സര്‍വ്വം മായ കണ്ട് മഞ്ജു വാര്യര്‍ പറഞ്ഞത്! ഏറെ പ്രിയപ്പെട്ട കമന്റിനെക്കുറിച്ച് മധു വാര്യര്‍

13 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയിച്ചിരിക്കുകയാണ് മധു വാര്യര്‍. നിവിന്‍ പോളി-അഖില്‍ സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം സര്‍വ്വം മായയില്‍ മധുവും അഭിനയിച്ചിരുന്നു. ലളിതം സുന്ദരത്തിന് ശേഷം അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് മധു. അതിനിടയിലാണ് അപ്രതീക്ഷിതമായി സര്‍വ്വം മായയിലേക്ക് എത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിജു മേനോനെ നായകനാക്കി വീണ്ടും സിനിമ ചെയ്യാനുള്ള പ്ലാനിലാണ്. സോനു ടിപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 'ഹൃദയപൂര്‍വ്വ'ത്തിന്റെ തിരക്കഥ എഴുതാനായി സത്യന്‍ സാര്‍ സോനുവിനെ വിളിച്ചിരുന്നു. അഖില്‍ സത്യനായിരുന്നു കഥ എഴുതിയത്. അന്ന് സംസാരിക്കുമ്പോഴാണ് എന്നെക്കുറിച്ച് സോനു അഖിലിനോട് പറയുന്നത്.

ഈ ചിത്രത്തിലേക്ക് മധുവിനെ വിളിക്കാലോ എന്ന് ആലോചിക്കുന്നത് അങ്ങനെയായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും സ്‌ക്രീനില്‍ വരാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം ആശങ്കയായിരുന്നു. അഭിനയത്തിന്റെ ടച്ച് പോയിരിക്കുകയാണ്. ചെയ്തിട്ട് ശരിയായില്ലെങ്കില്‍ വഴക്കൊന്നും പറഞ്ഞേക്കരുതെന്ന് അഖിലിനോട് പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ല ചേട്ടാ, അതൊക്കെ ശരിയായി വന്നോളും എന്നായിരുന്നു അഖില്‍ പറഞ്ഞത്. മായാമോഹിനിയിലായിരുന്നു ഞാന്‍ അവസാനമായി അഭിനയിച്ചത്. ലളിതം സുന്ദരത്തില്‍ ഡോക്ടറുടെ വേഷത്തില്‍ വന്നിരുന്നു. ജസ്റ്റ് വിവരം പറയുന്നൊരു സീന്‍. അേ്രത ഉണ്ടായിരുന്നുള്ളൂ. കൊവിഡ് കാലത്തെ ഷൂട്ടായിരുന്നതിനാല്‍ പുറമെ നിന്ന് ആളുകളെ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അങ്ങനെയാണ് അത് ഞാന്‍ തന്നെ ചെയ്തത്.

madhu wariar about Manju Warrier
Photo Credit: madhu wariar / Facebook

നിവിന്‍ പോളിയുടെ സഹോദരന്റെ വേഷത്തിലായിരുന്നു സര്‍വ്വം മായയില്‍ മധു എത്തിയത്. ദീപാങ്കുരന്‍ എന്ന ഹൈടെക്ക് പൂജാരിയെക്കുറിച്ച് കൃത്യമായി അഖില്‍ വിവരിച്ച് തന്നിരുന്നു. നമ്പൂതിരി ഭാഷ കേട്ട് പഠിച്ചിരുന്നു. തെറ്റുകളൊക്കെ വന്നപ്പോള്‍ അഖിലാണ് സഹായിച്ചത്. സംവിധായകന്‍ പറഞ്ഞത് അത് പോലെ ചെയ്യുകയായിരുന്നു ഞാന്‍. സെറ്റ് അടിപൊളിയായിരുന്നു. എല്ലാവരും നല്ല സൗഹൃദത്തോടെയാണ് പെരുമാറിയത്. സിങ്ക് സൗണ്ടാണെന്ന് കേട്ടപ്പോള്‍ ടെന്‍ഷനായിരുന്നു. എത്ര ടേക്ക് വേണമെങ്കിലും പോവാം, അതൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. ആദ്യ സിനിമ മുതല്‍ നിവിനുമായി പരിചയമുണ്ടായിരുന്നു. മറ്റുള്ളവരും സൗഹാര്‍ദ്ദപരമായി തന്നെയാണ് പെരുമാറിയത്.

സിനിമ കണ്ട് മഞ്ജു പ്രതികരിച്ചതിനെക്കുറിച്ചും മധു പറഞ്ഞിരുന്നു. മൂവാറ്റുപുഴ പോയാണ് മഞ്ജു ഈ സിനിമ കണ്ടത്. നാട്ടിലൊന്നും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. പണ്ടത്തേക്കാളും നന്നായിട്ടുണ്ട്. ചേട്ടനിപ്പോള്‍ നാച്ചുറലായി അഭിനയിക്കുന്നുണ്ട്. നല്ല മാറ്റം കാണാനുണ്ട് എന്നായിരുന്നു മഞ്ജു എന്നോട് പറഞ്ഞത്. അതെനിക്ക് ആത്മവിശ്വാസം തന്ന പ്രതികരണമായിരുന്നു. സഹോദരി എന്നതിലുപരി നല്ലൊരു അഭിനേത്രിയെന്ന നിലയില്‍ മഞ്ജുവിന്റെ കമന്റ് എനിക്ക് വിലപ്പെട്ടതാണ്. ഇനിയങ്ങോട്ട് അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ മുന്നേറാനാണ് തീരുമാനം എന്നും മധു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: manju warrier madhu warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X