കുട്ടിക്കാലം മുതൽ അറിയാം, ദിവ്യയുടെ കോൾ വന്നില്ലെങ്കിൽ വിഷമം, അവൾ ചെയ്യുന്നതിൽ ​​ദേഷ്യം തോന്നുന്നത്..!

സം​ഗീതപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് മധു ബാലകൃഷ്ണൻ. പേരിലെ മധു അദ്ദേഹത്തിന്റെ ശബ്ദത്തിലും സം​ഗീതത്തിലുമുണ്ട്. വളരെ വർഷങ്ങളായി പിന്നണി ​ഗാനരം​ഗത്ത് സജീവമാണെങ്കിലും അർഹിച്ച അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നതാണ് സത്യം. മധു ബാലകൃഷ്ണനും ഭാര്യ ​ദിവ്യയും ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിനാലാം വർഷത്തിൽ എത്തിനിൽക്കുകയാണ്. ടോപ്പ് സിങർ ഷോയിൽ ​ഗസ്റ്റായി വന്നശേഷം മലയാളികൾക്ക് മ​ധുവിനെപ്പോലെ തന്നെ പ്രിയങ്കരിയാണ് ദിവ്യയും.

സം​​ഗീതം ദിവ്യയുടെ രക്തത്തിലുമുണ്ട്. ഇപ്പോഴിതാ പ്രിയ പത്നിയെ ആദ്യമായി കണ്ടുമുട്ടിയ കഥ പങ്കുവെയ്ക്കുകയാണ് ​ഗായകൻ. ഞങ്ങൾക്കിടയിൽ പ്രണയം ഇന്നും നിലനിൽക്കുന്നത് കൊണ്ട് സന്തോഷമായി ജീവിച്ച് പോകുന്നു.

Madhu Balakrishnan

പ്രണയം നിലനിർത്താൻ ചെയ്യേണ്ടത് എന്താണെന്ന് ചോദിച്ചാൽ ​ഗിവ് ആന്റ് ടേക്ക് എന്നാണ് എനിക്ക് പറയാനുള്ളത്. വിവാഹം കഴിഞ്ഞിട്ട് 24 വർഷം കഴിഞ്ഞു. ദിവ്യ കുട്ടിയായിരിക്കുമ്പോൾ മുതൽ എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ ബന്ധുക്കളുമാണ്. എന്റെ ഫസ്റ്റ് കസിൻ കല്യാണം കഴിച്ചിരിക്കുന്നത് ദിവ്യയുടെ ഫസ്റ്റ് കസിനെയാണ്. അ​ങ്ങനെയാണ് ബന്ധുക്കളാകുന്നത്. അല്ലാതെയും കുടുംബപരമായി ബന്ധമുണ്ട്.

ഞാൻ കുറച്ച് കാലം പഠിച്ചതും വളർന്നതുമെല്ലാം ​കോതമം​ഗലത്തായിരുന്നു. ദിവ്യയുടെ കസിൻസ് എന്റെ സുഹൃത്തുക്കളായിരുന്നു. എന്റെ കൂടെ പഠിച്ചവരുമുണ്ട് അക്കൂട്ടത്തിൽ. ഒരു ​ദിവസം അവർക്കൊപ്പം അവരുടെ തറവാട്ടിൽ ഞാൻ ക്രിക്കറ്റ് കളിക്കാൻ പോയി. അവിടെ തന്നെ ഉള്ള ചെറിയ കോർട്ടിൽ ദിവ്യ ആ സമയത്ത് ബാഡ്മിന്റൺ കളിക്കുന്നുണ്ടായിരുന്നു. സ്കൂൾ യൂണിഫോം ആയിരുന്നു വേഷം.

