ചെയ്യാന്‍ തോന്നിയില്ല! ഭരതന്‍ മരിച്ച് 12 വര്‍ഷം മലയാള സിനിമ ചെയ്തില്ലെന്ന് മധു അമ്പാട്ട്!
വൈശാലി എന്ന സിനിമ ഓര്‍ക്കാത്ത പ്രേക്ഷകര്‍ വിരളമാണ്. ഭരതന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണിത്. സഞ്ജയ് മിത്രയും സുപര്‍ണ്ണ ആനന്ദുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അന്യഭാഷയില്‍ നിന്നുമെത്തിയവരാണെങ്കില്‍ക്കൂടിയും മികച്ച സ്വീകാര്യതയാണ് താരങ്ങള്‍ക്കും ലഭിച്ചത്. കരിയറിലെ തുടക്കകാലത്താണ് സഞ്ജയും സുപര്‍ണ്ണയും ഈ ചിതത്തിലേക്കെത്തിയത്. വൈശാലി അനുഭവങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സിനിമയുടെ ക്യാമറാമാനായ മധു അമ്പാട്ടും പരിപാടിയിലേക്കെത്തിയിരുന്നു.
ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് മധു അമ്പാട്ട്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് അദ്ദേഹം. വൈശാലി താരങ്ങള്‍ അതിഥി താരമായെത്തിയ ഒന്നും ഒന്നും മൂന്ന് എപ്പിസോഡിലേക്ക് മധു അമ്പാട്ടുമെത്തിയിരുന്നു. ഭരതനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. വൈശാലി ഒരു അനുഭവമാണ്. ഭരതനുമായി അടുത്ത ബന്ധമാണ് തനിക്ക്. അദ്ദേഹം മരിച്ചതിന് ശേഷം 12 വര്‍ഷം താന്‍ മലയാള സിനിമ ചെയ്തില്ലെന്ന് അദ്ദേഹം പറയുന്നു. എനിക്ക് തോന്നിയില്ലെന്നും അത്രയും അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായി. വളരെ കൊമേഷ്യലായ സിനിമകള്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു. 251ാമത്തെ സിനിമയാണ് ഓസ്‌കാര്‍ ഗോസ് റ്റു.

തന്നെ സുന്ദരിയാക്കിയതിന്‍രെ സകലമാന ക്രെഡിറ്റും അദ്ദേഹത്തിനാണെന്നായിരുന്നു സുപര്‍ണ്ണ പറഞ്ഞത്. ക്യാമറയ്ക്ക് മുന്നില്‍ തനിക്കേറ്റവും സുന്ദരിയായി തോന്നിയത് ഐശ്വര്യ റായിയെ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അഭിനേത്രിയും നടിയുമായ വിധുബാല തന്റെ സഹോദരിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











