'സൗന്ദര്യം കൂടിപ്പോയതാണ് ആ നടിയുടെ പ്രശ്‌നം, ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് തോന്നിയിട്ടുണ്ട്'; സ്റ്റെഫി!

2016ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി വാർത്തകളിൽ നിറഞ്ഞ കോസ്റ്റ്യൂം ഡിസൈനറാണ് സ്റ്റെഫി സേവ്യർ. ഗപ്പി എന്ന സിനിമയിലൂടെയാണ് സംസ്ഥാന അവാർഡ് എന്ന അംഗീകാരം ഇരുപത്തിനാല് വയസിൽ സ്റ്റെഫിക്ക് ലഭിച്ചത്.

പുതിയ ട്രെൻഡുകളുമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സ്റ്റെഫി വയനാട് ചുരമിറങ്ങിയാണ് സിനിമയിലേക്ക് എത്തിയത്. ഒരു വർഷം പത്തോളം ചിത്രങ്ങൾക്ക് വരെ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട് സ്റ്റെഫി. വയനാട്ടിൽ മാനന്തവാടിയിലാണ് താരത്തിന്റെ വീട്.

ചെറുപ്പം മുതൽ തന്നെ സിനിമാഭ്രാന്തായിരുന്നു. ടിവിയിൽ വരുന്ന സിനിമകൾ ഒരെണ്ണം പോലും വിടാതെ കാണുമായിരുന്നു. ആ സിനിമാ ഭ്രാന്ത് മൂലം വസ്ത്രാലങ്കാരവും കടന്ന് സംവിധാനത്തിലേക്ക് സ്റ്റെഫി എത്തിയിരിക്കുകയാണ്. മധുര മനോഹര മോഹമാണ് സ്റ്റെഫിയുടെ സംവിധാനത്തിൽ ആദ്യമായി തിയേറ്ററിൽ എത്താൻ പോകുന്ന സിനിമ.

ജൂൺ 16ന് സിനിമ തിയേറ്ററുകളിൽ എത്തും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, ബിന്ദു പണിക്കർ‌ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Stephy Zaviour

'ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷം ജൂൺ 16ന് ഞങ്ങളുടെ മധുര മനോഹര മോഹം എന്ന ചിത്രം നിങ്ങളുടെ അടുത്തുള്ള തീയറ്ററുകളിൽ എത്തുമെന്ന് അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു', എന്നാണ് സ്റ്റെഫി സേവ്യർ തന്റെ ആദ്യ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സംവിധാനത്തിലേക്ക് അരങ്ങേറിയെങ്കിലും വസ്ത്രാലങ്കാരം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലുള്ള നിരവധി ഓർമകൾ സ്റ്റെഫിക്ക് പറയാനുണ്ട്. മധുര മനോഹര മോഹത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരങ്ങൾക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ സ്റ്റെഫി പങ്കുവെച്ചു.

ഏത് വസ്ത്രം ധരിച്ചാലും ചേരുന്ന നടിയായി തോന്നിയിട്ടുള്ളത് മംമ്ത മോഹന്‍ദാസിനെയാണെന്നാണ് സ്റ്റെഫി സേവ്യര്‍ പറയുന്നു. മംമ്തക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പമെന്നും അതിനാല്‍ ഏത് വസ്ത്രം ധരിച്ചാലും നോര്‍മല്‍ ലുക്കിലേക്ക് മാറ്റാന്‍ പാടാണെന്നും സ്റ്റെഫി പറഞ്ഞു.

'ഏത് ഡ്രസ് ഇട്ടാലും ചേരുന്ന നടി മംമ്ത മോഹന്‍ദാസാണ്. അവര്‍ക്ക് ഭംഗി കൂടിപ്പോയതാണ് പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ട്. ഒരു ഡ്രസ് മംമ്ത ഇടുമ്പോള്‍ എങ്ങനെ നോര്‍മലാക്കി എടുക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ചാക്കോച്ചന്‍, ടൊവിനോ, പൃഥ്വിരാജ്, ആസിഫ് ഇവരൊക്കെ ഏത് ഡ്രസിട്ടാലും ശരീരത്തിന് ചേരും.'

Stephy Zaviour

'ചില സിനിമ ചെയ്യുമ്പോള്‍ സംവിധായകനോ ഡിഒപിയോ ചില റഫറന്‍സുകള്‍ തരാറുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ഫോറിന്‍ മോഡല്‍ ഇട്ടതായിരിക്കും നമുക്ക് റഫറന്‍സായി തരുന്നത്. അതെടുത്ത് കാണിച്ചിട്ട് ഇതാണ് വേണ്ടതെന്ന് പറയും. ഇത് ഇവിടെ ഉള്ള ആളുകളുടെ ബോഡി ഷെയ്പ്പിലേക്ക് മാറുമ്പോള്‍ ലുക്ക് എല്ലാം മാറും.'

'നമ്മുടേത് കുറച്ച് കൂടി കേര്‍വിയായിട്ടുള്ള ബോഡി ഷെയ്പ്പാണ്. അപ്പോള്‍ ഇവരെ ഇത് എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് വിചാരിച്ചിട്ടുണ്ടെന്നും', സ്റ്റെഫി പറയുന്നു. നടി രജിഷ വിജയൻ സ്റ്റെഫിയുടെ പ്രിയ ചങ്ങാതിയാണ്. രജിഷ ഡ്രസ് കാറ്റ​ഗറിയിൽ വരുന്ന ഉടുപ്പുകൾ ധരിക്കുമ്പോഴാണ് കൂടുതൽ ക്യൂട്ടാകുന്നതെന്നും സ്റ്റെഫി പറയുന്നു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X