ലൂസിഫറിനു പിന്നാലെ മധുരരാജ!! ഒരിക്കലും അങ്ങനെ ചെയ്യരുത്, പ്രേക്ഷകർക്ക് മുമ്പിൽ അഭ്യർഥനയുമായി രാജ ടീം
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മധുരരാജ. കാത്തിരിപ്പുകൾക്കും ആകാംക്ഷയ്ക്കുമൊടുവിൽ മധുരരാജ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 2010 ൽ പുറത്തിറങ്ങിയ വൈശാഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ പുറത്തെത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജ് തെന്നിന്ത്യൻ താരം ശ്രിയ ശരണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. തിയേറ്ററുകളിൽ പ്രേക്ഷകർ ഉത്സവമാക്കിയ ഒരു ചിത്രമായിരുന്നു പോക്കിരിരാജ.

ഇതേ ചരിത്രം ആവർത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മധുരരാജയും പ്രദർശനത്തിനെത്തുന്നത്. കഥയിലും താരങ്ങളിലും ചെറിയ മാറ്റങ്ങളോടെയാണ് രണ്ടാം വരവ്. രാജയുടെ രണ്ടാം വരവിൽ പൃഥ്വിയ്ക്ക് പകരം തെന്നിന്ത്യൻ താരം ജയ് ആണ് എത്തുന്നത്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസീം എന്നിവരും മധുരാജയിൽ എത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കെ പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി മധുരാജ ടീം എത്തിയിട്ടുണ്ട്.

2019 ലെ ആദ്യ ചിത്രം
കുട്ടനാടൻ ബ്ലോഗിന് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ . 2019 ൽ പുറത്തിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് മധുരരാജ. അതിനാൽ തന്നെ ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷ ഒരുപിടി അധികമാണ് പ്രേക്ഷകർക്കിടയിൽ. 2010 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്കിടയിൽ ആവേശം കൊള്ളിക്കുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക് ഒരൂ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

പോക്കിരാജയല്ല മധുരാരജ
രാജ സീരീസിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മധുരരാജ. പോക്കിരി രാജ പ്രേക്ഷകരുടെ ഇടയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. അതേ
ടെമ്പോ മധുരരാജയും നിലനിർത്തും എന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. രാജ സീരിസാണെങ്കിലും പുതിയ കഥയുമായിട്ടാണ് രാജയും ടീം എത്തുന്നത്. പോക്കിരി രാജയുടെ രണ്ടാം പതിപ്പല്ല മധുരരാജ എന്ന് മമ്മൂക്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിലെ താരങ്ങൾ രണ്ടാം ഭാഗത്തിലുണ്ടെങ്കിലും പോക്കിരി രാജയിൽ നിന്ന് വ്യത്യസ്തമാണ് മധുരരാജ. കഥഗാതയിലും പശ്ചാത്തലത്തിലും ഏറെ പുതുമയോടെയാണ് ചിത്രം പുറത്തെത്തുന്നത്.

പ്രേക്ഷകരോട് ഒരു അഭ്യർഥന
ചിത്രം റിലീസ് ചെയ്യാനിരിക്കെ പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി മധുരരാജ ടീം രംഗത്തെത്തിയിട്ടുണ്ട്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മധുരരാജ നാളെ തിയേറ്ററുകളിൽ എത്തുകയാണ്.തിയേറ്ററുകളിൽ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലും,വാട്സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവങ്ങളാണ്.ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.- മധുരരാജ ടീം ഫേസ്ബുക്കിൽ കുറിച്ചു.

പിന്തുണച്ച് പ്രേക്ഷകർ
മധുര രാജ ടീമിന്റെ അഭ്യർഥനയ്ക്ക് പൂർണ്ണ പിന്തുണയാണ് പ്രേക്ഷകരുട ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോരാടാൻ രാജ ടീമിനോടൊപ്പമുണ്ടാകുമെന്ന് പ്രേക്ഷകരും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രംഗങ്ങൾ പ്രചരിപ്പിക്കുന്നത് ആരുടേയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ സ്ക്രീൻ ഷോർട്ട് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യണമെന്നും. ഈ അക്കൗണ്ട് ഉടമയ്ക്ക് നേരെ ഡയറക്ട് ആയി നിയമനടപടി സ്വീകരിക്കാൻ കഴിയും. വ്യജന്മാർക്കെതിരെ സിനിമപ്രവർത്തകർക്കൊപ്പം കൈകോർത്ത് നിൽക്കുകയാണ് പ്രേക്ഷകരും.

ലൂസിഫർ
നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലെ കന്നി സംരംഭമായ ലാലേട്ടൻ ചിത്രം ലൂസിഫറിലെ ചില രംഗങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലാലേട്ടന്റേയും പൃഥ്വിയുടേയും സീനായിരുന്നു വൈറലായത്. ഫേസ്ബുക്ക് വാട്സ് ആപ്പ്, ടിക്ക് ടോക്ക എന്നിവയിലൂടെയായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. ഇതിനെതിരെ ലൂസിഫറിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications