മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് രാജ! 5 സിനിമകളില്‍ രാജയായി, ആറാമൻ വരുന്നു!!

Recommended Video

രാജ ആയി എത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ | filmibeat Malayalam

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തുന്ന മധുരരാജയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മധുരരാജ.

mammootty

മമ്മൂട്ടിയുടെ കരിയറില്‍ രാജ എന്ന പേര് വലിയൊരു അനുഗ്രഹമായിരുന്നു. ഒന്നും രണ്ടും സിനിമകളിലല്ല രാജ എന്ന പേരില്‍ നിരവധി സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മധുരരാജയ്ക്കും പോക്കിരിരാജയ്ക്കും മുന്‍പ് രാജ ആയി എത്തിയ മമ്മൂട്ടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

 രാജമാണിക്യം

രാജമാണിക്യം

മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തിയ ഹിറ്റ് സിനിമയായിരുന്നു രാജമാണിക്യം. ബെല്ലാരി രാജ അഥവ രാജമാണിക്യം എന്ന കഥാപാത്രത്തെയായിരുന്നു മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005 ലായിരുന്നു രാജമാണിക്യം റിലീസിനെത്തുന്നത്, മമ്മൂട്ടിയ്‌ക്കൊപ്പം റഹ്മാന്‍, ഭീമന്‍ രഘു, മനോജ് കെ ജയന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സായ്കുമാര്‍, തുടങ്ങി നിരവധി താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. തിരുവനന്തപുരം സ്റ്റൈലിലുള്ള മമ്മൂട്ടിയുടെ സംഭാഷണ ശൈലിയായിരുന്നു സിനിമയുടെ ഹൈലൈറ്റ്.

 കേരളവര്‍മ്മ പഴശ്ശിരാജ

കേരളവര്‍മ്മ പഴശ്ശിരാജ

പഴശ്ശിരാജയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചരിത്ര സിനിമയായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. പഴശ്ശിരാജയായി ചിത്രത്തില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ചിരുന്നു. എംടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയപ്പോള്‍ ഹരിഹരനായിരുന്നു സംവിധാനം ചെയ്തത്. നീണ്ട ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം എംടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിച്ചെത്തിയ സിനിമയായിരുന്നിത്. മനോജ് കെ ജയന്‍, ശരത് കുമാര്‍, പത്മപ്രിയ, കനിഹ, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

 പോക്കിരിരാജ

പോക്കിരിരാജ

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു പോക്കിരിരാജയുടെ നിര്‍മാതാവ്. 2010 ല്‍ റിലീസിനെത്തിയ സിനിമയില്‍ മമ്മൂട്ടി രാജ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. ശ്രിയ ശരണ്‍, നെടുമുടി വേണു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒരുപാട് താരങ്ങള്‍ പോക്കിരിരാജയില്‍ അഭിനയിച്ചിരുന്നു.

 കമ്മത്ത് ആന്‍ഡ് കമ്മത്ത്

കമ്മത്ത് ആന്‍ഡ് കമ്മത്ത്

മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു കമ്മത്ത് ആന്‍ഡ് കമ്മത്ത്. 2013 ല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രത്തില്‍ രാജ രാജ കമ്മത്ത് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മാംഗ്ലൂരിലുള്ള ബിസിനസുകാരന്റെ വേഷത്തിലാണ് മമ്മൂട്ടിയും ദിലീപും അഭിനയിച്ചിരുന്നത്. കൊങ്ങിണി മികസ് ചെയ്ത മലയാളത്തിലായിരുന്നു മമ്മൂട്ടിയും ദിലീപും ചിത്രത്തില്‍ സംസാരിച്ചിരുന്നത്. സിനിമയുടെ പ്രത്യേകതയും ഈ സംഭാഷണ ശൈലിയായിരുന്നു.

 രാജാധിരാജ

രാജാധിരാജ

2014 ലെത്തിയ മമ്മൂട്ടിയുടെ ആക്ഷന്‍ ഉള്‍പ്പെടുത്തിയ എന്റര്‍ടെയിനറായിരുന്നു രാജാധിരാജ. ശേഖരന്‍കുട്ടി അഥവ രാജ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. സംവിധായകന്‍ അജയ് വാസുദേവിന്റെ സംവിധാനത്തിനുള്ള അരങ്ങേറ്റ ചിത്രമായിരുന്നു രാജാധിരാജ. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഭാഷയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത്. ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

 മധുരരാജ

മധുരരാജ

ഇതിനകം അഞ്ചോളം സിനിമകളില്‍ മമ്മൂട്ടി രാജയായി അഭിനയിച്ചു. ഇനി വരാനിരിക്കുന്ന സിനിമയാണ് മധുരരാജ. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടെത്തുമ്പോള്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പത്ത് വര്‍ഷത്തിനടുത്ത് ആയിട്ടും പഴയ സിനിമയിലും പുതിയ സിനിമയിലും മമ്മൂട്ടിയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X