തിരിച്ച് വരണമെന്ന് അപേക്ഷിച്ച മുൻ ഭർത്താവ്; മകന്റെ ഫോട്ടോ വൈറലായിരിക്കെ ചർച്ചയായി മഹാലക്ഷ്മി

അടുത്ത കാലത്ത് തമിഴ് സീരിയൽ രം​ഗത്ത് വലിയ തോതിൽ ചർച്ചയായ നടിയാണ് മഹാലക്ഷ്മി. നിർമാതാവ് രവീന്ദർ ചന്ദ്രശേഖറുമായുള്ള വിവാഹമായിരുന്നു ഇതിന് കാരണം. രവീന്ദറിന് അമിത വണ്ണമാണെന്ന് ആക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പരിഹാസങ്ങൾ വന്നു. രവീന്ദർ ധനികനായത് കൊണ്ടാണ് ഈ വിവാഹത്തിന് മ​ഹാലക്ഷ്മി സമ്മതിച്ചതെന്നും ആക്ഷേപം വന്നു.

രണ്ട് പേരുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനും ഉണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ സൈബർ ആക്രമണങ്ങളെ മഹാലക്ഷ്മി ​ഗൗനിച്ചില്ല. പരിഹാസങ്ങളെയെല്ലാം നടി ചിരിച്ച് തള്ളി. രവീന്ദറിനെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണ്. അദ്ദേഹത്തിന്റെ ശരീര ഭാരം തനിക്ക് പ്രശ്നമായി തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി വ്യക്തമാക്കി.

പരസ്പരം മനസ്സിലാക്കി വിവാഹം ചെയ്തവരാണെന്നും രണ്ട് പേർക്കും ജീവിതത്തിലെ കഴിഞ്ഞ കാര്യങ്ങൾ അറിയാമെന്നും രവീന്ദറും വ്യക്തമാക്കി. മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകനൊപ്പമുള്ള ഫോട്ടോയാണ് മ​ഹാലക്ഷ്മി പങ്കുവെച്ചത്. മഹാലക്ഷ്മിക്ക് ഇത്ര വലിയ മകനുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനോടകം മകന്റെ ഫോട്ടോ വൈറലായിട്ടുണ്ട്.

Mahalakshmi

അനിൽ നെരെടിമിലി എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. 2019 ലാണ് ഇരുവരും വേർപിരിയുന്നത്. അനിൽ തന്നെ ഉപദ്രവിച്ചെന്നും അനിലിന് വിവാ​ഹേതര ബന്ധമുണ്ടെന്നും വിവാഹമോചന വേളയിൽ മഹാലക്ഷ്മി ആരോപിച്ചു. എന്നാൽ മഹാലക്ഷ്മിക്ക് ഈശ്വർ ര​ഘുനാഥ് എന്ന നടനുമായി ബന്ധമുണ്ടെന്ന് അനിലും ആരോപിച്ചു. ഈശ്വർ രഘുനാഥിന്റെ ഭാര്യയും മഹാലക്ഷ്മിക്കെതിരെ സമാന ആരോപണം ഉന്നയിച്ചു.

എന്നാൽ പിന്നീട് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ മഹാലക്ഷ്മി തിരിച്ചു വരാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്ന് അനിൽ വ്യക്തമാക്കി. 'മാ​ഗി എന്നാണ് ഞാനവളെ വിളിക്കുന്നത്. ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ട്. ദയവായി മാ​ഗി തിരിച്ച് വരണം. നിന്നെയും നമ്മുടെ കുഞ്ഞിനെയും സംരക്ഷിക്കാൻ ഞാൻ തയ്യാറാണ്. ഈ പ്രശ്നങ്ങൾ മുമ്പ് നമ്മൾ എത്രമാത്രം സന്തോഷത്തിലായിരുന്നു അതുപോലെ തുടർന്നും ജീവിക്കാം'

Mahalakshmi, Ravindar

'പത്ത് വർഷം നീ എന്നോടൊപ്പം ജീവിച്ചതല്ലേ. പ്രശ്നങ്ങൾ മാറ്റി വെച്ച് നമുക്ക് ഒരുമിച്ച് ജീവിക്കാം' എന്ന് അനിൽ പറഞ്ഞു. എന്നാൽ മഹാലക്ഷ്മി ഈ ബന്ധം തുടർന്നില്ല. വിവാഹമോചന നടപടികളുമായി നടി മുന്നോട്ട് പോയി. കുറച്ച് നാളുകൾക്കുള്ളിൽ ഈശ്വർ രഘുനാഥ്-മഹാലക്ഷ്മി ​ഗോസിപ്പുകളും അവസാനിച്ചു. പിന്നീടാണ് രവീന്ദർ മഹാലക്ഷ്മിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

അടുത്തിടെ രവീന്ദറും മഹാലക്ഷ്മിയും വേർപിരിയുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രവീന്ദർ രം​ഗത്തെത്തി. തങ്ങൾ സന്തോഷകരമായി ജീവിക്കുകയാണെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും രവീന്ദർ വ്യക്തമാക്കി. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വിവാഹശേഷം രണ്ട് പേരുടെയും പോസ്റ്റുകളിൽ മിക്കതും ആരാധക ശ്രദ്ധ നേടുന്നു. തമിഴ് സീരിയൽ രം​ഗത്ത് ഇപ്പോഴും സജീവമാണ് മഹാലക്ഷ്മി. റാണി, ചെല്ലമെ തുടങ്ങിയ സീരിയലുകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

മറുവശത്ത് നിർമാണ രം​ഗത്ത് സജീവമാണ് രവീന്ദർ ചന്ദ്രശേഖർ. 2013 ലാണ് രവീന്ദർ നിർമാണ രം​ഗത്തേക്ക് കടന്ന് വരുന്നത്. സുട്ട കഥൈ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരധി സിനിമകൾ നിർമ്മിച്ചു. 2022 ൽ സംവിധാന രം​ഗത്തേക്കും രവീന്ദർ കടന്നു. മാർക്കണ്ഡേയ മ​ഗലിൽ കല്ലൂരിയം എന്നാണ് രവീന്ദർ സംവിധാനം ചെയ്ത സിനിമയുടെ പേര്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X