ആളുകൾ വിളിച്ച് ചോദിച്ചെന്ന് ഉണ്ണി മുകുന്ദൻ; ആ രണ്ട് വർഷത്തിനുള്ളിലാണ് എനിക്ക് മാറ്റം വന്നത്; മഹിമ

ആർഡിഎക്സ് എന്ന സിനിമയുടെ വിജയത്തോടെ മലയാളത്തിൽ വലിയ ജനപ്രീതി നേടിയിരിക്കുകയാണ് മഹിമ നമ്പ്യാർ. തമിഴിൽ നേരത്തെ ശ്രദ്ധിക്കപ്പെട്ട മഹിമയ്ക്ക് മലയാളത്തിൽ ഇപ്പോഴാണ് മികച്ച അവസരങ്ങൾ വന്ന് തുടങ്ങിയത്. കാര്യസ്ഥൻ, മധുരരാജ, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മഹിമയ്ക്ക് മലയാളത്തിൽ നായികവേഷം ആദ്യമായി ലഭിക്കുന്നത് ആർഡിഎക്സിലൂടെയാണ്. ആർഡിഎക്സിൽ കണ്ട മഹിമയും യഥാർത്ഥ മഹിമയും തമ്മിൽ കാഴ്ചയിൽ വ്യത്യാസമുണ്ട്.

ഇപ്പോഴിതാ ആർഡിഎക്സിൽ മേക്കപ്പ് ചെയ്ത് തന്നെ കറുപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മഹിമ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് മഹിമ ഇതേക്കുറിച്ച് സംസാരിച്ചത്. സിനിമയിൽ പഴയ കാലവും പുതിയ കാലവും കാണിക്കുന്നുണ്ട്. പുതിയ കാലം കാണിക്കുമ്പോൾ കറുപ്പിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പക്ഷെ പഴയ കാലത്തും നിറം കുറച്ചാണ് കാണിച്ചത്. എന്റെ യഥാർത്ഥ നിറത്തിൽ വരുമ്പോൾ ഓൺസ്ക്രീനിൽ ഭയങ്കര വ്യത്യാസം തോന്നി.

Mahima Nambiar

അതോടെയാണ് ഇരുണ്ട മേക്കപ്പ് ഉപയോ​ഗിച്ചതെന്നും മഹിമ നമ്പ്യാർ വ്യക്തമാക്കി. തന്നെ കറുപ്പിച്ചപ്പോൾ സങ്കടം തോന്നി. ദിവസവും പോയി ഈ ലുക്ക് വേണോ എന്ന് ചോദിക്കുമായിരുന്നെന്നും മഹിമ ഓർത്തു. ഒരുപക്ഷെ ആ ലുക്ക് സിനിമയുടെ വിജയത്തിന് ഉപകരിച്ചിരിക്കാമെന്ന് നടി ചൂണ്ടിക്കാട്ടി. അടുത്തിടെ ജയ് ​ഗണേശ് സിനിമയുടെ ഇവന്റിൽ ഉണ്ണി മുകുന്ദൻ തന്നെ പ്രശംസിച്ചതിനെക്കുറിച്ചും മഹിമ സംസാരിച്ചു.

മഹിമയെ ഭയങ്കര ഇഷ്ടമാണ്, ഫാനാണ് എന്ന് പറഞ്ഞപ്പോൾ അമ്പരന്ന റിയാക്ഷനാണ് ഞാൻ കൊടുത്തത്. എന്തിനാണ് ഇങ്ങനെയൊരു റിയാക്ഷൻ കൊടുത്തത്. ആൾക്കാർ എന്നെ വിളിച്ച് പെരുപ്പിച്ച് പറഞ്ഞതല്ലേയെന്ന് ചോദിക്കുകയാണെന്ന് അദ്ദേഹം ചോദിച്ചു. മാസ്റ്റർ പീസ് എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ആ സിനിമയിൽ എന്നെ കൊല്ലുന്ന വില്ലൻ പുള്ളിയാണ്. ജയ് ​ഗണേശ എന്ന സിനിമയിലെ ഓഡിഷൻ കണ്ടായിരിക്കും ഉണ്ണി മുകുന്ദന് ഇഷ്ടപ്പെട്ടതെന്നും മഹിമ വ്യക്തമാക്കി.

Mahima Nambiar, Unni Mukundan

അഭിമുഖത്തിൽ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. എന്റെ ആദ്യ സിനിമ കാര്യസ്ഥനാണ്. ദിലീപേട്ടന്റെ അനിയത്തിയായാണ് ആ സിനിമയിൽ അഭിനയിച്ചത്. അത് റിലീസ് ചെയ്തിട്ട് ഏകദേശം പതിനൊന്ന് വർഷമായി. മഹിമ എന്ന് പേര് ആൾക്കാർക്ക് മനസിലാകാൻ പതിനൊന്ന് വർഷമെടുത്തെന്നും മഹി ചൂണ്ടിക്കാട്ടി. ലോക്ഡൗണിന്റെ സമയത്താണ് താൻ വണ്ണം കുറച്ച് മേക്കോവർ വരുത്തിയതെന്നും മഹിമ പറയുന്നു. ആദ്യ സിനിമ കാര്യസ്ഥനിൽ അഭിനയിക്കുമ്പോൾ പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയാണ്.

വളരെ ചെറുപ്പമാണ്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. പിന്നീട് തമിഴിൽ ഒരു സിനിമ ചെയ്തു. ​ഗ്രാമീണ പെൺകുട്ടിയെയാണ് സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് അതേപോലുള്ള സിനിമകളാണ് എന്നെ തേടി വന്നത്. ആ സിനിമകളിലെ ചിത്രങ്ങളാണ് വലിയ മാറ്റം വന്നു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

മേക്കപ്പിനെക്കുറിച്ചൊക്കെ പഠിച്ചത് കാലക്രമേണയാണ്. നമ്മുടെ കുറവുകൾ മനസിലാകുമ്പോൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. കൊവിഡ് സമയം വരെ ഞാൻ കുറച്ച് തടിച്ചിട്ടായിരുന്നു. ആ രണ്ട് വർഷം ആർക്കും ജോലിയില്ലായിരുന്നു. ഒപ്പുവെച്ച സിനിമകൾ വേറെ ആളുകൾക്ക് പോയപ്പോഴാണ് സ്വയം തിരിച്ചറിവ് വരുന്നത്. ആ രണ്ട് വർഷത്തിനുള്ളിലാണ് ശരീരഭാരം കുറച്ചത്. പല സിനിമകളിലും പല മുഖങ്ങളായി തോന്നാറുണ്ടെന്നും മഹിമ നമ്പ്യാർ വ്യക്തമാക്കി.

More from Filmibeat

Read more about: mahima nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X