For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ മരണമാസ് എന്‍ട്രി! രാജയെ ട്രോളിയവര്‍ക്കുള്ള കൊലമാസ് മറുപടി, മധുരരാജയ്ക്ക് ട്രോൾ മഴ!

  |

  മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോടനുബന്ധിച്ച് സിനിമയ്ക്ക് വലിയ രീതിയില്‍ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

  ആരാധകരുടെ കാത്തിരിപ്പ് വെറുതേ ആവില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മധുരരാജയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പുറത്ത് വന്ന ടീസര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ട്രെയിലര്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിഗംഭീരം എന്ന വാക്ക് മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളു. ഇതോടെ സോഷ്യല്‍ മീഡിയ നിറയെ ട്രോളന്മാരുടെ കരവിരുതാണ്.

   രാജയുടെ മാസ് എന്‍ട്രി

  രാജയുടെ മാസ് എന്‍ട്രി

  ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോക്കിരിരാജയായി ത്രസിപ്പിച്ച മമ്മൂട്ടി വീണ്ടും രാജയായി എത്തുകയാണ്. ഇത്തവണ മധുരയില്‍ നിന്ന് വരുന്ന മധുരരാജയായിട്ടാണ് അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖും സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമാണിത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതാണ്. അതിനൊപ്പം മമ്മൂട്ടിയുടെ ഫാന്‍ ബോയി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വൈശാഖ് ആരാധകര്‍ക്കിടയില്‍ മമ്മൂക്കയെ തരംഗമാക്കുന്ന സിനിമയുമായിട്ടാണ് വരവെന്ന കാര്യത്തില്‍ സംശയമില്ല.

  ട്രെയിലറെത്തി..

  ഏറെ ദിവസമായി മധുരരാജയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരിലേക്ക് ട്രെയിലര്‍ ഇറക്കി അതിശയിപ്പിച്ചിരിക്കുകയാണ് വൈശാഖ്. ഏപ്രില്‍ അഞ്ചിന് വൈകുന്നേരം 8 മണിക്കാണ് മധുരരാജയുടെ ട്രെയിലര്‍ പുറത്ത് വന്നത്. സസ്‌പെന്‍സും കോമഡിയും അടക്കം ഒരു മാസ് എന്റര്‍ടെയിനറിന് വേണ്ട എല്ലാ ചേരവുവകളുമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിച്ചിരിക്കുകയാണ്. വില്ലന്മാരെ അടിച്ചൊതുക്കാന്‍ മധുരരയില്‍ നിന്നും വരുന്ന രാജയെ ആണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് കരുതുന്നത്. മമ്മൂട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നുള്ള സൂചനയും ട്രെയിലറിലുണ്ട്.

   താരങ്ങളുടെ സാന്നിധ്യം

  താരങ്ങളുടെ സാന്നിധ്യം

  മമ്മൂട്ടി മാത്രമല്ല മറ്റ് താരങ്ങളുടെ സാന്നിധ്യവും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നുണ്ട്. ട്വിസ്റ്റുകളുമായി സലിം കുമാര്‍, മകനെ കുറിച്ചുള്ള പ്രതീക്ഷയുമായി നെടുമുടി വേണുവിന്റെ അച്ഛന്‍ കഥാപാത്രം, വില്ലനായി ജഗപതി ബാബു, പോലീസ് കമ്മീഷ്ണറുടെ ക്രൂരഭാവത്തില്‍ സിദ്ദിഖ്, സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് തുടങ്ങി മധുരരാജ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മെമ്പൊടി എല്ലാം ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. അടുത്ത ബ്ലോക്ക്ബസ്റ്റര്‍ മൂവി ഏതാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഇതോടെ കിട്ടിയിരിക്കുകയാണ്.

  പഴയ രാജയല്ല

  പഴയ രാജയല്ല

  മധുരരാജയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു കാര്യം മനസിലായിട്ടുണ്ടാവും. ഇത് പണ്ടത്തെ പോക്കിരിരാജ അല്ലെന്നും അതിനെക്കാല്‍ മുന്തിയ പൊളിറ്റിക്കല്‍ ബുദ്ധിരാക്ഷസനായ മധുരവീര രാജയാണെന്ന്.

   ലാലേട്ടന്‍ റഫറന്‍സോ

  ലാലേട്ടന്‍ റഫറന്‍സോ

  മധുരരാജയില്‍ പുലിമുരുകന് സാമനമായ ഫൈറ്റ് സീന്‍ അതീഗംഭീരമായി തന്നെ മമ്മൂട്ടി ചെയ്തിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബറില്‍ 68 വയസ് തികയുന്ന മനുഷ്യനാണ്. ഇമ്മാതിരി പെര്‍ഫോമന്‍സ് ചെയ്തിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

   എല്ലാം പൊളിയാണ്..

