ഇഷ്ടമുള്ളതെല്ലാം ചെയ്ത് ജീവിതം ആഘോഷിക്കുന്നു! എനിക്കും പ്രചോദനമാണ് അവള്‍! മഞ്ജുവിനെക്കുറിച്ച് മധു
സര്‍വ്വം മായ എന്ന ചിത്രത്തിലൂടെയായി അഭിനേതാവായി തിരിച്ചെത്തിയിരിക്കുകയാണ് മധു വാര്യര്‍. അഖില്‍ വിളിച്ചപ്പോള്‍ ഈ റോള്‍ എന്നെക്കൊണ്ട് കഴിയുമോയെന്നായിരുന്നു ആശങ്ക. കുറേക്കാലമായി അഭിനയിച്ചിട്ട് അതിന്റേതായ പ്രശ്‌നങ്ങള്‍ വന്നേക്കാമെന്ന് പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ല, ചേട്ടന് ചെയ്യാവുന്നതേയുള്ളൂ എന്ന് പറഞ്ഞ് പോത്സാഹിപ്പിക്കുകയായിരുന്നു അഖിലും ടീമും. സിനിമ വിജയകരമായി മുന്നേറുകയാണ്. തന്റെ തിരിച്ചുവരവിനെക്കുറിച്ചും, സിനിമജീവിതത്തെക്കുറിച്ചും, അനിയത്തി മഞ്ജുവിനെക്കുറിച്ചുമെല്ലാം മധു വാചാലനായിരുന്നു. അനിയത്തിയെക്കുറിച്ച് അഭിമാനിക്കുന്ന ചേട്ടനാണ് ഞാന്‍ എന്ന് അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം സഹോദരിയെക്കുറിച്ച് വാചാലനായിരുന്നു.
എന്റെ അനിയത്തിയാണോ ഇത് എന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്നെക്കാളും ഭയങ്കര മെച്യേര്‍ഡായിട്ടുള്ള ഡിസിഷന്‍സും, ബ്രെയ്വായിട്ടുള്ള കാര്യങ്ങളുമൊക്കെയാണ് ചെയ്യുന്നത്. എനിക്ക് ഡ്രൈവിംഗ് പഠിക്കണം. സ്വിമ്മിംഗ്, ബൈക്ക്, അങ്ങനെ മൂന്നാല് കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം ചെയ്ത് കഴിഞ്ഞു. ഓരോന്ന് ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്. കുറേ സ്ഥലങ്ങളിലൊക്കെ പോയി, ഇനിയും പോവാനുണ്ട്. ചാക്കോച്ചനും, പിഷാരടിയുമൊക്കെയായി അവരുടെയൊരു ട്രിപ്പിംഗ് ടീമുണ്ട്. ഇഷ്ടമുള്ളതൊക്ക ചെയ്യുക എന്നൊരു കാര്യമുണ്ടല്ലോ. ചെയ്യണം എന്ന് വെച്ച് ഞാന്‍ കുറേക്കാലമായി മാറ്റിവെച്ചതായിരുന്നു നോര്‍ത്ത് ഈസ്റ്റ് കാണുക എന്നത്.

ഫാമിലിയായി പോവാമെന്നായിരുന്നു കരുതിയത്. മോളുടെ പരീക്ഷയൊക്കെയായി അത് നീണ്ടുപോയി. ഇനി നിങ്ങള്‍ക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ പോയി, ഒറ്റയ്ക്കല്ല, ഫ്രണ്ട്‌സുണ്ടായിരുന്നു. അതൊക്കെ ഈയൊരു ഇന്‍സ്പിരേഷന്റെ പുറത്താണ്. 23 ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചുവന്നത്. ഇനിയും കുറച്ച് സ്ഥലങ്ങള്‍ ബാക്കിയുണ്ട്. ഈ വര്‍ഷം പോവാമെന്നാണ് കരുതുന്നത്. യാത്ര നല്ല റിലീഫാണ്. സ്ട്രീറ്റിലൂടെ പോവുക, അവിടെയുള്ള ആളുകളോടൊക്കെ സംസാരിച്ച്, അവിടത്തെ ഫുഡൊക്കെ കഴിക്കുക, അതൊക്കെയാണ് ഞാന്‍ ചെയ്യാറുള്ളത്. ഞാന്‍ ഇടയ്ക്കിടയ്ക്ക് മൂന്നാര്‍ പോവാറുണ്ട്. അവിടെ തീം പാര്‍ക്കുണ്ടോയെന്നൊക്കെയാണ് മോള്‍ ചോദിക്കാറുള്ളത്. അങ്ങനെ നോക്കിയല്ലല്ലോ നമ്മള്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
സര്‍വ്വം മായ കണ്ട് മഞ്ജു എന്നെ അഭിനന്ദിച്ചിരുന്നു. ഇവിടെയൊന്നും ടിക്കറ്റ് കിട്ടാനില്ലായിരുന്നു. മൂവാറ്റുപുഴ പോയാണ് സിനിമ കണ്ടത്. പണ്ടത്തെക്കാളും നന്നായിട്ടുണ്ട്. നാച്ചുറലായി അഭിനയിക്കുന്നുണ്ട് ചേട്ടന്‍ ഇപ്പോള്‍. അതിന്റെ മാറ്റം അറിയാനുണ്ട്. എനിക്ക് ഇഷ്ടമായി എന്നായിരുന്നു മഞ്ജു പറഞ്ഞത്. ജീവിതത്തില്‍ വിലമതിക്കാനാവാത്ത അഭിപ്രായമായാണ് അതിനെ കാണുന്നത്. അനിയത്തി എന്നതിനേക്കാളുപരി, നല്ലൊരു അഭിനേത്രിയുടെ കമന്റ് കൂടിയാണല്ലോ അത് എന്നും നേരത്തെ മധു വാര്യര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











