»   » ആദ്യ പരസ്യത്തില്‍ നിന്നും മധുവിന് ലഭിച്ച പ്രതിഫലം.. വലിച്ചും വലിപ്പിച്ചും തീര്‍ത്തുവെന്ന് താരം!

ആദ്യ പരസ്യത്തില്‍ നിന്നും മധുവിന് ലഭിച്ച പ്രതിഫലം.. വലിച്ചും വലിപ്പിച്ചും തീര്‍ത്തുവെന്ന് താരം!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭയും മുതിര്‍ന്ന താരവുമായ മധുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ചെമ്മീനിലെ പരീക്കുട്ടി, ഭര്‍ഗവീനിലയത്തിലെ സാഹിത്യകരാന്‍, ഓളവും തീരവും, തീക്കനല്‍, തുടങ്ങി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് മധു ജീവന്‍ പകര്‍ന്നിട്ടുണ്ട്.

വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്‌ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

മലയാള സിനിമയിലെ ആദ്യത്തെയും രണ്ടാമത്തെയും സ്വര്‍ണ്ണ മെഡല്‍ നേടിയ ചിത്രങ്ങളില്‍ മധു അഭിനയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ സാഹിത്യ സൃഷ്ടികളില്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍ വിശേഷണത്തിനും അര്‍ഹനാണ് മധു. അഭിനയ ജീവിതത്തില്‍ പിന്നിട്ട വഴിത്താരകളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

പരസ്യ ചിത്രത്തില്‍ അഭിനയിച്ചു

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അതത് ഉല്‍പ്പന്നങ്ങളുടെ പ്രീതി വര്‍ധിക്കുന്നതിന് കാരണമാവാറുണ്ട്.

പരസ്യത്തില്‍ അഭിനയിച്ചു

സിനിമയില്‍ തിളങ്ങി നിന്നിരുന്ന മധുവിനെയും ഇത്തരത്തില്‍ തുടക്കത്ത കാലത്ത് ചില പരസ്യ കമ്പനികള്‍ നോട്ടമിട്ടിരുന്നു. സിഗരറ്റിന്‍റെ പരസ്യത്തിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.

നന്നായി വലിച്ചിരുന്ന സമയം

നന്നായി സിഗരറ്റ് വലിച്ചിരുന്ന മധു പരസ്യത്തില്‍ അഭിനയിക്കുകയും ചെയ്തു. ബെര്‍ക്കിലി സിഗരറ്റ് വിപണിയിലിറങ്ങിയ സമയമായിരുന്നു അത്. അവരുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ബുദ്ധിമുട്ടില്ലാത്ത ചിത്രീകരണം

അധികം ബുദ്ധിമുട്ടില്ലാതെയായിരുന്നു ചിത്രീകരണം. ഒരു പഫ് എടുത്ത് ഉന്‍മേത്തിന് ബെര്‍ക്കിലി സിഗരറ്റ് എന്നു പറഞ്ഞാല്‍ മതിയായിരുന്നു.

പരസ്യ ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം

സന്തോഷത്തോടെ മധു ആ രംഗം അഭിനയിച്ചു. സന്തോഷ സൂചകമായി മൂന്നു പായ്ക്കറ്റ് സിഗരറ്റായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. ആ പ്രതിഫലം വലിച്ചും വലിപ്പിച്ചും തീര്‍ത്തുവെന്നും മധു പറയുന്നു.

English summary
Madhu about his first salary from advertising.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam