പാട്രിയറ്റ് ഒടിടിക്ക് വിറ്റത് റെക്കോഡ് തുകയ്ക്ക്, ബഡ്ജറ്റ് 120 കോടിയല്ല; മഹേഷ് നാരായണൻ പറയുന്നു
പാട്രിയറ്റിന് വിമർശനങ്ങൾ നേരിടവെ പ്രതികരണവുമായി സംവിധായകൻ മഹേഷ് നാരായണൻ. പുതിയൊരു ആശയമാണ് പാട്രിയറ്റിന്റെ കഥ. അതിലെ ചലഞ്ച് അറിയാമായിരുന്നെന്ന് മഹേഷ് നാരായണൻ പറയുന്നു. സിനിമയ്ക്ക് സ്വീകാര്യതയുണ്ട്. പക്ഷെ പ്രേക്ഷകർ താരങ്ങളെ താരങ്ങളായാണ് കാണുന്നത്. സീ യൂ സൂൺ പോലൊരു പടത്തിലാണ് ഈ ശ്രമമെങ്കിൽ കുഴപ്പമുണ്ടാകില്ലായിരുന്നു. 120 കോടിയാണ് ബഡ്ജറ്റ് എന്ന് പറയുന്നുണ്ടെങ്കിലും അത്രയും ഇല്ല. ഒടിടി പ്ലാറ്റ്ഫോം റെെറ്റ്സ് എടുത്തിരിക്കുന്നത് റെക്കോർഡ് വിലയിലാണ്.
അവർ പടം കണ്ടിട്ടാണ് എടുത്തത്. അത് തന്നെയാണ് ഞങ്ങളുടെ ആദ്യത്തെ റെവന്യൂ. പിന്നെ തിയറ്റർ റെവന്യൂ വരുമെന്ന വിശ്വാസത്തിലാണ്. പിന്നെ പുതിയൊരു കണ്ടന്റ് ട്രെെ ചെയ്യുന്ന സമയത്ത് എല്ലാവർക്കും പേടിയുണ്ടാകും. ആ റിസ്ക് അവർക്കും അറിയാം. പ്രേക്ഷകർ കുറച്ച് കൂടെ ക്ഷമ കാണിക്കണം. ഒന്ന് മനസിലാക്കാനുള്ള ക്ഷമ കാണിക്കണമെന്നും മഹേഷ് നാരായണൻ പറഞ്ഞു.



Click it and Unblock the Notifications
