം ഇതായിപ്പോയി. ഈ നാട്ടുകാർ എന്നെ വിടില്ല. നീയും അനുഭവിക്കേണ്ടി വരും എന്നാണ് അച്ഛൻ ഈ സംഭവത്തിനുശേഷം എന്നോട് പറഞ്ഞത് എന്നും മാധവ് സുരേഷ് പറയുന്നു.


Click it and Unblock the Notifications


