കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു! അയാള്‍ എവിടെയാണെന്ന് അറിയില്ല, വിവാഹഭ്യര്‍ത്ഥനയെ പറ്റി കീർത്തി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയാതരമാണ് കീർത്തി സുരേഷ്. മലയാളത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇപ്പോൾ സൗത്തിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിയാണ്. 2013 ൽ പുറത്തുറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി വെളളിത്തിരയിൽ എത്തിയത്. ടോളിവുഡിൽ എത്തിയതോടെ കീർത്തിയെ തേടി നിരവധി അവസരങ്ങൾ എത്തുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മുൻനിര നായികമാരുടെ ഇടയിലേയ്ക്ക് ഉയരുകയായിരുന്നു.

ഇപ്പോൾ സിനിമ കോളങ്ങളിൽ വൈറലാകുന്നത് പൊതുവേദിയിൽ കീർത്തിയ്ക്ക് ലഭിച്ച ഒരു വിവാഹാഭ്യർത്ഥനയാണ്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ഇതിനെ കുറിച്ച് കീർത്തി പറയുന്നത് ഇങ്ങനെയാണ്...

   ആദ്യത്തെ  സംഭവം

തന്റെ ജീവിതത്തിൽ നടന്ന ആദ്യത്തെ സംഭവമെന്നാണ് കീർത്തി വിവാഹാഭ്യർത്ഥനയെ കുറിച്ച് പറയുന്നത്. പഠിക്കുന്ന കാലത്ത് തനിയ്ക്ക് അധികം പ്രണയാഭ്യർതഥനകളൊന്നും വന്നിരുന്നില്ലയെന്ന് പറഞ്ഞു കൊണ്ടാണ് ജ്വല്ലറി ഉദ്ഘാടനത്തിനിടെ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞത്. പരിപാടി നടക്കുന്നതിനിടെ ഒരാൾ തനിയ്ക്ക് മുന്നിൽ എത്തി ഒരു കവർ നൽകി അപ്രതീക്ഷമാകുകയായിരുന്നു. എന്നാൽ ആ വ്യക്തിയെ പിന്നീട് കണ്ടിട്ടില്ലെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
കവറിനുള്ളിൽ ഉണ്ടായിരുന്നത്

ആ കവറിനുള്ളില്‍ തന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകള്‍ ആയിരുന്നു. അയാള്‍ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല. എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു" കീര്‍ത്തി പറയുന്നു.

 പ്രണയവിവാഹം

മുൻപ് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് നടി പറഞ്ഞിരുന്നു. പ്രണയ വിവാഹം തെറ്റില്ലെന്നാണ് ഇന്ന് താരം പറഞ്ഞത്. എന്നാൽ തന്റെ കാര്യത്തിൽ ഇത് നടക്കുമോ എന്ന് അറിയില്ലെന്നും നടി പറഞ്ഞിരുന്നു.വീട്ടിൽ അമ്മയും അച്ഛനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സഹോദരന്റെ കാര്യവും അങ്ങനെ തന്നെയാണ്. പക്ഷെ തന്റെ കാര്യം എങ്ങനെയെന്ന് അറിയില്ലെന്നും വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അഭിനയത്തിൽ മാത്രമാണ് പൂർണ്ണ ശ്രദ്ധയെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു,.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X