മക്കൾക്ക് പ്രിയപ്പെട്ടവൾ ദിവ്യ, പെൺകുഞ്ഞ് വേണമെന്ന് ഞാൻ ഒരുപാട് ആ​ഗ്രഹിച്ചു, പേരും കണ്ടെത്തി; മധു ബാലകൃഷ്ണൻ

ടോപ്പ് സിങ്ങറിന്റെ ഭാ​ഗമായശേഷം മധു ബാലകൃഷ്ണനെന്ന ​ഗായകന് ആരാധകർ വർധിച്ചു. പ്രിയപ്പെട്ട ​ഗായകനേയും കുടുംബത്തേയും കൂടുതലായി പരിചയപ്പെടാൻ പ്രേക്ഷകർക്ക് കഴിഞ്ഞതും ടോപ്പ് സിങ്ങറിലൂടെയാണ്. അടുത്തിടെ പ്രണയ ദിനം സ്പെഷ്യൽ എപ്പിസോഡിൽ മധു ബാലകൃഷ്ണൻ ഭാര്യ ദിവ്യയ്ക്കൊപ്പം ഷോയിൽ അതിഥിയായി എത്തുകയും പ്രണയം, വിവാഹം, ദാമ്പത്യ ജീവിതം എന്നിവയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ​ഷോയുടെ ഭാ​ഗമായി നടന്ന ​ഗെയിംസിൽ അവതാരകർ ചോദിച്ച ചില ചോ​ദ്യങ്ങൾക്ക് ഇരുവരും നൽകിയ രസകരമായ മറുപടികളാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും കൂടു‌തൽ ഷോപ്പിങ് ചെയ്യുന്നതാര് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഇരുവരും അന്യോന്യം ചൂണ്ടി കാണിക്കുകയാണ് ചെയ്തത്. മിക്ക ദിവസവും വീട്ടിൽ പാഴ്സൽ വരും.

Madhu Balakrishnan

ആരാണ് ഓഡർ ചെയ്തതെന്ന് അന്വേഷിക്കുമ്പോൾ ദിവ്യയാണെന്ന് മനസിലാകും മധു പറഞ്ഞു. മധു ചേട്ടൻ ആസ്ട്രോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൂടുതലും വാങ്ങുന്നത്. എല്ലാ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നും സാധനങ്ങൾ വരുന്നത് കാണാം. കുറച്ച് മുമ്പ് മധു ചേട്ടനുള്ള പാഴ്സലുമായി ആമസോണിൽ നിന്നും ആള് വിളിച്ചിരുന്നു ദിവ്യ പറഞ്ഞു. ദിവ്യ പറഞ്ഞത് ശരിയാണ്.

അത്തരം സാധനങ്ങളും ചില ഇലക്ടോണിക്ക് സാധനങ്ങളും ഞാൻ വാങ്ങാറുണ്ട്. എക്സ്പെൻസീവായ സാധനങ്ങൾ വാങ്ങുന്നതും ഞാനാണ് മധുവും സമ്മതിച്ചു. തന്ത വൈബും തള്ള വൈബും കൂടുതൽ ഉള്ളത് ആർക്കാണ് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. എനിക്കാണ് അത് ഉള്ളതെന്ന് തോന്നുന്നു. കാരണം ഞാൻ തന്തയായല്ലോ.

കുറച്ച് ഉത്തരവാദിത്വമൊക്കെ വേണ്ടേ? മധു പറഞ്ഞു. ദിവ്യയും മധുവിന്റെ പേരാണ് പറ‍ഞ്ഞത്. മധു ചേട്ടന്റെ ചില ചിന്താ​ഗതിയെ കുറിച്ച് എനിക്ക് പറയാനുണ്ട്. അദ്ദേഹം കുളിച്ച് കഴിഞ്ഞ് വന്നാൽ കാർപറ്റിൽ ചവിട്ടാതെ ചാടിയും എവിടേയും തൊടാതെയും നേരെ പൂജ മുറിയിൽ ചെന്ന് പ്രാർത്ഥിക്കും. ഭയങ്കര ശുദ്ധവും വൃത്തിയും നോക്കുന്നയാളാണ് ദിവ്യ കൂട്ടിച്ചേർത്തു.

കൂട്ടത്തിൽ ഓസിഡിയുള്ളത് ആർക്കാണ്? ദിവ്യയ്ക്കാണ് ഒസിഡി കൂടുതലുള്ളതെന്ന് മധു പറയുന്നു. ഒരു സാധനം എടുത്ത് കഴിഞ്ഞാൽ അത് അവിടെ തന്നെ തിരിച്ച് കൊണ്ടുവെയ്ക്കണം. വൃത്തിയായി കിടക്കണം. മിഠായി കഴിച്ച കവ​ർ പോലും എവിടേയും ഉപേക്ഷിക്കാൻ പാടില്ല. ബെഡ്ഷീറ്റ് ഇടയ്ക്കിടെ വിരിച്ചുകൊണ്ടിരിക്കണം അത്തരം നിർബന്ധങ്ങൾ ദിവ്യയ്ക്കുണ്ട്.

Madhu Balakrishnan

കഴിക്കുന്നതിനിടെ അബദ്ധവശാൽ ഭക്ഷണത്തിന്റെ വറ്റ് താഴെ പോയാൽ പോലും പേടിച്ച് ഞാൻ ഉടൻ തന്നെ അത് എടുത്ത് കഴിക്കും ഭാര്യയുടെ വൃത്തിയെ കുറിച്ച് സംസാരിച്ച് ​ഗായകൻ പറഞ്ഞു. കൂട്ടത്തിൽ കുട്ടികളുടെ ഫേവറേറ്റ് ആരാണ്? എന്ന ചോ​ദ്യത്തിന് ദിവ്യയെന്ന് ഉത്തരം പറയാൻ മധുവിന് അധികം ചിന്തിക്കേണ്ടി വന്നില്ല. ദിവ്യയോടാണ് കുട്ടികൾക്ക് ഇഷ്ടം കൂടുതൽ.

അമ്മയുടെ കുട്ടികളാണ് രണ്ടുപേരും. അതിൽ എനിക്ക് ദുഖമുണ്ട്. പൊതുവെ ആൺകുട്ടികൾക്ക് അമ്മയോടാകും ഇഷ്ടം കൂടുതൽ. മൂന്നാമത് ഒരു പെൺകുട്ടി വേണമെന്ന് ഞാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. ഞാൻ അങ്ങനെ ആ​ഗ്രഹിച്ച് കുറേ നടന്നുവെന്ന് അല്ലാതെ ഒരു പ്രയോചനവും ഉണ്ടായില്ല. അങ്ങനൊരു പെൺകുഞ്ഞ് ഉണ്ടായാൽ അതിന് ഇടാൻ പേര് വരെ ഞാൻ കണ്ടെത്തിയിരുന്നു.

ഭദ്ര എന്നായിരുന്നു പേര്. മൂത്തമകൻ കെട്ടാറായിട്ടുണ്ട്. അവൻ പുര നിറഞ്ഞിട്ടുണ്ട് എന്നും മധു പറഞ്ഞു. ബെസ്റ്റ് സീക്രട്ട് കീപ്പർ ആരാണെന്ന് ചോദിച്ചപ്പോഴും അത് ദിവ്യയാണെന്നായിരുന്നു മധുവിന്റെ മറുപടി. ദിവ്യയും അത് സമ്മതിച്ചു. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരിയാണ് മധു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ.

More from Filmibeat

Read more about: madhu balakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X