അന്ന് ബൈക്ക് ചാടിച്ചിറക്കിയത് മമ്മൂട്ടി തന്നെ! പട്ടണത്തില്‍ ഭൂതത്തിലെ സംഘട്ടനത്തെ കുറിച്ച് മാഫിയ ശശി
67 വയസായിട്ടും ഇപ്പോഴും മുപ്പത്തിയഞ്ചിന്റെ ചെറുപ്പമാണ് മമ്മൂട്ടിയ്‌ക്കെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന് ഗ്ലാമര്‍ കൂടി വരുന്നതും സത്യമായിട്ടുള്ള കാര്യമാണ്. ഇത് മാത്രമല്ല സിനിമയിലെ അഭിനയം പെര്‍ഫെക്ട് ആകുന്നതിന് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും താരരാജാവ് തയ്യാറാണെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമെത്തിയ മധുരരാജയുടെ ലൊക്കേഷനില്‍ നിന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ അതിനെല്ലാം തെളിവായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മാഫിയ ശശി. ബോളിവുഡില്‍ ഒരു ആക്ഷന്‍ രംഗത്തിന് ദിവസങ്ങളോളം ചിത്രീകരണം നടക്കുമ്പോള്‍ ഇവിടെ ഒരു ദിവസം അമ്പതോളം ഷോട്ടുകള്‍ വരെ എടുക്കാന്‍ താരങ്ങള്‍ തയ്യാറാവുന്നു. മമ്മൂട്ടിയെ പോലെയുള്ളവര്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എടുക്കുന്ന പരിശ്രമം വലുതാണെന്നും മാഫിയ ശശി പറയുന്നു.

പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ ഏറെ ഉയരത്തില്‍ നിന്നും ബൈക്ക് ചാടിച്ചിറക്കുന്ന ഒരു രംഗമുണ്ട്. ഡ്യൂപ്പിനെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത് വേണ്ടെന്നും താന്‍ ചെയ്യുന്നത് നാട്ടുകാര്‍ കാണുന്ന തരത്തിലാകണം ആ രംഗമമെന്നും പറഞ്ഞ് മമ്മൂട്ടി തന്നെ അത് ചെയ്യാന്‍ തയ്യാറായി.
അതിന്റെ അപകട സാധ്യതകള്‍ പറഞ്ഞ് മനസിലാക്കി എങ്കിലും താരം തീരുമാനത്തില്‍ നിന്നും മാറിയില്ല. ആവശ്യമായ എല്ലാ സുരക്ഷ സംവിധാനങ്ങളും ശക്തമാക്കി രംഗം ചിത്രീകരിക്കുകയായിരുന്നു എന്നും മാഫിയ ശശി പറയുന്നു.


Click it and Unblock the Notifications