  എല്ലാം പൊളിയാണ്..

  മധുരരാജുടെ ആക്ഷനും രംഗങ്ങളും ഹിറ്റാണെന്ന് പറയുമ്പോള്‍ അതിന്റെ ബിജിഎം അതിലും പൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ബിജിഎം റിപ്പീറ്റ് കേട്ടാല്‍ അത് മനസിലാവും.

   സണ്ണിയുടെ വരവ്

  സണ്ണിയുടെ വരവ്

  മധുരരാജയില്‍ സണ്ണി ലിയോണിന്റെ സാന്നിധ്യമുണ്ടെന്നുള്ളത് നേരത്തെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ട്രെയിലറില്‍ അതിന്റെ ചില ദൃശ്യങ്ങള്‍ കൂടി കാണിച്ചിരുന്നു. ഈ പാട്ട് രംഗം തിയറ്ററില്‍ ഉണ്ടാക്കുന്ന ഓളം ഊഹിക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

   രണ്ടാം വരവ്

  രണ്ടാം വരവ്

  വെറുമൊരു ട്രെയിലര്‍ ആണെങ്കിലും ഇതില്‍ നിന്നും ആരാധകര്‍ക്ക് കിട്ടിയ രോമാഞ്ചം വേറെ ലെവലാണ്. വിമര്‍ശകരുടെ വായ അടപ്പിച്ച് കൊണ്ടാണ് രാജയുടെ രണ്ടാം വരവ്.

   കൊലമാസ്

  കൊലമാസ്

  ഒന്‍പത് വര്‍ഷം മുന്‍പത്തെ രാജ മാസ് ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ രാജ കൊലമാസാണ്.

   ടീസറും ട്രെയിലറും

  ടീസറും ട്രെയിലറും

  അന്ന് നെഗറ്റീവ് പ്രതികരണങ്ങളുണ്ടാക്കിയ ടീസറായിരുന്നു രാജയില്‍ നിന്നും വന്നത്. എന്നാല്‍ കൊലമാസ് ട്രെയിലര്‍ ഇറക്കി ആ കുറവ് രാജ പരിഹരിച്ചിരിക്കുകയാണ്.

  എന്തോ എവിടെയോ സാമ്യം!!

  എന്തോ എവിടെയോ സാമ്യം!!

  ജഗപതി ബാബുവിനെ ട്രെയിലറില്‍ കാണിച്ച ഷോട്ടില്‍ ഇത് പുലിമുരുകനാണെന്ന് തോന്നിയെങ്കില്‍ അത് വെറും തെറ്റിദ്ധാരണയായിരുന്നു. ഇതും മധുരരാജയിലെ രംഗമാണ്.

  നെടുമുടി വേണുവിനും മാറ്റമില്ല

  നെടുമുടി വേണുവിനും മാറ്റമില്ല

  2010 ലെ അച്ഛനായി അഭിനയിച്ച നെടുമുടി വേണുവിന്റെ ഐശ്വര്യത്തിനും അഭിനയത്തിനും 2019 ആയിട്ടും ഒരു മാറ്റവുമില്ല.

   ചുമ്മാ പോകാനല്ല

  ചുമ്മാ പോകാനല്ല

  പുലിമുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം രാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ് വരുന്നത് അങ്ങനെ ചുമ്മാ പോകാനല്ലെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

  അനുശ്രീയുടെ കരിയര്‍ ബെസ്റ്റ്

  അനുശ്രീയുടെ കരിയര്‍ ബെസ്റ്റ്

  റോള്‍ ചെറുതോ വലുതോ എന്നതിനെ കുറിച്ച് കൂടുതല്‍ അറിയില്ല. എന്തായാലും നടി അനുശ്രീയുടെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായിരിക്കും മധുരരാജയിലെ വാസന്തി എന്ന് വ്യക്തമാണ്.

   സൂര്യ ഉണ്ടാകുമോ

  സൂര്യ ഉണ്ടാകുമോ

  സ്റ്റീഫന്റെ വലം കൈയായി സയ്ദ് മസൂദിനെ കണ്ടപ്പോള്‍ മുതല്‍ ആരാധകരും പ്രതീക്ഷയിലാണ്. രാജയുടെ വലം കൈപിടിക്കാന്‍ ഒരു സീനിലെങ്കിലും സൂര്യ ഉണ്ടാവണമെന്ന്.