വൈറ്റ് കളർ ഷർട്ടും മെറൂൺ കളർ പാവാടയും ധരിച്ച് ഒരു കണ്ണടയൊക്കെ വെച്ച് ഒരു പെൺകുട്ടിയായിരുന്നു കാഴ്ചയിൽ. അത്രയും എനിക്ക് വ്യക്തമായി ഓർമയുണ്ട്. അന്നാണ് ആദ്യമായി ഞാൻ ദിവ്യയെ കാണുന്നത്. അപ്പോഴൊന്നും പ്രേമം തോന്നിയിട്ടില്ല. അന്ന് ഞാൻ കുട്ടിയായിരുന്നു. ഞങ്ങൾ തമ്മിൽ നാലര വയസിന്റെ വ്യത്യാസമേയുള്ളു.

പിന്നീട് ഞാൻ സം​ഗീതത്തിലേക്ക് വന്നു. ഒരു റിയാലിറ്റി ഷോ ഒരു ചാനലിൽ ചെയ്യുന്നുണ്ടായിരുന്നു. ഓരോ എപ്പിസോ‍ഡ് കഴിയുമ്പോഴും ശ്രീശാന്തിന്റെ കോൾ വരും. അഭിപ്രായം പറയാനാണ് വിളിക്കുന്നത്. ശ്രീശാന്ത് സംസാരിച്ചശേഷം ദിവ്യയ്ക്കും ഫോൺ കൊടുക്കും. അങ്ങനെ ദിവ്യയുടേയും അഭിപ്രായം കേൾക്കും. അങ്ങനെ ഇത് സ്ഥിരമായി. എന്നും ഷോ ടെലികാസ്റ്റ് ചെയ്ത് കഴിയുന്നതിന് ഞാൻ കാത്തിരിക്കും.

Madhu Balakrishnan

എന്നാൽ അല്ലേ ദിവ്യയുടേയും ശ്രീശാന്തിന്റെയും കോൾ വരൂ. അങ്ങനെ ദിവ്യയോട് സംസാരിക്കുന്നത് ശീലമായി. ഇവരുടെ കോൾ വരാൻ വൈകിയാലോ വരാതിരുന്നലോ എനിക്ക് വിഷമം വരുന്ന അവസ്ഥയായി. അങ്ങനെ സംസാരിച്ച് സംസാരിച്ചാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത് മധു പറഞ്ഞു. പ്രണയത്തെ കുറിച്ച് ദിവ്യയോട് ചോദിച്ചപ്പോൾ എനിക്ക് പ്രണയമെന്ന് പറഞ്ഞാൽ മധു ബാലകൃഷ്ണനാണ്. സർപ്രൈസ് തരുന്നയാളാണ്.

എവിടെപ്പോയിട്ട് വന്നാലും എന്തെങ്കിലുമൊക്കെ സർപ്രൈസസ് കൊണ്ട് വന്ന് തരും. പിണക്കങ്ങൾ ഉണ്ടായാൽ പിറകെ വന്ന് പാട്ടൊക്കെ പാടി പരിഹ​രിക്കാൻ ശ്രമിക്കുന്നതും അ​ദ്ദേഹമാണെന്നായിരുന്നു മറുപടി. ഞാൻ കുറേയൊക്കെ റിയാലിറ്റിയിൽ ജീവിക്കുന്നയാളാണ്. ദിവ്യ ഇമാജിനറി വേൾഡിൽ ജീവിക്കുന്നയാളാണ്. റൊമൻസിൽ ഭയങ്കര സങ്കൽപ്പങ്ങളൊക്കെയുള്ള ആളാണ്.

അതിന് അനുസരിച്ച് ഞാൻ കോപ്ലിമെന്റ് ചെയ്ത് പോകുന്നത് കൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഇങ്ങനെ മുന്നോട്ട് പോകുന്നത്. പിണങ്ങിയാൽ ദിവ്യ മുഖം വീർപ്പിച്ച് ഇരിക്കും. അത് എനിക്ക് ഭയങ്കര ദേഷ്യമാണ്. എന്താണ് പ്രശ്നമെന്ന് ചോ​ദിച്ചാലും പറയില്ല മധു ബാലകൃഷ്ണൻ ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നതിന് പിന്നിലെ സീക്രട്സ് വെളിപ്പെടുത്തി പറഞ്ഞു.

More from Filmibeat

Read more about: madhu balakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X