For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കിരീടം വെച്ച സിംഹത്തല!! സിംഹത്തിന്റെ മോട്ടിഫ് വർക്കുള്ള മോതിരം, വൈറലായി മമ്മൂക്കയുടെ ഗെറ്റപ്പ്

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. 2010 ൽ തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു പോക്കിരിരാജ. ചിത്രത്തിന് കിട്ടികളുടേയും കുടുംബ പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അന്ന് ബോക്സോഫീസ് കീഴടക്കാന്‌ മധുരരാജയ്ക്കും ടീമിനും കഴിഞ്ഞിരുന്നു. ഒമ്പത് വർഷങ്ങൾക്ക് ശേഷം രാജയും കൂട്ടരും തിരിച്ചെത്തുമ്പോൾ അതീവ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

  madhurraja

  ഐശ്വര്യയ്ക്കൊപ്പം നയൻസും!! മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ വൻ താരനര.. കാണൂ

  നാടൻ ലുക്കും മോഡേൺ ലുക്കും ഒരു പോലെ ചേരുന്ന ഒരു താരമാണ് മമ്മൂക്ക. ഏത് വേഷവും താരത്തിന് പെർഫക്ട് ആയിരിക്കും. പോക്കിരിരാജയിലെ മമ്മൂക്കയുടെ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള മുണ്ടും അതേ നിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം. വെള്ളയും വെള്ളയും അന്ന് പ്രേക്ഷകർക്കിടയിൽ ട്രെന്റിങ്ങായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം രാജ വീണ്ടും മടങ്ങി വരുമ്പോൾ അതീവ സ്റ്റൈലിഷായിട്ടാണ് എത്തുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സിനിമ ഗ്രൂപ്പുകളിലും ചർച്ചയാകുന്നത് രാജയുടെ ഗെറ്റപ്പാണ്.

  അമല പോളിനു പകരം അനുപമ!! രാക്ഷസൻ തെലുങ്ക് പതിപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്, കാണൂ

  പ്രൗഢി നിറഞ്ഞ ഗെറ്റപ്പ്

  പോക്കിരി രാജയിൽ വെളളയും വെളളയും ധരിച്ചാണ് താരം എത്തിയതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഒമ്പത് വർഷങ്ങൾക്ക് ശേഷം രാജ തിരികെ വരുമ്പോൾ പ്രൗഢിയ്ക്ക് ഒരു കുറവും വരുത്തുന്നില്ല. ചിത്രം റിലീസിനും മുൻപ് തന്നെ മധുരാജയിലെ മമ്മൂക്കയചുടെ ഗെറ്റപ്പ് ചർച്ച വിഷയമായിരുന്നു. താരത്തിന്റെ പുതിയ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. മധുരാജയിലെ ഗെറ്റപ്പിനെ കുറിച്ച് കോസ്റ്റ്യൂം സിസൈനറായ അഭിജിത്ത് നാരായണൻ പറയുന്നതിങ്ങനെ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിജിത്ത് മമ്മൂക്കയുടെ ഗെറ്റപ്പിനെ കുറിച്ച് പറഞ്ഞത്.

  ആ നരസിംഹമാല

  പോക്കിരി രാജയിൽ മമ്മൂക്കയുടെ വസ്ത്രധാരൻമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാൽ ഇക്കുറി മധുരരാജയിൽ വസ്ത്രത്തിനോടൊപ്പം ആഭരണങ്ങളും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. സ്റ്റൈലിഷായിട്ടാണ് താരം ഇക്കുറി പ്രത്യക്ഷപ്പെടുന്നത്. കഴുത്തിലെ നീളൻ മാലയിൽ കിരീടം വെച്ച സിംഹത്തലയുടെ ലോക്കറ്റ്, സിംഹത്തിന്റെ മോട്ടിഫ് വർക്കുള്ള വലിയ മോതിരം, രണ്ട് സംഹങ്ങൾ ഒരു വളയം കടിച്ച് പിടിച്ചിരിക്കുന്ന ഡിസൈനുളള ചെയിനുമാണ് രാജയുടെ പ്രൗഢി കൂട്ടുന്ന ആഭരണങ്ങൾ.

  വസ്ത്രധാരണത്തിലും സ്റ്റൈലിൽ

  ആഭരണങ്ങളെ കൂടാതെ വസ്ത്രധാരണത്തിലും മമ്മൂക്ക അതീവ സ്റ്റൈലീഷായിട്ടാണ് എത്തുന്നത്. പോക്കിരിരാജയിൽ വെള്ള ഷർട്ടിനും മുണ്ടിനൊപ്പം പച്ച- സ്വർണ്ണ നിറം എന്നീ കോമ്പിനേഷൻ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ മധുരാജയിൽ 35 ഓളം കോമ്പിനേഷൻസ് ഉപയോഗിക്കുന്നുണ്ട്. മുണ്ടിന്റെ കരയ്ക്ക് ഇണങ്ങുന്ന അംഗവസ്ത്രങ്ങളാണ് ചിത്രത്തിൽ അധികവും ഉപയോഗിച്ചിരിക്കുന്നത്. കരയിൽ അംഗ വസ്ത്രങ്ങളിലും സ്വർണ്ണ നിറത്തിനോപ്പം പല തരത്തിലുളള നിറങ്ങൾ മാറിമാറി ഉപയോഗിച്ചാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അഭിജിത്ത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു,

  നീളൻ മാലയുടെ രഹസ്യം


  ലയൺ തീമിൽ ആക്സസറീസ് ഒരുക്കാമെന്നുളള ഐഡിയ മുന്നോട്ട് വെച്ചത് സംവിധായകൻ വൈശാഖാണ്. ആദ്യ ഭാഗത്തിൽ കുറയധികം മാലകൾ ഉപയോഗിച്ചിരുന്നു. ഫൈറ്റ് സീനുകൾ എളുപ്പമാക്കാൻ വേണ്ടിയാണ് മാലയുടെ എണ്ണം കുറച്ചതും പകരം വലിയ നീളമുളള മാല ഉപയോഗിച്ചതും.

  English summary
  madhuraraja mammootty new getup trending

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more