സണ്ണി ലിയോണിന്റെയും മമ്മൂട്ടിയുടെയും ചിത്രം വ്യാജം! മധുരരാജയിലെ പോസ്റ്ററുകളെ കുറിച്ചുള്ള സത്യമിങ്ങനെ

മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മധുരരാജ. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രില്‍ പന്ത്രണ്ടിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ മധുരരാജയുടെ തരംഗമാണ്.

മധുരരാജയില്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണും അഭിനയിക്കുന്നുണ്ടെന്നുള്ള ശ്രദ്ധേയമായ കാര്യം. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയായതിനാല്‍ സണ്ണിയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി എത്തുന്നത്. സിനിമയില്‍ വലിയ പ്രധാന്യമുള്ളതായിരിക്കും സണ്ണിയുടെ ഡാന്‍സെന്നാണ് റിപ്പോര്‍ട്ടുകള്‍.

madhuraja

മധുരരാജയുടെ ഷൂട്ടിംഗിന് വേണ്ടി കൊച്ചിയിലെത്തിയ സണ്ണിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. തൊട്ട് പിന്നാലെ ലൊക്കേഷനില്‍ മമ്മൂട്ടിയ്ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഇരിക്കുന്ന നടിയുടെ ചിത്രം പുറത്ത് വന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മധുരരാജയുടെ ഔദ്യോഗിക പോസ്റ്റര്‍ എന്ന നിലയില്‍ വ്യാപകയമായി ഈ ചിത്രം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പേജിലൂടെ സത്യം വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകരെത്തിയത്.

സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ റിലീസ് ചെയ്തിട്ടില്ലെന്നും ഇങ്ങനെയൊരു രംഗമോ വേഷമോ ചിത്രത്തിലില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമയെ ആക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന ഇത്തരം പ്രവണതകള്‍ അപകീര്‍ത്തികരമാണെന്നും ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X