അവൾ എന്റെ മാലാഖ... മുഖത്ത് നോക്കി കാര്യം പറയും, ശരിയായ വ്യക്തിയെ കിട്ടിയില്ലെങ്കിൽ സിംഗിളായി ജീവിക്കൂ; മഡോണ
തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് മഡോണ. സിനിമയിലെത്തി പത്ത് വര്‍ഷങ്ങള്‍ക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം. ആദ്യ ചിത്രമായ പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്‍ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം, ലിയോ തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായി. മുപ്പത്തിമൂന്നുകാരിയായ താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു.
വിവാഹം, കുടുംബം, ഗോസിപ്പ് എന്നിവയെ കുറിച്ചെല്ലാം നടി മനസ് തുറന്നു. പതിനെട്ട് വയസ് പ്രായവ്യത്യാസത്തിൽ ഒരു കുഞ്ഞ് അനിയത്തി മഡോണയ്ക്കുണ്ട്. തന്റെ ജീവിതത്തിലെ മാലാഖ എന്നാണ് സഹോദരിയെ മഡോണ വിശേഷിപ്പിച്ചത്. ഞാനും അനിയത്തിയും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ട്. അവൾ ഇപ്പോൾ പത്താം ക്ലാസിലാണ്.

ഇത്ര പ്രായ വ്യത്യാസത്തിൽ അനിയത്തിയുള്ളത് ഭാഗ്യമായി കാണുന്നു. അവൾ ജനിച്ച സമയത്ത് അതിന്റെ പ്രാധാന്യം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഫീലിങ്സും ഉണ്ടായിരുന്നില്ല. എനിക്ക് അറിയില്ല ഇപ്പോൾ ഞാൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന്. എനിക്ക് ലഭിച്ച മാലാഖയാണ് അവൾ. ഞാൻ പ്രേമം ചെയ്യുന്ന സമയത്ത് അവൾക്ക് നാല് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാൻ നായികയായി അഭിനയിക്കുമ്പോൾ അവൾ വളരെ കുഞ്ഞാണ്.
അവൾ ആ സമയത്ത് ഭയങ്കര എനർജിയുള്ള ആളായിരുന്നു. ഞാൻ ആ സമയത്ത് വളരെ ശാന്തപ്രകൃതക്കാരിയായിരുന്നു. വളർന്ന് വരുന്നതുകൊണ്ടാകണം ഇപ്പോൾ അവൾ വളരെ ക്വയറ്റാണ്. ഒരു പ്രത്യേക ബോണ്ടാണ് ഞങ്ങളുടേത്. അവൾ വളരെ ഇന്റലിജെന്റാണ്. അതുകൊണ്ട് തന്നെ അവൾ പറയുന്ന അഭിപ്രായങ്ങൾ വിശ്വസിച്ച് എനിക്ക് സ്വീകരിക്കാം.
നമ്മൾ ചോദിക്കുന്ന അഭിപ്രായത്തിന്റെ എനർജി കറക്ടായിട്ട് പിടിക്കും. മാത്രമല്ല മുഖത്ത് നോക്കി അഭിപ്രായം പറയും. അങ്ങനെ പറയണ്ടേ ദീദി എന്നാണ് അവൾ ചോദിക്കുക. ഞാൻ അപ്പോൾ പറയും ഉറപ്പായും പറയണമെന്ന്. വഴക്കൊന്നും ഞങ്ങൾ തമ്മിലില്ല. എന്നോട് അവൾക്ക് ഒരു സീരിയസ് ബോണ്ടാണ്. അമ്മയോടാണ് അവൾ ചൈൽഡിഷ് പേഴ്സണാലിറ്റി കാണിക്കുന്നത്.
ഫാമിലിയുമായി വളരെ അറ്റാച്ച്ഡാണ് ഞാൻ മഡോണ പറഞ്ഞു. വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.... ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതുകൊണ്ടാകും ഗോസിപ്പ് കോളങ്ങളിൽ ഞാൻ ഇല്ലാത്തത്. കുറച്ചുകൂടി ആക്ടീവാകണം ഞാൻ എന്ന് എനിക്ക് തന്നെ ഫീലിങ്സ് വന്ന് തുടങ്ങി.

ഞാൻ അവൈലബിൾ അല്ലെന്ന തോന്നൽ ആളുകൾക്ക് ഉണ്ടെങ്കിൽ അത് മാറണമല്ലോ. സംസാരിക്കുന്നതിനേക്കാൾ എനിക്ക് കേൾക്കാനാണ് ഇഷ്ടം. ആ ഡിസിപ്ലിനിൽ നിന്നും പുറത്ത് പോകുന്നത് എനിക്ക് തന്നെ ടെൻഷനുണ്ടാക്കും. വർക്ക് കഴിഞ്ഞാൽ വീട്ടിൽ പോകും. പുറത്തിറങ്ങി കറങ്ങി നടക്കുന്നത് കുറവാണ്. ഞാൻ ജഡ്ജ്മെന്റലുമല്ല. വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും പ്രഷർ വന്ന് തുടങ്ങി. അങ്ങനെ ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
കുറേനാൾ മുമ്പ് വരെ ലവ് മാരേജാകും നല്ലത് ആളെ മനസിലാകണമല്ലോ എന്നൊക്കെ ഉണ്ടായിരുന്നു. ജീവിതം നമ്മൾ വിചാരിക്കുന്ന പാറ്റേൺ അല്ല. ഒരു വ്യക്തിയെ മനസിലാക്കിയാലേ കല്യാണം കഴിക്കു എന്നത് എനിക്കുണ്ട്. നമുക്കും ഒരു മെച്യൂരിറ്റിയുണ്ട്. വേറൊരു രീതിയിലുള്ള ബോധ്യം വന്നിട്ടുണ്ട്. നടക്കേണ്ടപ്പോൾ നടന്നോളുമായിരിക്കും. മോനെ ഒന്ന് കണ്ട് പിടിച്ചെങ്കിലും വെക്കൂവെന്ന് അമ്മയൊക്കെ പറഞ്ഞ് തുടങ്ങി.
പണ്ട് പ്രണയം എന്ന് കേൾക്കുമ്പോൾ അവനവനെ കുറിച്ച് മാത്രമെ ആലോചിച്ചിരുന്നുള്ളു. ഇപ്പോൾ ഫാമിലിയെ കുറിച്ച് ആലോചിക്കും. വിവാഹം എല്ലാവരും പങ്കെടുക്കുന്ന സെലിബ്രേഷനാകണം എന്ന ആഗ്രഹമുണ്ട്. റൈറ്റായ വ്യക്തിയെ കിട്ടിയില്ലെങ്കിൽ സിംഗിളായി ജീവിക്കുന്നതാണ് നല്ലത്. റൊമാൻസ് ഒരു ഗുഡ് ഐഡിയയാണ് എന്നതിനോട് യോജിപ്പാണെന്നും താരം പറയുന്നു.


Click it and Unblock the Notifications











