തനിക്ക് 18 വയസ്സായപ്പോള്‍ അമ്മ ഗര്‍ഭിണി! അന്നത്തെ പ്രതികരണത്തെക്കുറിച്ച് മഡോണയുടെ തുറന്നുപറച്ചില്‍!

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് മഡോണ സെബാസ്റ്റിയന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സെലിന്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലരിനും മേരിക്കും ശേഷമാണ് സെലിനെത്തുന്നത്. പ്രേമത്തിന് ശേഷം കിങ് ലിയര്‍ എന്ന ദിലീപ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. പിന്നീട് ആസിഫ് അലിയുടെ ഇബ്ലീസിലും വേഷമിട്ടിരുന്നു. സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അത്ര മികച്ച അവസരങ്ങളൊന്നും ഈ അഭിനേത്രിയെ തേടിയെത്തിയിരുന്നില്ല. ഇതോടെയാണ് ഇടയ്ക്ക് വെച്ച് താരവും അന്യഭാഷയിലേക്ക് ചേക്കേറിയത്.

പതിവ് പോലെ തന്നെ തമിഴകം ഈ അഭിനേത്രിയേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. തമിഴിന് പിന്നാലെ തെലുങ്ക് സിനിമയില്‍ നിന്നും ള്ള അവസരവും താരത്തെ തേടിയെത്തിയിരുന്നു. മികച്ച സ്വീകാര്യയുമായാണ് താരം മുന്നേറിയത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമാര്‍ന്ന സിനിമകളില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സിനിമയില്‍ സജീവാവുന്നതിനിടയില്‍ തന്റെ നിലപാടുകളെക്കുറിച്ച് കൃത്യമായി ഈ താരം വ്യക്തമാക്കിയിരുന്നു. കുട്ടിയുടുപ്പിട്ട് ്ഭിനയിക്കാനും ചുംബന രംഗങ്ങളില്‍ അഭിനയിക്കാനുമൊന്നും തന്നെക്കിട്ടില്ലെന്ന് ഈ താരം വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം

അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം

ജീവിതത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത തരത്തില്‍ ഒരു ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും അതേക്കുറിച്ച് അറിഞ്ഞപ്പോഴുള്ള തന്റെ പ്രതികരണവുമൊക്കെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്ന് മഡോണ പറയുന്നു. ഹാപ്പിനെസ് പ്രൊജക്ടില്‍ അതിഥിയായെത്തിയപ്പോഴാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.

അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍

അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍

തനിക്ക് 18 വസ്സായിരുന്നപ്പോഴാണ് അച്ഛന്‍ ആ സന്തോഷവാര്‍ത്ത അറിയിച്ചത്. അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഡോണ, ഒരു വാര്‍ത്തയുണ്ട്. അമ്മ ഗര്‍ഭിണിയാണെന്നും പറഞ്ഞാണ് അച്ഛനെത്തിയത്. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. സന്തോഷിക്കണോ എന്നറിയാതെ നില്‍ക്കുകയായിരുന്നു അപ്പോള്‍. ചിരിക്കണമെന്നുണ്ട് പക്ഷേ ചിരി വരുന്നില്ല. കണ്‍ഫ്യൂസ്ഡ് ആവാതെ ചിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞില്ല. അതുവരെ ഒറ്റക്കുട്ടിയായി കഴിഞ്ഞ് പെട്ടെന്ന് ഇങ്ങനെ കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂസ്ഡ് ആവില്ലേ, അതായിരുന്നു അന്നത്തെ അവസ്ഥ.

ഇന്നും മനസ്സിലുണ്ട്

ഇന്നും മനസ്സിലുണ്ട്

അധികം പേര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണത്. അമ്മ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു. നീല വസ്ത്രമണിഞ്ഞ്, വലിയ വയറൊക്കെയായി, രാഞ്ജിയപ്പോലെ ആകാശം നോക്കി നില്‍ക്കുന്ന അന്നത്തെ പടം ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്നും താരം പറയുന്നു. പ്രമോ വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പരിപാടിയുടെ പൂര്‍ണ്ണരൂപം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അന്യഭാഷകളില്‍ സജീവം

അന്യഭാഷകളില്‍ സജീവം

അസിനേയും സ്‌നേഹയേയും പോലെ മലാളത്തില്‍ നിന്നും ചേക്കേറിയ ഈ താരത്തെ തമിഴകം വളരെ പെട്ടെന്ന് തന്നെ സ്വീകരിച്ചിരുന്നു. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. കാവന്‍, പാ പാണ്ഡി, തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. തമിഴും തെലുങ്കും മാത്രമല്ല കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് മഡോണ.

വിവാദങ്ങളുടെ തോഴി

വിവാദങ്ങളുടെ തോഴി

സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാദങ്ങളും താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. വസ്ത്രധാരണത്തിലെ പിഴുകളെക്കുറിച്ചുള്ള വിവാദമായിരുന്നു ആദ്യമെത്തിയത്. അന്യഭാഷയില്‍ ചേക്കേറിയതോടെ അഹങ്കാരവും തലക്കനവും കൂടിയെന്നായിരുന്നു പിന്നീട് വന്ന ആരോപണം. സെറ്റിലെത്തിയാല്‍ അധികമാരോടും സംസാരിക്കാതെ സ്വന്തം കാര്യം മാത്രം ചെയ്ത് പോവുന്ന താരത്തിലാണ് താരത്തിന്റെ പെരുമാറ്റമെന്നായിരുന്നു ആരോപണം. ഗ്ലാമറസ് പ്രദര്‍ശനത്തിന് വിസമ്മതിച്ചതോടെ വീണ്ടും വിവാദങ്ങള്‍ അരങ്ങേറുകയായിരുന്നു. തന്റേതായ നിലപാടുകള്‍ കൃത്യമായി തുറന്നുപറഞ്ഞാണ് താരം മുന്നേറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X