   വിഷു രാജയ്ക്കുള്ളതാണ്..

  വിഷു രാജയ്ക്കുള്ളതാണ്..

  മധുരാജയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. ഇത്തവണത്തെ വിഷു രാജയ്ക്കുള്ളതാണ്.

  സംഘട്ടനം കിടുക്കി

  സംഘട്ടനം കിടുക്കി

  മധുരരാജയിലെ ഫൈറ്റ് രംഗം കാണുന്നവര്‍ക്ക് വീണ്ടും പീറ്റര്‍ ഹെയിന്റെ വിസ്മയം കാണാം. ഒപ്പം മമ്മൂട്ടിയുടെ ആക്ഷന്‍ മികവും.

  റെക്കോര്‍ഡുകള്‍ തകരുന്നു

  റെക്കോര്‍ഡുകള്‍ തകരുന്നു

  മധുരരാജയുടെ ട്രെയിലര്‍ വരുമ്പോള്‍ അതിനെ ഡീഗ്രേഡ് ചെയ്യാന്‍ ഒരു കൂട്ടം വിമര്‍ശകരുണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ട്രെയിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്.

   ബോക്‌സോഫീസ് തകരും

  ബോക്‌സോഫീസ് തകരും

  ലൂസിഫര്‍ ബോക്‌സോഫീസിനെ തൂക്കിയടിച്ചിട്ട് ഒരു സൈഡ് ആയിരിക്കുകയാണ്. പിന്നാലെ തന്നെ മധുരരാജയുടെ വകയുള്ള തകര്‍ക്കലും വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ അവസ്ഥ ഇങ്ങനെയാവും.

  ഇത് പോക്കിരിരാജയല്ല

  ഇത് പോക്കിരിരാജയല്ല

  പോക്കിരിരാജയുടെ രണ്ടാം ഭാഗമാണെന്ന് പറയുമ്പോഴും ഇത് ഒരിക്കലും പോക്കിരിരാജയല്ല. ഇത് മറ്റൊരു രാജയാണ്. മധുരരാജ...

   രണ്ട് സൂപ്പര്‍ താരങ്ങള്‍

  രണ്ട് സൂപ്പര്‍ താരങ്ങള്‍

  58 വയസുള്ള ഏട്ടനും 67 വയസുള്ള ഇക്കയും പറന്ന് നടന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം കൊള്ളുന്നത് മലയാള സിനിമാപ്രേമികളാണ്.

  സന്തോഷ് കീഴാറ്റൂര്‍

  സന്തോഷ് കീഴാറ്റൂര്‍

  ലൂസിഫറില്‍ ഏട്ടന് ശേഷം കൂടുതല്‍ ശ്രദ്ധ നേടിയത് ബൈജു ആണെങ്കില്‍ മധുരരാജയില്‍ ഇക്കയ്ക്ക് ശേഷം ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് സന്തോഷ് കീഴാറ്റൂര്‍ ആയിരിക്കുമെന്നാണ് സൂചന.

  സിനിമയുടെ പ്രത്യേകത

  സിനിമയുടെ പ്രത്യേകത

  ഇമോഷന്‍സ് ദുരുഹത, മാസ്, എല്ലാം ഒത്തിണങ്ങിയ ട്രെയിലറായിരുന്നു. ഒപ്പം എല്ലാ രംഗങ്ങളിലും തകര്‍ത്താടാന്‍ മമ്മൂട്ടിയും.

  ട്രിപ്പിള്‍ സ്‌ട്രോംഗാണ്

  ട്രിപ്പിള്‍ സ്‌ട്രോംഗാണ്

  ടീസര്‍ അല്‍പ്പം പാളി പോയെങ്കിലും ട്രെയിലര്‍ കണ്ടപ്പോള്‍ രാജയും പിള്ളേരും മാത്രമല്ല സണ്ണി ചേച്ചിയും ട്രിപ്പിള്‍ സ്‌ട്രോംഗാണെന്ന് മനസിലായിട്ടുണ്ടാവും.

  സുഗുണനില്ല

  സുഗുണനില്ല

  പോക്കിരിരാജയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച എസ് ഐ സുഗുണനെ പലരും മധുരരാജയിൽ കാത്തിരുന്നിട്ടുണ്ടാവും. എന്നാൽ ട്രെയിലറിൽ സുഗുണനെ കാണിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത.

  English summary
  Madhuraraja trailer troll viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X