ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് നടത്തും; ഉണ്ണിയെ കുറിച്ച് പറയുമ്പോൾ മഹിമയ്ക്ക് നൂറ് നാവെന്ന് കമന്റ്!
ഉണ്ണി മുകുന്ദനൊപ്പം നിരവധി നായികമാർ ജോഡിയായി വന്നിട്ടുണ്ടെങ്കിലും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഉണ്ണിക്കൊപ്പം പിടിച്ച് നിന്ന് പ്രേക്ഷകർക്കും പ്രിയപ്പെട്ട നായികയായി മാറിയൊരാൾ മഹിമ നമ്പ്യാരാണ്. ജയ് ഗണേഷ് എന്ന സിനിമയിൽ മാത്രമാണ് ഇരുവരും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെങ്കിലും വർഷങ്ങളുടെ പരിചയം പരസ്പരം ഉള്ളവരെപ്പോലെയാണ് ഇരുവരുടെയും സൗഹൃദവും കെമിസ്ട്രിയും.
ഉണ്ണി മലയാളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ച്ലേഴ്സിൽ ഒരാളായതുകൊണ്ട് തന്നെ താരം ആരുടെ നായകനായി അഭിനയിച്ചാലും ആ നടിയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകൾ വരുന്നതും പതിവാണ്. ചിലപ്പോഴൊക്കെ നായികമാർക്കൊപ്പം നിൽക്കുന്ന ഉണ്ണിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുമ്പോൾ കമന്റുകൾ പരിധി വിട്ട് പോകാറുണ്ട്. ആ സമയങ്ങളിൽ ഉണ്ണി തന്നെ പലപ്പോഴും ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമ മാർക്കോയെ കുറിച്ച് മഹിമ നമ്പ്യാർ പറഞ്ഞ വാക്കുകളും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം മഹിമ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ. ഉണ്ണിയെ കുറിച്ച് എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഇതുവരെയുള്ള സൗഹൃദവും പരിചയവും കണക്കിലെടുത്ത് ഗോ ഗെറ്റർ എന്ന വിശേഷമാണ് ഉണ്ണി മുകുന്ദന് ചേരുന്നതെന്നാണ് മഹിമ പറഞ്ഞത്.
ഉണ്ണി മുകുന്ദനെ ഗോ ഗെറ്റർ എന്നാണ് വിശേഷിപ്പിക്കാൻ തോന്നുന്നത്. ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പുള്ളി അത് നടത്തിയിരിക്കും. നടൻ എന്ന രീതിയിലാണ് ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷൻ കൂടി വെച്ചാണ് ഞാൻ പറഞ്ഞത്. മാർക്കോ ഫസ്റ്റ് ഡെ തന്നെ പോയി കണ്ടിരുന്നു.
അത് മാത്രമല്ല മാർക്കോ റിലീസിന് രണ്ട് ദിവസം മുമ്പ് ഒരു എയർപോട്ടിൽ വെച്ച് ഞങ്ങൾ മീറ്റ് ചെയ്തിരുന്നു. മാർക്കോ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. സിനിമ കണ്ട അന്ന് തന്നെ ഉണ്ണിയെ ഞാൻ വിളിച്ച് പറഞ്ഞിരുന്നു. ഉണ്ണിയുടെ മാർക്കോ ഇത്രയും വലിയ ഹിറ്റാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഞാൻ വിളിച്ച് പറഞ്ഞപ്പോൾ ഉണ്ണിയും രാവിലെ മുതൽ ഫുൾ എക്സൈറ്റ്മെന്റിലായിരുന്നു.
ഞാൻ വിളിച്ച് പറഞ്ഞപ്പോൾ എക്സൈറ്റ്മെന്റിന്റെ പീക്കിലായിരുന്നു ഉണ്ണി. ഒരുപാട് സന്തോഷമായിയെന്നും മാർക്കോ വിജയമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു എന്നായിരുന്നു മഹിമയുടെ വാക്കുകൾ. വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് ലഭിച്ചത്. ഉണ്ണിയെ കുറിച്ച് പറയുമ്പോൾ എപ്പോഴും മഹിമയ്ക്ക് നൂറ് നാവാണെന്നാണ് ഒരാൾ കുറിച്ചത്.

പിന്നെ പതിവായി വരാറുള്ള ഉണ്ണിക്ക് മഹിമയെ വിവാഹം ചെയ്തൂടെ എന്നുള്ള കമന്റുകളും ഉണ്ട്. ഉണ്ണീ നീ കാണുന്നില്ലേ ആ കണ്ണുകളിലെ പ്രണയം?, ഉണ്ണിയുടെയും മഹിമയുടെയും വിവാഹ വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു, ഇവർക്ക് റിയൽ ലൈഫിൽ ഒന്നിച്ച് കൂടെ? എന്നിങ്ങനെയും നിരവധി ആരാധകർ കമന്റുകൾ കുറിച്ചിട്ടുണ്ട്. വിവാഹ കാര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖങ്ങളിൽ വരുമ്പോൾ സിനിമയിലാണ് തന്റെ ഇപ്പോഴത്തെ ഫോക്കസ് എന്നാണ് ഉണ്ണി പറയാറുള്ള മറുപടി.
എന്നെങ്കിലും ഉണ്ണി വിവാഹിതനായാൽ അത് സിനിമാ പ്രേമികളും ആരാധകരും ആഘോഷിക്കും. ഗെറ്റ് സെറ്റ് ബേബിയാണ് റിലീസിന് തയ്യാറെടുക്കുന്ന ഉണ്ണിയുടെ പുതിയ സിനിമ. നിമില വിമലാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











