മഞ്ജു തന്നോട് അപേക്ഷിച്ചത് ഒറ്റ കാര്യമായിരുന്നു! അനിയത്തിയെ നായികയാക്കിയതിനെ കുറിച്ച് മധു വാര്യര്‍

മഞ്ജു വാര്യരുടെ സഹോദരന്‍ എന്നതിലുപരി മലയാളികള്‍ക്ക് ഏറെ വേണ്ടപ്പെട്ട നടനാണ് മധു വാര്യര്‍. ഒരുപാട് സിനിമകളില്‍ സഹനടനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള മധു വാര്യര്‍ ഇനി അറിയപ്പെടുന്നത് സംവിധായകന്‍ എന്ന പേരിലായിരിക്കും. സഹോദരി മഞ്ജു വാര്യരെ നായികയാക്കി 'ലളിതം സുന്ദരം' എന്ന പേരിലൊരു സിനിമ ഒരുക്കുകയാണ് മധുവിപ്പോള്‍.

ലോക്ഡൗണിന് തൊട്ട് മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ഇനിയും ഷെഡ്യൂള്‍ ബാക്കി ഉണ്ട്. ലോക്ഡൗണിന് ശേഷം ചിത്രീകരണം വൈകുന്നതില്‍ താന്‍ അസ്വസ്ഥനാണ് താരം പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധികളില്ലായിരുന്നു എങ്കില്‍ ജൂലൈ 3ന് തന്റെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു മധു വാര്യര്‍ പദ്ധതി ഇട്ടിരുന്നത്. അത് നടക്കാതെ പോവുകയായിരുന്നു.

madhu-manju

ദിവസങ്ങള്‍ക്ക് മുന്‍പ് അനിയത്തിയായ മഞ്ജു വാര്യരുടെ ജന്മദിനത്തോട് അനുബന്ധിച്ച് സഹോദരിയുടെ പഴയ ഫോട്ടോയുമായിട്ടായിരുന്നു മധു എത്തിയത്. അത് മാത്രമല്ല താന്‍ സംവിധായകനാവുന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായൊരു സംഭവത്തെ കുറിച്ച് മധു വാര്യര്‍ പറയുന്ന കാര്യം ഇപ്പോള്‍ വൈറലാവകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം തന്റെ സിനിമയെ കുറിച്ച് വാചാലനായത്.

ലളിതം സുന്ദരം ഒരുക്കുന്നതിന് ഏറെ മുന്‍പ് തന്നെ താന്‍ സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതെല്ലാം നടക്കാതെ പോവുകയായിരുന്നു. ബിജു മേനോനാട് ആയിരുന്നു ലളിതം സുന്ദരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ബിജു മേനോനെ അടുത്ത് അറിയാം. ബിജുവിനോട് കഥ പറഞ്ഞതിന് ശേഷമാണ് മഞ്ജുവിനോട് കഥ പറഞ്ഞത്.

madhu-manju

രണ്ടാളുടേയും ഡേറ്റ് ലഭിക്കാന്‍ വൈകിയതോടെ തിരക്കഥയിലും മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ഇതിനിടെ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് എന്തെങ്കിലും തെറ്റിപ്പോയാല്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ച് തന്നെ വഴക്ക് പറയല്ലേയെന്നായിരുന്നു അനിയത്തിയായ മഞ്ജു ചേട്ടനോട് പറഞ്ഞത്. അങ്ങനെയുള്ള ഒരവസരവും മഞ്ജു ഉണ്ടാക്കിയിരുന്നില്ലെന്നും മധു വാര്യര്‍ പറയുന്നു.

അനിയത്തിയാണ് ആദ്യം സിനിമയിലെത്തിയതെങ്കിലും മധുവും സിനിമയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. അഭിനേതാവായപ്പോഴും സംവിധാനത്തിലായിരുന്നു സഹോദരന് താല്‍പര്യമെന്നാണ് മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്. നേരത്തെ സംവിധാന സഹായിയായും നിര്‍മ്മാതാവുമൊക്കെ ആയെങ്കിലും മധു സംവിധാനത്തിലേക്ക് തിരിഞ്ഞത് ഇപ്പോഴായിരുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ ഫാമിലി എന്റര്‍ടെയിനറായിരിക്കും ് ലളിതം സുന്ദരമെന്നാണ് മധു വാര്യര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X