Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ മഹി വിജ് എവിടെയെന്നറിയുമോ? പുതിയ വിശേഷം ഇതാണ്! ചിത്രം വൈറല്‍!
മമ്മൂട്ടി നായകനായെത്തിയ അപരിചിതനിലൂടെയാണ് മഹി വിജ് മലയാളത്തിലേക്ക് എത്തിയത്. കാവ്യ മാധവനും കാര്‍ത്തികയും മന്യയുമുള്പ്പടെ നാല് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കല്യാണി എന്ന കഥാപാത്രത്തെയായിരുന്നു മഹി അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു മഹിക്ക് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ മോഡലായ മഹി ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു അരങ്ങേറിയത്. ഭര്‍ത്താവായ ജയ് ബനുഷാലിക്കൊപ്പം നാച്ച് ബലിയെ 5ാം സീസണില്‍ മഹിയും എത്തിയിരുന്നു. ഇവരായിരുന്നു പരിപാടിയില്‍ വിജയിച്ചത്. റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് മഹി.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സിനിമാജീവിതത്തിനും കുടുംബത്തിനും തുല്യപ്രാധാന്യമാണ് താരം നല്‍കുന്നത്. അടുത്തിടെയായിരുന്നു താരം ജീവിതത്തില്‍ വീണ്ടും കുഞ്ഞതിഥി എത്തുകയാണെന്ന് അറിയിച്ചത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്നും താരം മാറി നിന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഈ താരം എത്താറുണ്ട്. കാത്തിരിപ്പിനൊടുവിലെത്തിയ മകളുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം മഹി വിജ് പോസ്റ്റ് ചെയ്തത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്മക്കള്, ദൈവം നല്കിയ സമ്മാനം , രണ്ട് പെണ്‍കുട്ടികളുടെ അമ്മയായതില്‍ താന്‍ സന്തോഷവതിയാണെന്നും മഹി കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് സ്നേഹാശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.