Just In
- 38 min ago
അന്ന് മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കില്‍ ജോമോന് എന്ന സംവിധായകന് ഉണ്ടാവുമായിരുന്നില്ല
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇതാണ് മമ്മൂക്കയുടെ മാസ്, ലൂസിഫർ മിന്നിച്ചു! സ്റ്റീഫന്‍ നെടുമ്പള്ളിയ്ക്ക് ആശംസയുമായി രാജ ടീം !
മലയാളത്തിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കമുള്ള അത്രയും ഫാന്‍സിന്റെ പിന്തുണ മറ്റൊരു താരങ്ങള്‍ക്കുമില്ല. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുമ്പോഴാണ് താരമാമാങ്കം നടക്കാറുള്ളത്. സിനിമകളുടെ പേരില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നത് പതിവാണ്. റിലീസിനെത്തിയതിന് ശേഷം കളക്ഷന്റെ കാര്യത്തിലും മറ്റുമായി ആരാധകരുടെ തമ്മിലടിയും ഡീഗ്രേഡിംഗും കുറച്ച് കാലം മുന്‍പ് വരെ കണ്ടിരുന്ന കാഴ്ചയാണ്.
എന്നാലിപ്പോള്‍ കാലം മാറി. ആരാധകരും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് റിലീസിനെത്തിയ ലൂസിഫറിന് മമ്മൂട്ടി ഫാന്‍സിന്റെ വക ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഉടന്‍ റിലീസിനെത്തുന്ന മമ്മൂട്ടിയുടെ മധുരരാജയുടെ സംവിധായകനടക്കമുള്ള ടീമാംഗങ്ങളും ലൂസിഫറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ലൂസിഫറിന്റെ റിലീസ്
ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍. നടന് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ട്. നടന് മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. 400 ഓളം തിയറ്ററുകളിലായി കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് ലൂസിഫര്‍ എത്തിയിരിക്കുന്നത്. ഏറെ കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ ലൂസിഫറിന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. സോഷ്യല്‍ മീഡിയ നിറയെ ലൂസിഫര്‍ തരംഗമാണ്.

ആശംസയുമായ മധുരരാജക്കാര്
ലൂസിഫറിന്റെ റിലീസിന് ആശംസകളുമായി ആദ്യമെത്തിയത് മമ്മൂട്ടിയുടെ മധുരരാജ ടീമാണെന്നുള്ളതാണ് രസകരമായ കാര്യം. ഇന്നലെ വൈകുന്നേരം ഫേസ്ബുക്ക് പേജിലൂടെ സംവിധായകന് വൈശാഖ് ലൂസിഫറിന് ആശംസ അറിയിച്ചിരുന്നു. മധുരരാജയുടെ പോസ്റ്ററിനൊപ്പമായിരുന്നു ലൂസിഫറിന്റെ പോസ്റ്ററും സംവിധായകന് പങ്കുവെച്ചത്. വൈശാഖിന്റെ പോസ്റ്റിന് തിരിച്ച് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യരും രംഗത്ത് എത്തിയിരുന്നു. ലൂസിഫറിന് തന്നത് പോലെ മധുരരാജയും വിജയിക്കട്ടെ എന്നാണ് മഞ്ജു പറയുന്നത്.

സോഷ്യല്‍ മീഡിയ നിറയെ
നേരത്തെ മോഹന്‍ലാലിന്റെ ഒടിയന് റിലീസിനെത്തിയപ്പോഴും മമ്മൂട്ടി ഫാന്‍സിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. മമ്മൂട്ടിയുടെ യാത്രയും പേരന്‍പും തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ ആശംസകളുമായി ആദ്യമെത്തിയത് മോഹന്‍ലാല്‍ ഫാന്‍സായിരുന്നു. ആരാധകര്‍ തമ്മില്‍ പലപ്പോഴായി ഉണ്ടാവാറുള്ള വാക്ക് തര്‍ക്കം മാറ്റി നിര്‍ത്തിയാല്‍ ഇരു കൂട്ടരുടെയും അന്തര്‍ധാര സജീവമാണെന്നുള്ളതാണ് ശ്രദ്ധേയം. പരസ്പരം സിനിമകളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇരു വിഭാഗങ്ങള്‍ക്കും മടിയില്ല.

ലാലുവിന്റെ ഇച്ചാക്ക
40 വര്‍ഷങ്ങള്‍ക്ക് മുകളിലായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്നു. അന്നും ഇന്നും ഇരുവരുടെയും താരപദവിയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഏറ്റവുമധികം തവണ ഒന്നിച്ച് അഭിനയിച്ച രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഇരുവരുമാണെന്നുള്ള റെക്കോര്‍ഡ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരിലുണ്ട്. എന്നാല്‍ സിനിമയ്ക്കുള്ളിലും വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. മമ്മൂട്ടിയെ ഇച്ചാക്ക എന്ന് മോഹന്‍ലാല്‍ വിളിക്കുമ്പോള്‍ ലാലു എന്നാണ് മമ്മൂട്ടി തിരിച്ച് വിളിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലും ഇതേ സ്നേഹബന്ധമാണ്.


പിന്തുണയുമായി എപ്പോഴുമുണ്ട്..
ഒടിയന്റെ പിന്നണിയില്‍ ശബ്ദത്തിലൂടെ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ലൂസിഫറിലേക്ക് വരുമ്പോള്‍ അടുത്തിടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത് മമ്മൂട്ടിയായിരുന്നു. അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങിനിടെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി ലൂസിഫറിലെ ടീമാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടി ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഇനി വരാനിരിക്കുന്ന സിനിമകളിലും മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടി എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ഇക്കാര്യത്തില്‍ തിരിച്ചും ഇതേ നിലപാട് തന്നെയാണ് മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്.