​'ഗോസിപ്പല്ല... തങ്ങൾ പ്രണയത്തിലാണ്...'; പുതിയ കാമുകനൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്കുവെച്ച് എമി ജാക്സൺ!

മദ്രാസ് പട്ടണം, ഐ തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എമി ജാക്സൺ. ഹോളിവുഡ് നടിയെന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുന്ന പേരും ഒരുപക്ഷെ എമി ജാക്സണിന്റേതായിരിക്കും.

ആദ്യ പങ്കാളിയായ ജോർ‌ജമായുള്ള എമിയുടെ വേർപിരിയൽ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് ജോർജും എമിയും വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്.

പിന്നീട് തനിച്ചായ എമിക്ക് മകനായിരുന്നു ലോകം. അടുത്തിടെയായി എമി വീണ്ടും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.

actress Amy Jackson, actress Amy Jackson news, actress Amy Jackson love life, actress Amy Jackson films, Amy Jackson husband, നടി എമി ജാക്‌സൺ, നടി എമി ജാക്‌സൺ വാർത്തകൾ, നടി എമി ജാക്‌സന്റെ പ്രണയ ജീവിതം, നടി എമി ജാക്‌സൺ ചിത്രങ്ങൾ, എമി ജാക്‌സൺ ഭർത്താവ്

ഹോളിവുഡ് സിനിമ ​ഗോസിപ്പ് ​ഗേളിലൂടെ ശ്രദ്ധനേടിയ നടനും ​ഗായകനുമായ എഡ് വെസ്റ്റ്വിക്കാണ് എമിയുടെ പുതിയ കാമുകനെന്നാണ് ​ഗോസിപ്പുകൾ. കേട്ട വാർത്ത വെറുമൊരു ​ഗോസിപ്പല്ല തങ്ങൾ പ്രണയത്തിലാണ് എന്ന് എമി പറയാതെ പറയുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.

എഡ് വെസ്റ്റ്വിക്കിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന പുതിയ ഫോട്ടോയാണ് എമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ച് നടന്ന് നീങ്ങുന്ന എമിയുടേയും എഡ് വെസ്റ്റ്വിക്കിന്റേയും ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതിന് പിന്നാലെയാണ് പുതിയ ഫോട്ടോ എമി തന്നെ പങ്കുവെച്ചിരിക്കുന്നത്.

വർഷങ്ങളോളം പ്രണയത്തിലായിരുന്നു എമിയും ആദ്യ കാമുകൻ ജോർജും. 2019ൽ ഇരുവരും വിവാഹനിശ്ചയം ചെയ്തിരുന്നു. അതേ വർഷം സെപ്റ്റംബറിൽ തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ എമി ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ലിവിങ് റിലേഷനിലായിരുന്ന എമിയും ജോർജും 2021ൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊറോണ വന്നതോടെ വിവാഹം നീണ്ടുപോയി. പിന്നീട് ജോർജുമായി പിരിഞ്ഞതിനാൽ എമി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് എമിയും എഡ് വെസ്റ്റ്‌വിക്കും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്.

actress Amy Jackson, actress Amy Jackson news, actress Amy Jackson love life, actress Amy Jackson films, Amy Jackson husband, നടി എമി ജാക്‌സൺ, നടി എമി ജാക്‌സൺ വാർത്തകൾ, നടി എമി ജാക്‌സന്റെ പ്രണയ ജീവിതം, നടി എമി ജാക്‌സൺ ചിത്രങ്ങൾ, എമി ജാക്‌സൺ ഭർത്താവ്

അവിടെ നിന്നും ആരംഭിച്ച സൗഹൃദമാണ് പ്രണയത്തിലെത്തിയിരിക്കുന്നത്. ആ ചടങ്ങിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളും അന്ന് വൈറലായിരുന്നു. എ.എൽ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം.

ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം മോഡലിങിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

More from Filmibeat

Read more about: amy jackson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X