മമ്മൂട്ടിയെ പേടിയായിരുന്നു! ശബ്ദം കേൾക്കുമ്പോൾ വിറയ്ക്കും, ആ ഭയം മാറിയതിനെ കുറിച്ച് നടി മധു
ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ മധുബാല എന്ന മധു. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡ് സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു . ഇന്ത്യൻ സിനിമ പ്രേമികളുടെ സ്വപ്ന സുന്ദരിയായ ഹേമമാലിനിയുടെ അനന്തിരവളായ താരം വെള്ളിത്തിരയിൽ എത്തുന്നത് മമ്മൂട്ടി ചിത്രത്തിലൂടെയാണ്.
1991 ൽ പുറത്തു വന്ന അഴകൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മധുബാല വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് അതേ വർഷം തന്നെ ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിലൂടെ മോളിവുഡിലും അരങ്ങേറ്റം കുറിച്ചും. വിവാഗഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന മധു ഇപ്പോൾ അഭിനയരംഗത്ത് സജീവമാകുകയാണ്. കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് താന്‍ സിനിമയിൽ എത്തിയതെന്ന് മധു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയ്ത്.

കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും സിനിമയിൽ എത്തിയ വളരെ അപ്രതീക്ഷിതമാണ്. തന്റെ അച്ഛൻ നാല് സിനിമകൾ നിർമ്മിച്ചിട്ടുണ്ട് കലാപാരമ്പര്യമുളള കുടുംബത്തിലാണെങ്കിലും പഠനത്തിൽ കേന്ദ്രീകരിക്കാനാണ് അച്ഛൻ തന്നോട് പറഞ്ഞത്. . അങ്ങനെ ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിലെത്തിയത്.

ആദ്യ ചിത്രം മമ്മൂട്ടിയ്ക്കൊപ്പം അഴകനായിരുന്നു. അന്ന് എനിയ്ക്ക് അദ്ദേഹത്തിനെ പേടിയായിരുന്നു. അധികം സംസാരിക്കില്ല. ഘനഗംഭീരമായ ശബ്ദത്തിൽ ഷോട്ടിന് റെഡിയായോ മധു എന്ന ചോദിക്കുമ്പോൾ തന്നെ ഞാനാ വിറച്ചു പോകുമായിരുന്നു. എന്നാൽ ഷൂട്ടിങ് കഴിഞ്ഞതോടെ ആ പേടിമാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു.

മോഹൻലാലിനോടൊപ്പം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന ആളാണ്. അതുപോലെ തന്നെയാണ് മുകേഷിനോടൊപ്പം ഒറ്റയാൾ പട്ടാളം ചെയ്യുമ്പോഴും.യോദയിലാണ് മോഹൻലാലിന്റെ നായികയായി മധുബാല എത്തിയത്. ലാലേട്ടൻ കരിയറിലെ ഹിറ്റ് ചിത്രമായിരിക്കും.

മധുവിന്റെ കരിയറിൽ ഏറ്റവും വഴിത്തിരിവായ ചിത്രം മണിരത്നം സംവിധാനം ചെയ്ത റോജ ആണ്. താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്.ചിത്രത്തിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.റോജയാണ് എന്റെ കരിയറില്‍ വഴിത്തിരിവായത്. മണിരത്‌നം സാര്‍ നായികയായി എന്നെ തിരഞ്ഞെടുത്തു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. മണിരത്‌നം സാറില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി.


Click it and Unblock the Notifications