For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നാല്‍ മമ്മൂട്ടി, ഇരുന്നാല്‍ വിജയ്! മധുരരാജയുടെ ഫസ്റ്റ് ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

  |

  സിങ്കം ലുക്കില്‍ മീശ, കൈയ്യിലും കഴുത്തിലും സ്വര്‍ണ്ണാഭരണം, വെളുത്ത് മുണ്ടു ഷര്‍ട്ടിനുമൊപ്പം ചുമലില്‍ ഒരു ഷോളും, മമ്മൂട്ടിയുടെ രാജയുടെ ലുക്ക് ഇങ്ങനെയായിരുന്നു. 9 വര്‍ഷം മുന്‍പ് പോക്കിരി രാജയ്ക്കായി അദ്ദേഹം ഒരുങ്ങിയത് ഇങ്ങനെയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയ്ക്ക് രണ്ടാം ബാഗം ഒരുങ്ങുമ്പോള്‍ കൊലകൊല്ലി ലുക്കുമായാണ് താരമെത്തിയിട്ടുള്ളത്. ടെന്‍ ഇയര്‍ ചലഞ്ച് തരംഗമായി മാറുന്നതിനിടയിലാണ് മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്. ലുക്കിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ചില്ലറ പ്രയത്‌നം പോരെന്ന് ഓരോ തവണയും താരം തെളിയിക്കാറുണ്ട്.

  ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്‌നും ഒരുമിച്ചത് മമ്മൂട്ടിക്ക് വേണ്ടിയാണണെന്നുള്ളതാണ് പ്രധാന പ്രത്യേകത. മാത്രമല്ല ചിത്രത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മമ്മൂക്ക എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു നിര്‍ണ്ണായക തീരുമാനവുമായി അദ്ദേഹമെത്തിയത്. വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാരും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  വിഷു റിലീസിന് വന്നോളൂ

  വിഷു റിലീസിന് വന്നോളൂ

  ഇത്തവണത്തെ വിഷു മെഗാസ്റ്റാര്‍ എടുത്തുവെന്നാണ് ആരാധകര്‍ പറഞ്ഞത്. ബോക്‌സോഫീസിലെ താരം അദ്ദേഹം തന്നെയായിരിക്കുമെന്നാണ് അവരുടെ അവകാശ വാദം. അതിനാല്‍ത്തന്നെ മത്സരത്തിനായി മറ്റ് താരങ്ങളെ നിര്‍ബന്ധിക്കുകയാണ് അദ്ദേഹം. ആണാണെങ്കില്‍ വിഷു റിലീസിനെത്താനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.

   എജ്ജാതി ഐറ്റമാണ്

  എജ്ജാതി ഐറ്റമാണ്

  9 വര്‍ഷത്തിന് ശേഷമുള്ള വരവ് നിസ്സാരമായിരിക്കില്ലെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. പോസ്റ്ററെത്തിയതിന് ശേഷമുള്ള ഭാവം ഇങ്ങനെയാണ്, അജ്ജാതി കൊല കൊല്ലി ഐറ്റമല്ലേ പുറത്തുവന്നിട്ടുള്ളത്.

  ഒറിജിനിലാണ്

  ഒറിജിനിലാണ്

  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടതിന് ശേഷമാണ് സംവിധായകന്‍ താരത്തോട് അഭിപ്രായം ചോദിച്ചത്. അപ്പോളാണ് ഇത് സ്പൂഫാണോയെന്ന് സംശയം തോന്നിയത്. സംഭവം സ്പൂഫൊന്നുമല്ല ഒറിജിനലാണെന്ന് പറഞ്ഞ് മനസ്സിലാക്കുകയാണ് സംവിധായകന്‍.

  സംശയമുണ്ട്

  സംശയമുണ്ട്

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ കോപ്പിയടി ആരോപണവും സാമ്യത്തെക്കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിജയ് യുടെ കത്തിയുമായാണ് സാമ്യപ്പെടുത്തുന്നത്. അത് കണ്ടുപിടിച്ചതിന്റെ സന്തോഷത്തിലാണ് ചിലര്‍.

  രാജയും സൂര്യയും

  രാജയും സൂര്യയും

  ആപത്തില്‍പ്പെട്ട സൂര്യയെ സഹായിക്കാനായി പറന്നെത്തിയ രാജയേയും അദ്ദേഹത്തിന്റെ വരവുമൊക്കെ ഇന്നും നമ്മള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇത്തവണ ഏട്ടനായി മമ്മൂട്ടി തന്നെയാണെങ്കിലും അനിയനായി പൃഥ്വിയില്ലെന്നുള്ള സങ്കടമുണ്ട് ചിലര്‍ക്ക്.

