Don't Miss!
- News
'ബാലചന്ദ്രകുമാറിന് കരൾ രോഗം'; 'കോടതിക്ക് കമ്മീഷനെ വെയ്ക്കാം, നേരിട്ടെത്തി സാക്ഷി വിസ്താരം നടത്താം '
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ലാലേട്ടന് അത് അത്രയ്ക്കും ഇഷ്ടപ്പെട്ടു, എന്നോട് അന്ന് പറഞ്ഞത്, മനസുതുറന്ന് മധുപാല്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ലാല്‍. സംവിധായകനായി തുടക്കം കുറിച്ച താരം പിന്നീട് അഭിനേതാവായാണ് മോളിവുഡില്‍ കൂടുതല്‍ സജീവമായത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാല്‍ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുണ്ട് നടന്. കൊമേഴ്ഷ്യല്‍ സിനിമകള്‍ക്കൊപ്പം ശക്തമായ പ്രമേയം പറഞ്ഞ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ലാലിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് തലപ്പാവ്.
താരപുത്രി ജാന്‍വിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
മധുപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 2008ലാണ് പുറത്തിറങ്ങിയത്. നക്സല്‍ വര്‍ഗീസിന്റെ കൊലപാതകത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തത്. ലാലിന് പുറമെ പൃഥ്വിരാജ്, അതുല്‍ കുല്‍ക്കര്‍ണി, ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. ബാബു ജനാര്‍ദ്ദനന്റെ കഥയിലാണ് മധുപാല്‍ സിനിമ എടുത്തത്. അതേസമയം തലപ്പാവിന്റെ കഥ പറഞ്ഞപ്പോള്‍ ലാലില്‍ നിന്നുണ്ടായ പ്രതികരണം പറയുകയാണ് മധുപാല്‍.

മാസ്റ്റര്‍ ബിന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് മനസുതുറന്നത്. തലപ്പാവിന്റെ കഥ ആദ്യം പറയുന്നത് ലാലിന്റെ അടുത്താണെന്ന് മധുപാല്‍ പറയുന്നു. 'സൂപ്പര്‍താരങ്ങളുടെ അടുത്തേക്ക് ഒന്നും പോയില്ല. ലാലിന്റെ അടുത്ത് പോയപ്പോള്‍ അത് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. പോവുന്ന സമയത്ത് ഞങ്ങളോട് പറഞ്ഞു; ഈ കഥ വേറൊരാളുടെ അടുത്ത് പറയരുത് എന്ന്. പുളളിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടിരുന്നു'.

'ആ കഥാപാത്രത്തിനായി പിന്നെ വേറെ ആക്ടേഴ്സിനെ അടുത്തേക്കൊന്നും നമ്മള് പോയില്ല. അത് വേറെ ആരുടെ എടുത്ത് വേണമെങ്കിലും നമുക്ക് സമീപിക്കാമായിരുന്നു. എന്നാല്‍ പോയില്ല എന്നതാണ് സത്യം, മധുപാല്‍ പറഞ്ഞു. രണ്ടാമത്തെ സിനിമ ചെയ്യുമ്പോഴും ലാല്‍ സാറ് തന്നെയായിരുന്നു മനസില്‍. ആ കഥാപാത്രം മനസില്‍ ആലോചിപ്പോള്‍ തന്നെ ആദ്യം വന്നത് ലാലേട്ടന് ആണ്'.

'തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു ആക്ടറിലേക്ക് പോവുന്നത്. ലാലേട്ടനും ആസിഫ് അലിയും തന്നെയായിരുന്നു ഒഴിമുറിയ്ക്ക് വേണ്ടി
ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നത്'. തലപ്പാവ് സമയത്ത് ലാല്‍ തന്നോട് പറഞ്ഞ കാര്യവും മധുപാല്‍ ഓര്‍ത്തെടുത്തു. 'ഞാന്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, എങ്ങനെ ചെയ്യുമെന്ന് അറിയില്ല. നിന്റെ മനസിലാണ് സിനിമയുളത്. ഞാന്‍ ഒരു ബ്ലാങ്ക് പേപ്പറാണ്. നിനക്ക് എന്തുവേണമെങ്കിലും എഴുതാം എന്നാണ് ലാല്‍ എനിക്ക് തന്ന ഒരു വാക്ക്. അതുതന്നെയായിരുന്നു ആ സിനിമയുടെ ഗുണവും'.
Recommended Video

'അതുകൊണ്ട് ആ സിനിമയ്ക്ക് എനിക്ക് അവാര്‍ഡ് കിട്ടിയതും, ലാലേട്ടന് അവാര്‍ഡ് കിട്ടിയതും, ഫെസ്റ്റിവലില്‍ പോകുന്നതും ഒരുപാട് ആളുകള്‍ ആ സിനിമയെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നതും എല്ലാം സന്തോഷം നല്കുന്ന കാര്യങ്ങളാണ്. കൊച്ചി ഭാഷയാണ് ശരിക്കും ലാലേട്ടന്റെത്. തെക്കന്‍ തിരുവിതാംകൂറിലെ ഭാഷ ലാലേട്ടന് ചെയ്താല്‍ എങ്ങനെ ഉണ്ടാവും എന്ന് ഒരുപാട് പേര് എന്റെയടുത്ത് ചോദിച്ചതാണ്. എറ്റവും പെര്‍ഫക്ടായിട്ടാണ് അദ്ദേഹം ആ ഭാഷ സംസാരിച്ചത്. ഒഴിമുറിയില്‍ വളരെ സ്വഭാവികമായിട്ടുളള സംഭാഷണങ്ങളാണ് ഉളളത്, മധുപാല്‍ വ്യക്തമാക്കി.