twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശാരീരിക ബുദ്ധിമുട്ട് പോലും വകവെക്കാതെ ഫഹദ് അഭിനയിച്ചു! വലിയ വേദന അതാണെന്ന് മഹേഷ് നാരായണന്‍

    |

    ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഇതിനകം ഉറപ്പ് കിട്ടിയ സിനിമയാണ് മാലിക്. വിവിധ കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ഇരുപത് കിലോയോളം ശരീര ഭാരം കുറച്ചാണ് ഫഹദ് അഭിനയിച്ചിരുന്നത്. ഇതെല്ലാം ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

    മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി ഏപ്രിലില്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപകമായതോടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സിനിമാ മേഖലയും പ്രതിസന്ധിയിലായി. അവസാനഘട്ടത്തിലെത്തിയിട്ടും സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ പറ്റാതെ വന്ന സങ്കടം സംവിധായകന്‍ പങ്കുവെച്ചിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിലൂടെയാണ് മഹേഷ് മാലികിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

    മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    അടുത്ത സുഹൃത്തുക്കളായ പ്രിയ തിരക്കഥാകൃത്തുകള്‍ ബോബി-സഞ്ജയിലെ ബോബി ചേട്ടന്‍ കോട്ടയം മെഡിക്കല്‍ സെന്ററില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഫുള്‍ ടൈം ഡോക്ടറാണ്. രോഗശുശ്രൂഷ കഴിഞ്ഞ് മാത്രമേ അദ്ദേഹത്തിന് എഴുത്തുള്ളു. മുന്‍പൊരിക്കല്‍ സാധാരണ ഞങ്ങള്‍ തമ്മില്‍ നടക്കുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ 'ബോബി ചേട്ടന് ജോലി രാജിവച്ച് മുഴുവന്‍ സമയവും എഴുതിക്കൂടേ' എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഈ സമയം വളരെ പ്രസക്തമായി തോന്നു.

    മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    'ഒരു യുദ്ധമോ പ്രളയമോ മഹാമാരിയോ വന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് മരുന്നും ആരോഗ്യ പരിചരണവുമാണ്. ആ സമയം സിനിമയ്‌ക്കെന്നല്ല, മറ്റൊരു കലാരൂപത്തിനും മനുഷ്യനെ സഹായിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ അധ്വാനിച്ച് പഠിച്ച ഈ ആരോഗ്യരംഗത്തെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല. ലോകയുദ്ധത്തിന് സമാനമായ ഒരു പോരാട്ടത്തിലാണ് നാം. മനുഷ്യരാശി വീടിനുള്ളില്‍ അടച്ചിരുന്നു രോഗാണുവിനെതിരെ പോരാടുന്നു.

    മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    ലോകയുദ്ധ കാലത്ത് യുദ്ധത്തിന്റെ വാര്‍ത്തകളെത്തിക്കാനാണ് കയ്യിലൊതുങ്ങുന്ന റിഫ്‌ളക്‌സ് മൂവി ക്യാമറകള്‍ കൂടുതലായി നിര്‍മ്മിച്ച് തുടങ്ങുന്നത്. ജോണ്‍ ഫോര്‍ഡും വില്യം വയ്മറും കാപ്രയുമൊക്കെ അടങ്ങിയ ഹോളിവുഡ് സംവിധായകരില്‍ പലരും യുദ്ധം പകര്‍ത്താന്‍ ക്യാമറയുമായി ഇറങ്ങി. പൂര്‍ത്തിയാക്കിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാതെ വന്നു. പ്രേക്ഷകരുടെ അഭിരുചികള്‍ക്ക് മാറ്റം വന്നതോടെ സിനിമകള്‍ പരാജയപ്പെട്ട് ജീവിതം നഷ്ടപ്പെട്ട ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകരെയും ആ യുദ്ധം നമുക്ക് കാണിച്ച് തന്നു.

     മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    ഇന്നത്തെ സാഹചര്യത്തില്‍ ഒരു തിരക്കഥ പൂര്‍ത്തിയായാല്‍, കഴിവതും ആറ് മാസത്തിനകം സിനിമയാവുകയും കാഴ്ചക്കാരിലേക്ക് എത്തിക്കുകയും വേണം. ഇതൊരു വ്യവസ്ഥയൊന്നുമല്ല. പക്ഷേ തുടര്‍ന്ന് വരുന്ന സിനിമകളിലെ വിഷയങ്ങളുടെ സമാനത, അവതരണത്തില്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്ന പുതുമ ഇതെല്ലാം ബന്ധപ്പെടുത്തിയാണ് ഒരു സമയപരിധി നിശ്ചയിക്കുന്നത്. അത് കണക്കാക്കിയാണ് കാലാകാലങ്ങളായി മുഖ്യധാരാ വാണിജ്യ സിനിമകള്‍ നിലനിന്ന് പോകുന്നത്. ആസ്വദിച്ചെഴുതിയ ഒരു തിരക്കഥ സിനിമയാക്കാന്‍ കഴിയാതെ പോകുന്നത് തന്നെയാണ് ഒരു ചലച്ചിത്രക്കാരന്റെ ഏറ്റവും വലിയ വേദന.

    മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    എന്നാല്‍ ഇപ്പോള്‍ തോന്നുന്നു, പൂര്‍ത്തിയാക്കിയ സിനിമ അതിന്റെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ കഴിയാതെ പോകുന്നതാണ് അതിനെക്കാള്‍ വലിയ വേദനയെന്ന്. തിയറ്റര്‍ വീട്ടിലിരുന്ന് സിനിമ കാണുന്നതിലേക്ക് ലോകം മാറി കൊണ്ടിരിക്കേ, പ്രതീക്ഷിക്കാതെ വന്ന ഈ ദുര്‍വിധി മറികടക്കാന്‍ ലോകത്ത് പല വന്‍കിട നിര്‍മാണ കമ്പനികളും ഇത്തരം ഒടിടി (ഓവര്‍ ദ് ടോപ്) പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട് സിനിമകള്‍ കൊടുത്ത് തുടങ്ങി. ഭാവിയില്‍ സിനിമാ വിതരണത്തിന്റെ രീതി അത് തന്നെയാകും എന്നറിഞ്ഞ് കൂടി. ന്മുടെ പ്രാദേശിക ഭാഷ സിനിമകള്‍ അതിന് കീഴടങ്ങാന്‍ തയ്യാറാകാതെ പിടിച്ച് നില്‍ക്കുകയാണ്.

     മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    മാലിക് എന്ന എന്റെ പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ മാസം സിനിമ തിയറ്ററില്‍ എത്തിക്കാമെന്ന് ഞാന്‍ വാക്കുകൊടുത്ത നിര്‍മാതാവ് ആന്റോ ജോസഫിനും, ഷെഡ്യൂള്‍ മാറാതെ ഇരിക്കാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെക്കാതെ വിവിധ കാലഘട്ടങ്ങള്‍ അഭിനയിച്ച ഫഹദിനും മറ്റ് അഭിനേതക്കാള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെല്ലാം എന്റെ എഡിറ്റിങ് ടൈംലൈനിലെ ചെറിയ സ്‌ക്രീനില്‍ കണ്ടതാണ് ഇപ്പോള്‍ ഈ സിനിമ.

     മഹേഷ് നാരായണന്റെ വാക്കുകളിലേക്ക്

    ലോക് ഡൗണ്‍ കാലം കഴിഞ്ഞാലും ആവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഒരിക്കലും പെടാത്ത സിനിമ എന്ന വിനോദമേഖല ഉണര്‍ന്ന് തുടങ്ങണമെങ്കില്‍ കൊവിഡ് വ്യാധി വരുത്തി വെച്ച സാമ്പത്തിക പിരിമുറുക്കത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് മോചനം കിട്ടണം. സഹജീവികളോട് അഹംഭാവങ്ങള്‍ മാറ്റി വച്ച് സമത്വത്തോടെ പെരുമാറാന്‍ ഈ കൊവിഡ് കാലം നമ്മളെ പഠിപ്പിച്ചത് കൊണ്ട് ആ ദൈര്‍ഘ്യം കുറയുമെന്ന വിശ്വാസത്തിലാണ് ഞാന്‍.

    English summary
    Mahesh Narayanan Talks About His Movie Maalik
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X