ആശങ്കയോടെയാണ് പ്രണയം വീട്ടില്‍ പറഞ്ഞത്, കാരണം... ഫ്രാന്‍സിസുമായുള്ള വിവാഹത്തെക്കുറിച്ച് ശ്രുതി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രാമചന്ദ്രന്‍. വളരെ ചുരുങ്ങിയ സിനിമകളിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 2016ല്‍ പുറത്ത് വന്ന പ്രേതം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും 2014 ല്‍ ആണ് സിനിമയില്‍ എത്തുന്നത്. പ്രേതത്തിലെ ക്ലാര എന്ന കഥാപാത്രം നടിയുടെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. പ്രേതത്തിന് ശേഷം മികച്ച ചിത്രങ്ങള്‍ നടിയെ നേടി എത്തുകയായിരുന്നു.

ജോജു നായകനായ മധുരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ശ്രുതിയുടെ ചിത്രം.ചിത്ര എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. കാണക്കാണെ ആയിരുന്നു നടിയുടെ മറ്റൊരു സിനിമ. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരത്തിന്റെ പ്രണയകഥയാണ്. 9 വര്‍ഷത്തെ നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ഫ്രാന്‍സിസും വിവാഹിതരാവുന്നത്.

പ്രണയം

നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ചെന്നൈയില്‍ വെച്ചായിരുന്നു ഫ്രാന്‍സിസിനെ ആദ്യമായി കാണുന്നത്. ആര്‍കിടെക്ചര്‍ കോച്ചിംഗിന് പോയ സമയത്തായിരുന്നു കണ്ടത്. അവിടെ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. 2 മാസം കൊണ്ടായിരുന്നു ഇഷ്ടം അറിയിച്ചത്. നല്ല ക്രിയേറ്റീവാണ് ആള്‍. ഓര്‍ക്കുട്ടിന്റെ സമയമായിരുന്നു അത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ച് പ്രണയം പറഞ്ഞത്. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്.

ആശങ്ക

വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടക്കുന്നത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു. അവര്‍ കേട്ടപ്പോള്‍ തന്നെ ഓക്കെ പറയുകയായിരുന്നു. അവന്‍ നല്ല ആളാണ്, നിന്റെ തീരുമാനമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. കല്യാണം കൊച്ചിയില്‍ വെച്ചായിരുന്നു. രാവിലെ ഹിന്ദു കല്യാണമായിരുന്നുവെന്നും ശ്രുതി പറഞ്ഞിരുന്നു.

സിനിമയിലെ അരങ്ങേറ്റം

സിനിമയിലെ അരങ്ങേറ്റത്തെ കുറിച്ചും ശ്രുതി പറയുന്നുണ്ട്. ആര്‍ക്കിടെക്ടായി കുറേക്കാലം ജോലി ചെയ്തിരുന്നു. പിജി ചെയ്യുന്നതിന് മുന്‍പായിരുന്നു ആദ്യ സിനിമ പുറത്തിറങ്ങിയത്. എന്നിട്ടാണ് കോളേജില്‍ പോകുന്നത്. അതിന് ശേഷമാണ് പ്രേതമെന്ന ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയത്തിനൊപ്പമായി ആര്‍ക്കിടെക്ചര്‍ ജോലി ചെയ്യുന്നുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു. പഠത്തിന്റെ ബ്രേക്കിനിടയില്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് രഞ്ജിത് സാറിന്റെ ചിത്രത്തിലേയ്ക്ക് ചാന്‍സ് ലഭിക്കുന്നത്. ഡാന്‍സറാണെന്നൊക്കെയുള്ളത് കളഞ്ഞിട്ട് ഇങ്ങോട്ടേക്ക് വന്നാല്‍ മതി, പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയതെന്നും ശ്രുതി പറഞ്ഞു.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
കുടുംബം

ചെന്നൈയിലാണ് ശ്രുതി ജനിച്ചത്. 5 വര്‍ഷത്തിന് ശേഷമായാണ് അച്ഛന്‍ കൊച്ചിയിലേക്ക് മാറിയത്. സിവില്‍ എഞ്ചിനീയറാണ് അച്ഛന്‍. അമ്മ ചോയ്സ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്നു. അച്ഛനും അമ്മയും ഇപ്പോഴും ആക്ടീവാണ്. അച്ഛന്റെ അച്ഛന്‍ ആര്‍കിടെക്ടായിരുന്നു. പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സായിരുന്നു അച്ഛന്‍ പ്രാധാന്യം നല്‍കിയത്. കോഴ്സ് കഴിഞ്ഞ് വന്നയുടനെ തന്നെ അച്ഛന്‍ എക്സ്പീരിയന്‍സ് വേണ്ടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

More from Filmibeat

Read more about: shruti ramachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X