നയൻതാരയുടെ വീട്ടിൽ നിന്നെത്തുന്ന ഭക്ഷണം; മീരയുടെ ഷോട്ട് കണ്ട് സെറ്റ് മുഴുവൻ കയ്യടിച്ചു; മാധവനും സംവിധായകനും
മാധവൻ, സിദ്ധാർത്ഥ്, നയൻതാര, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ടെസ്റ്റ് റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മാധവനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ടെസ്റ്റ്.
സിദ്ധാർത്ഥും മാധവനും മീരയും നേരത്തെ ഒരുമിച്ച് സിനിമകൾ ചെയ്തവരാണ്. ടെസ്റ്റിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് മാധവനിപ്പോൾ. സിദ്ധാർത്ഥ് വളരെ നല്ല കോ സ്റ്റാർ ആണെന്ന് മാധവൻ പറയുന്നു. ബിഹെെന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം.
സിദ്ധാർത്ഥ് ലേറ്റായി വരികയോ ആറ്റിറ്റ്യൂഡ് കാണിക്കുകയോ ഇല്ല. മറ്റ് പല നടൻമാരേക്കാൾ കൂടുതലാണ് സിദ്ധാർത്ഥിന്റെ ഇൻവോൾവ്മെന്റ്. തുറന്നടിച്ച് സംസാരിക്കും. പക്ഷെ മനസ് വളരെ ക്ലീനാണ്. ഒരിക്കൽ പോലും എങ്ങനെയായിരിക്കും ഒരുമിച്ച് വർക്ക് ചെയ്യുകയെന്ന സ്ട്രസോ ചിന്തയോ വന്നിട്ടില്ലെന്നും മാധവൻ പറയുന്നു. മീര ജാസ്മിനും നയൻതാരയ്ക്കും ഒപ്പം മികച്ച അനുഭവമായിരുന്നെന്നും മാധവൻ പറയുന്നു. നയൻതാര ഒരു സമയം പറഞ്ഞാൽ വരും.

ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങളെല്ലാവരും കറങ്ങും. അത് ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. നയൻതാരയുടെ വീട്ടിൽ നിന്ന് എനിക്ക് ഭക്ഷണം വരും. എന്റെ എല്ലാ നായികമാരും വീട്ടിൽ നിന്ന് വരുന്നതിനാൽ അവർ എനിക്ക് ഭക്ഷണം കൊണ്ട് വരണമെന്നാണ് ധാരണ. നയൻതാരയുടെ വീട്ടിൽ നിന്നും ഭക്ഷണം വന്നാൽ ചോദിക്കുകയേ വേണ്ട. എക്സ്ട്രാ ഓർഡിനറി ആയിരിക്കും. എന്താണവരുടെ വീട്ടിലുള്ളതെന്നറിയില്ല. വളരെ നല്ല ഭക്ഷണമാണെന്നും മാധവൻ വ്യക്തമാക്കി.
സംവിധായകൻ എസ് ശശികാന്ത് നയൻതാരയുടെ കുമുദം എന്ന കഥാപാത്രത്തിൽ സൂക്ഷ്മമായ ശ്രദ്ധ കാണിച്ചിട്ടുണ്ടെന്നും മാധവൻ പറയുന്നു. മീര ജാസ്മിനൊപ്പമുള്ള അനുഭവവും മാധവൻ പങ്കുവെച്ചു. മീരയും ഞാനും ഒരുമിച്ച് ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. മീര അഭിനയത്തിന്റെ കാര്യത്തിൽ മോൺസ്റ്റർ ആണെന്നും മാധവൻ പറയുന്നു. ടെസ്റ്റിലെ മീര ജാസ്മിന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ എസ് ശശികാന്തും സംസാരിച്ചു. ഒരു സീനിൽ മീര ജാസ്മിൻ സ്വയം മറന്നു.

കഥാപാത്രമായി മാറി. സെറ്റ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഞാൻ മാത്രം മോണിറ്റർ നോക്കി കയ്യടിക്കുകയായിരുന്നില്ല. കാരണം മീര അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചു. അവിശ്വസനീയ കഴിവുള്ള നടിയാണവർ. ഞാൻ ആദ്യമായി സംവിധാനം ചെയ്യുകയാണ്. എങ്ങനെ ചെയ്യണമെന്ന് ഞാൻ ആലോചിക്കുകയാണ്. അപ്പോൾ മീര വരികൾ മനസിലാക്കി അതും കാെണ്ട് പറക്കുന്നു. അവരത് മറ്റൊരു തലത്തിലെത്തിച്ചു. ഒരു സംവിധായകനെന്ന നിലയിൽ തനിക്കത് വലിയ നിമിഷമായിരുന്നെന്നും എസ് ശശികാന്ത് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ടെസ്റ്റിന്റെ ട്രെയിലർ ലോഞ്ച്. മാധവനും മീര ജാസ്മിനും സിദ്ധാർത്ഥും ലോഞ്ചിനെത്തി. എന്നാൽ നയൻതാര പങ്കെടുത്തില്ല. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് മാധവൻ. നയൻതാര നോ പ്രൊമോഷൻ പോളിസിയുള്ളതിനാൽ വിട്ട് നിൽക്കുകയാണ്. മലയാളത്തിൽ നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം ഡിയർ സ്റ്റുഡന്റ്സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. മഹേഷ് നാരായണന്റെ ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. മറുവശത്ത് മീര ജാസ്മിനും സിനിമകളുടെ തിരക്കിലാണ്. പാലും പഴവും, ക്യൂൻ എലിസബത്ത് എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.


Click it and Unblock the Notifications











