അമ്മയുടെ മക്കൾ തന്നെയെന്ന് ആരാധകർ, നടി മധുബാലയുടെ മക്കളുടെ ചിത്രം വൈറലാകുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് മധുബാല. 1991 ൽ പുറത്തിറങ്ങിയ അഴകൻ എന്ന ചിത്രത്തിലൂടെയാണ് മധുബാല സിനിമയിൽ എത്തുന്നത്. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നടി സജീവമാവുകയായിരുന്നു. തെന്നിന്ത്യൻ താരങ്ങൾക്ക് മികച്ച പിന്തുണയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മധുബാല.സിനിമയിൽ സജീവമാണ് താരം.

madhubala

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മധു ബാലയുടെ മക്കളുടെ ലേറ്റസ്റ്റ് ചിത്രമാണ്. നടി തന്നെയാണ് മക്കളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മിസ് ചെയ്യുന്നു എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അമിതാ , കിയായ എന്നിവരാണ് മക്കൾ. അമ്മയെ പോലെ തന്നെയാണ് മക്കളെന്നാണ് ചത്രം കണ്ടിട്ട് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. സിനിമാ കോളങ്ങളിൽ താരപുത്രിമാരുടെ ചിത്രം വൈറലായിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി വിവാഹിതയാവുന്നത്. 1999 ല്‍ ബിസിനസുകാരനായ ആനന്ദ് ഷായെ ആയിരുന്നു വിവാഹ കഴിച്ചത്. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. എന്നാൽ പിന്നീട് താരം മടങ്ങി എത്തുകയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമാണ് താരം.

മമ്മൂട്ടി ചിത്രമായ അഴകനിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചതെങ്കിലും റോജയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടുന്നത്. 1992 ആണ് സിനിമ റിലീസ ചെയ്തതെങ്കിലും ഇന്നും റോജപ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും ചിത്രത്തിന് കാഴ്ചക്കാരുണ്ട്. ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് അരവിന്ദ് സ്വാമിയും മധു ബാലയും. റോജ നൽകിയ പ്രശസ്തിയാണ് നടിക്ക് ബോളിവുഡിൽ അവസരം നേടി കൊടുത്തത്.

ഒറ്റയാൾ പട്ടാളമായിരുന്നു നടിയുടെ ആദ്യത്തെ മലയാള സിനമ,. മോഹൻലാൽ ചിത്രമായ യോദ്ധ നടിക്ക് ഏറെ പ്രശസ്തി നൽകിയിരുന്നു. ഇന്നും തൈപ്പറമ്പിൽ അശോകന്റേയും അരശ് മൂട്ടിൽ അപ്പുക്കുട്ടന്റേയും മുറപ്പെണ്ണ് അശ്വതി മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നീലഗിരി എന്നോട് ഇഷ്ടം കൂടാമോ, എന്നിവയാണ് നടിയുടെ മറ്റ് മലയാള സിനിമകൾ. ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് 'സംസാരം ആരോഗ്യത്തിന് ഹാനികരം'. ചിത്രത്തിൽ ദുൽഖർ സൽമ്മാനും നസ്രിയയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ജയലളിതയുടെ ബയോപിക്ക് ചിത്രമായ 'തലൈവി'യിലാണ് മധുബാല ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ചിത്രാം കാണാം, കടപ്പാട് , ഇൻസ്റ്റഗ്രാം പേജ്

Read more about: madhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X