'ഏകപത്നി വ്രതമെന്നാണ് സംസാരം, മറ്റൊരു സ്ത്രീയെ തിരിഞ്ഞ് നോക്കില്ല'; ഭാര്യയെ പേടിയാണെന്നും വാദം
തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്ക്കറും. ഇരുവരും വിവാഹം ചെയ്തിട്ട് 20 വർഷം പൂർത്തിയായിരിക്കുകയാണ്. 2005 ഫെബ്രുവരി 10 നാണ് നമ്രത ശിരോദ്ക്കറും മഹേഷ് ബാബുവും വിവാഹിതരായത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലാവുകയായിരുന്നു താരങ്ങൾ. വിവാഹ ശേഷം നമ്രത കരിയർ വിട്ടു. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. മഹേഷ് ബാബുവിന്റെ സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായെങ്കിലും അഭിനയത്തിലേക്ക് നമ്രത പിന്നീട് തിരിച്ച് വന്നില്ല.
നമ്രത വിവാഹശേഷം അഭിനയിക്കരുതെന്ന് മഹേഷ് ബാബുവിന് നിർബന്ധമുണ്ടായിരുന്നു. നമ്രത ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ജോലിക്ക് പോകാത്ത ഭാര്യയെയായിരുന്നു മഹേഷ് ബാബുവിന് വേണ്ടത്. പ്രണയിക്കുന്ന സമയത്തേ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഞാൻ ഓഫീസ് ജോലിയാണ് ചെയ്തിരുന്നതെങ്കിൽ പോലും എന്നോട് ജോലി നിർത്താൻ മഹേഷ് ബാബു പറയുമായിരുന്നു. വലിയ താരമാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതിനാൽ കരിയർ വിട്ടപ്പോൾ തനിക്ക് വിഷമം തോന്നിയില്ലെന്നും നമ്രത ശിരോദ്ക്കർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

താര ദമ്പതികളെക്കുറിച്ച് നടി കുട്ടി പത്മിനി ഒരിക്കൽ സംസാരിക്കുകയുണ്ടായി. മറ്റ് സ്ത്രീകളോട് അടുത്തിടപഴകുന്ന ആളല്ല മഹേഷ് ബാബുവെന്ന് അന്ന് കുട്ടി പത്മിനി പറഞ്ഞു. വീട്ടുകാരുടെ സമ്മതം ലഭിച്ച ശേഷമാണ് വിവാഹം ചെയ്തത്. മഹേഷ് ബാബു അമ്മയുമായി വളരെ ക്ലോസ് ആയിരുന്നു. അമ്മയുടെ സമ്മതം ലഭിച്ച ശേഷമായിരുന്നു വിവാഹം. മഹേഷ് ബാബു വേറൊരു സ്ത്രീയെ തിരിഞ്ഞ് പോലും നോക്കില്ല.
ഒപ്പം അഭിനയിക്കുന്ന നടിക്കൊപ്പം മഹേഷ് ബാബു വളരെ ഫ്രണ്ട്ലിയായിരുന്നെന്ന് ആർക്കും പറയാനാകില്ല. മഹേഷ് ബാബുവിന് ഏക പത്നി വ്രതമാണെന്ന് ഹൈദരാബാദിൽ പോയാൽ എല്ലാവരും പറയും. അങ്ങനെയാണദ്ദേഹം. ഷൂട്ടിംഗിനിടെ സംസാരിക്കുന്നതിനപ്പുറം അധികം സൗഹൃദം വെക്കുകയേ ഇല്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു. ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലുവും ഒരിക്കൽ ഇവരെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

ഭാര്യയെ മഹേഷ് ബാബുവിന് ഭയമാണെന്ന് ചെയ്യാർ ബാലു അന്ന് പറഞ്ഞു. മഹേഷ് ബാബുവിന് വേണ്ടിയാണ് അവർ കരിയർ വിട്ടത്. മഹേഷ് ബാബുവിന് പാർട്ടിയോടും ആഘോഷങ്ങളോടും താൽപര്യമില്ല. ഉള്ളിൽ അവർ നല്ല മനുഷ്യനാണ്. എന്നാൽ പരുക്കനായ ഒരാളാണെന്ന പ്രതിച്ഛായ നടനുണ്ടെന്നും അന്ന് ചെയ്യാർ ബാലു പറഞ്ഞു. ഗൗതം , സിത്താര എന്നിവരാണ് മഹേഷ് ബാബുവിന്റെയും സിത്താരയുടെയും മക്കൾ.
കരിയറിലെ തിരക്കുകളിലാണ് മഹേഷ് ബാബു. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചേക്കും. ചർച്ചകൾ നടക്കുന്നേയുള്ളൂയെന്നെന്നാണ് പൃഥ്വി കഴിഞ്ഞ ദിവസം പറഞ്ഞത്. അഭിനയം അറിയാത്ത നടൻ എന്ന വിമർശനം എപ്പോഴും മഹേഷ് ബാബുവിന് നേരെ വരാറുണ്ട്. നടന്റെ മുഖത്ത് ഭാവങ്ങളൊന്നുമില്ലെന്നാണ് പരിഹാസങ്ങൾ. അതേസമയം ടോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് മഹേഷ് ബാബു.


Click it and Unblock the Notifications











