For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകർക്ക് മാത്രമല്ല ഒടിയൻ മോഹൻലാലിനും ഏറെ നിർണ്ണായകം!! കാരണം ഇത്...

  |

  ഏകദേശം ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒടിയൻ മാണിക്യൻ ഒടിവിദ്യകളുമായി എത്തിയത്. ചിത്രത്തിനെ കുറിച്ചുളള ചെറിയ പ്രഖ്യാപനം വരെ പ്രേക്ഷകരുടെ ഇടയിൽ വൻ ചലം സൃഷ്ടിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തു വന്നതോടെ ഓടിയൻ മാണിക്യത്തിന്റെ വരവ് ആഘോഷമാക്കുകയാണ് ആരാധകർ. എന്നാൽ ചിത്രത്തിന്റെ പ്രമേയം മാറ്റി നിർത്തിയാൽ ഒടിയൻ മാണിക്യനെ കാണാൻ ഇനിയും ഒരുപാട് കാരണുമുണ്ട്.

  തമിഴ്റോക്കേഴ്സിന്റെ കളി ഒടിയനോട് നടക്കില്ല!! കളിച്ചാൽ ഇത്തവണ കിട്ടുന്നത് ഉഗ്രൻ പണി...

  മലയാള സിനിമയിൽ ഈ കൊല്ലം ഇറങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. കേരളം കണ്ട് ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം. ഈ പ്രളയജലം ജനങ്ങളുടെ ജീവിതം മാത്രമല്ല സിനിമ വ്യാവസായത്തേയും പാടെ തകർത്തിരുന്നു. സിനിമയിൽ ബിഗ് റിലീസുകൾ അധികം ഒന്നു തന്നെയില്ലായിരുന്നു. പ്രളയത്തിനു ശേഷം ആദ്യമെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ഇനിയും ഒരുപാട് കാര്യങ്ങളുണ്ട് ഒടിയനെ മറ്റുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

  സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാൻ കഴിയില്ല!! കാരണം ആ സുഖങ്ങൾ... വേദനയോടെ പൊന്നമ്മ ബാബു

    ടിപ്പിക്കൽ ലാലേട്ടൻ ചിത്രം

  ടിപ്പിക്കൽ ലാലേട്ടൻ ചിത്രം

  സിനിമ മേഖലയ്ക്ക് മാത്രമല്ല മോഹൻലാലിനു ഒടിയൻ വളരെ പ്രധാനപ്പെട്ട ചിത്രമാണ്. 2018 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുകയാണ്. എന്നാൽ ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ ടിപ്പിക്കൽ മോഹൻലാൽ ചിത്രമാണ് ഒടിയൻ. 2018 ൽ ലാലേട്ടന്റെ 4 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. എല്ലാം വളരെ ചെറിയ ചിത്രങ്ങളായിരുന്നു. ഈ വർഷം പുറത്തിറങ്ങുന്ന താരത്തിന്റെ ഓരേയൊരു ബിഗ്ബജറ്റ് ചിത്രമാണ് ഒടിയൻ

   ഏറ്റവും കുറച്ചു ചിത്രങ്ങൾ

  ഏറ്റവും കുറച്ചു ചിത്രങ്ങൾ

  ലാലേട്ടന്റെ കരിയർ ഗ്രാഫിൽ ഏറ്റവും കുറച്ച് ചിത്രങ്ങൾ ചെയ്ത വർഷമാണ് 2018. ആദിയോടെയായിരുന്നു ഈ ലാലേട്ടന്റെ തുടക്കം, പിന്നെ, നീരാളി, കായംകുളം കൊച്ചുണ്ണി, ഡ്രാമ എന്നിങ്ങനെ.. ആദി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. നീരാളി, ഡ്രാമ എന്നീ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ലാലേട്ടന്റെ കൈയൊപ്പ് പതിഞ്ഞ ആദ്യ ചിത്രമാണിത്.

  ആരാണ് ഒടിയൻ

  ആരാണ് ഒടിയൻ

  ചെറുപ്പകാലത്തിൽ കേട്ടു വളർന്ന കഥയാണ് ഒടിയൻ മാണിക്യന്റേത്. രാത്രി ഇരുട്ടിന്റെ മറവിൽ കരിമ്പടം ധരിച്ച് എത്തുന്ന ഒടിയനെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഭയമാണ്. ഒടിയൻ മിത്തുകൾ ജനങ്ങളുടെ മനസ്സിൽ പല സംശയങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ ഉത്തരമാകും മോഹൻലാലിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.

  ഒടിയൻ തലമുറയിലെ അവസാനകണ്ണി

  ഒടിയൻ തലമുറയിലെ അവസാനകണ്ണി

  വളരെ പ്രചീനമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഒടിയൻ പരമ്പരയിലെ അവസാന കണ്ണിയാണ് മാണിക്യൻ. മാണിക്യന്റെ ജാല വിദ്യയും അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 145 ദിവസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് (ഡിസംബർ 14 ന്) തിയേറ്ററുകളിൽ എത്തിയ്ത. ഏകദേശം തന്റെ ഒന്നര വർഷമാണ് ചിത്രത്തിനു വേണ്ടി മാറ്റിവെച്ചതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുന്നുണ്ട്.

  ഗെറ്റപ്പുകൾ

  ഗെറ്റപ്പുകൾ

  ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ അവതരിക്കുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

  Odiyan Audience Response | filmibeat Malayalam
  താരസമ്പന്നം

  താരസമ്പന്നം

  താരസമ്പന്നമാണ് ശ്രീകുമാർ മേനോന്റെ ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.

  English summary
  main cases of watching mohanlal odiyan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X