  2019 ലും താരമാവും

  2019 ലും താരമാവും

  കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നത് മാത്രമല്ല ബോക്‌സോഫീസ് പിടിച്ച് കുലുക്കാനും ആരാധകനെ പിടിച്ചിരുത്താനും മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലും തെലുങ്കിലേക്കും വീണ്ടുമെത്തിയിട്ടുള്ളത്.

  രാജയുടെ ആട്ടം കാണാം

  രാജയുടെ ആട്ടം കാണാം

  ഇനിയങ്ങോട്ട് രാജയുടെ ആട്ടം കാണാമെന്നാണ് എല്ലാവരും പറയുന്നത്. അതിനായാണ് ആരാധകരെല്ലാം കാത്തിരിക്കുന്നതും. പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ പ്രതീക്ഷയും കൂടുകയാണ്.

  മധുരരാജയുടെ അടിപൊളി ട്രോളുകൾ | filmibeat Malayalam
  ചരിത്രം ആവര്‍ത്തിക്കുമോ?

  ചരിത്രം ആവര്‍ത്തിക്കുമോ?

  രക്തം ഒഴുകുന്ന കൈകളുടെ പോസ്റ്റുമായാണ് മമ്മൂട്ടി അബ്രഹാമിന്റെ സന്തതികളിലേക്ക് എത്തിയത്. ഇത്തവണ കൈയ്യില്‍ ആയുധമാണുള്ളത്. ശത്രുക്കളുടെ അടിച്ചൊതുക്കി നില്‍ക്കുന്ന പോസ്റ്ററാണ് ഇത്തവണത്തേത്. അതിനാല്‍ത്തന്നെ ചരിത്രം ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ചോദിക്കുന്നതും.

  എന്നാ ഒരിതാണ്

  എന്നാ ഒരിതാണ്

  പ്രായത്തെ വെല്ലുന്ന സൗന്ദര്യം മാത്രമല്ല പ്രവര്‍ത്തികളുമുണ്ട്. ലുക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും കാര്യമുണ്ടെന്ന് താരത്തിനറിയാം. അതിനാല്‍ത്തന്നെ ഇപ്പോഴും ആ അഭിനയം നമ്മള്‍ നോക്കിയിരിക്കാറുമുണ്ട്.

  ക്ലാസും മാസ്സും

  ക്ലാസും മാസ്സും

  മലയാളത്തില്‍ മാത്രമല്ല തെലുങ്ക് ജനതയെ വിസ്മയിപ്പിക്കാനും മമ്മൂട്ടി എത്തുന്നുണ്ട്. വൈഎസ്ആറായി അദ്ദേഹത്തെ കണ്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും അക്കാര്യം ഉറപ്പിച്ചിരുന്നു. ഇങ്ങേര് ക്ലാസാണോ അതോ മാസ്സാണോ ഇതാണ് ഇപ്പോഴത്തെ സംശയം.

  വിജയ് ഫാന്‍സിന് സന്തോഷം

  വിജയ് ഫാന്‍സിന് സന്തോഷം

  നേരത്തെ ലാലേട്ടനായിരുന്നു വിജയിനെ അനുകരിച്ചത്. ഇപ്പോഴിതാ മെഗാസ്റ്റാറും. ഈ കണ്ടെത്തല്‍ നടത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വിജയ് ഫാന്‍സിന്റെ അവസ്ഥ ഇങ്ങനെയാണ്.

  ഉണ്ടയുടെ പോസ്റ്ററാണോ?

  ഉണ്ടയുടെ പോസ്റ്ററാണോ?

  ഇത് ശരിക്കും മധുരരാജയുടെ പോസ്റ്റര്‍ തന്നെയാണോയെന്നാണ് മറ്റൊരു വിഭാഗത്തിന്‍രെ സംശയം ഇനി ഉണ്ടയുടെ പോസ്റ്ററെന്നാണോയെന്ന സംശയവുമുണ്ട്.

  വെള്ളയാണെങ്കില്‍ സംഭവമാണ്

  വെള്ളയാണെങ്കില്‍ സംഭവമാണ്

  വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് രാഷ്ടട്രീയക്കാരന്റെ വേഷത്തില്‍ പിറന്ന സിനിമകളെല്ലാം ഗംഭീരമായിരുന്നുവെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. അത്തരം സിനിമകളുടെ ഫസ്റ്റ് ലുക്കും ആ ലുക്കിലുള്ളവരുമെല്ലാം അള്‍ട്രാ മാസ്സ്് ആയിരുന്നു.

  നിന്നാല്‍ രാജ ഇരുന്നാല്‍ കത്തി

  നിന്നാല്‍ രാജ ഇരുന്നാല്‍ കത്തി

  മമ്മൂട്ടിയുടെ ലുക്ക് കോപ്പിയടിയാണെന്നുള്ള ആരോപണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിന്നാല്‍ രാജയും ഇരുന്നാല്‍ കത്തിയുമാണെന്നാണ് വിമര്‍ശനം.

  English summary
  Madhura Raja troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X