മമ്മൂട്ടിയും ജയസൂര്യയും തിളങ്ങി, ജൂണില്‍ മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍? കാണാം!

ജൂണ്‍ മാസത്തിന് അവസാനമായിരിക്കുകയാണ്. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന സുപ്രധാന പ്രഖ്യാപനവും തീരുമാനങ്ങളുള്‍പ്പടെ നിരവധി സംഭവവികാസങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചത്. അബ്രഹാമിന്റെ സന്തതികളും ഞാന്‍ മേരിക്കുട്ടിയുമുള്‍പ്പടെയുള്ള സിനിമകളാണ് തിയേറ്ററുകളിലേക്കെത്തിയത്. രജനീകാന്ത് ചിത്രമായ കാലയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

മോഹന്‍ലാലും പ്രണവും ഒരുമിച്ചെത്തുന്നുവെന്ന കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനവും അടുത്തിടെയായിരുന്നു നടന്നത്. നസ്രിയയുടെ തിരിച്ചുവരവ് ചിത്രമായ കൂടെയിലെ ഗാനവും നീരാളിയില്‍ മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനവും സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ നീരാളി തിയേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റിലീസ് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. സിനിമാലോകത്ത് സംഭവിച്ച പ്രധാന കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ജൂണ്‍ മാസത്തിലെ ചിത്രങ്ങള്‍

ജൂണ്‍ മാസത്തിലെ ചിത്രങ്ങള്‍

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമകളുള്‍പ്പടെ നിരവധി സിനിമകള്‍ ജൂണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നുവെങ്കിലും തിളങ്ങിയത് മമ്മൂട്ടിയും ജയസൂര്യുമായിരുന്നു. ഷാജി പാടൂരും മമ്മൂട്ടിയും ഒരുമിച്ചെത്തിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഞാന്‍ മേരിക്കുട്ടിക്ക് പ്രത്യേകതകളേറെയായിരുന്നു. ചിത്രത്തിനായി താരം നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിറ്റ് പട്ടികയില്‍ ഇടംനേടിയ സിനിമകള്‍

ഹിറ്റ് പട്ടികയില്‍ ഇടംനേടിയ സിനിമകള്‍

മമ്മൂട്ടിയുടെ സിനിമയായ അബ്രഹാമിന്റെ സന്തതികളാണ് ബ്ലോക്ക്ബസ്റ്റര്‍ ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചത്. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ വിജയകരമായി മുന്നേറുകയാണ്. മമ്മൂട്ടി സിനിമകള്‍ക്ക് ലഭിക്കുന്ന പതിവ് സ്വീകാര്യത ഈ സിനിമയ്ക്കും ലഭിച്ചിരുന്നു. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമ്മൂട്ടിയുടെ സിനിമ വിജയകരമായി മുന്നേറുന്നതിനിടയില്‍ ഞാന്‍ മേരിക്കുട്ടിക്ക് തന്റേതായ ഇടം ലഭിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മറ്റാരും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത വിഷയവുമായി എത്തിയ ഈ സംഘത്തിന് മികച്ച കൈയ്യടിയാണ് ലഭിച്ചത്.

പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച താരങ്ങള്‍

പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച താരങ്ങള്‍

ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ജയസൂര്യ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് മേരിക്കുട്ടിയിലൂടെ. ക്യാപറ്റനിലൂടെ തുടരുന്ന വിസ്മയപ്രകടനം ഈ സിനിമയിലും താരം നിലനിര്‍ത്തിയിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ പ്രധാന ചിത്രങ്ങളിലൊന്നായി മേരിക്കുട്ടി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഡെറിക് അബ്രഹാമെന്ന പോലീസുകാരനായി മമ്മൂട്ടിയും പ്രേക്ഷകരെ അമ്പരപ്പെടുത്തിയിരുന്നു. ആരാധകപ്രതീക്ഷ നിലനിര്‍ത്തിയ സിനിമയായിരുന്നു ഇത്.

അന്യഭാഷകളില്‍ സംഭവിച്ചത്?

അന്യഭാഷകളില്‍ സംഭവിച്ചത്?

തെന്നിന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ കാലയും ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അധോലോക നേതാവായി അവിസ്മരണീയ പ്രകടനമാണ് താരം കാഴ്ച വെച്ചത്. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒരുമിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഇത്. ഷാരൂഖ് ഖാന്‍ ചിത്രമായ റേസ്3യും ഈ മാസം റിലീസ് ചെയ്തിരുന്നു.

സുപ്രധാന പ്രഖ്യാപനം

സുപ്രധാന പ്രഖ്യാപനം

മലയാള സിനിമ ഒന്നടങ്കം കാത്തിരുന്ന കാര്യത്തിന് കൂടിയാണ് ഈ മാസം സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളിലൊന്നായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രണവും അഭിനയിക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത് അടുത്തിടെയാണ്. കുഞ്ഞാലി മരക്കാറുടെ ബാല്യകാലം അവതരിപ്പിക്കാനാണ് താരപുത്രന്‍ എത്തിയത്.

ജൂണിലെ ഈണം

ജൂണിലെ ഈണം

മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ നീരാളിയിലെ ആദ്യഗാനം പുറത്തിറങ്ങിയത് ഈ മാസമായിരുന്നു. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍ ഈ സിനിമയില്‍ ഗാനം ആലപിക്കുന്നുവെന്നുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ശ്രേയ ഘോഷാലിനൊപ്പം ആലപിച്ച മനോഹരഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചുവരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. അതിനിടയിലാണ് കൂടെയിലെ ഗാനങ്ങളെത്തിയത്.

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍

ജൂണിലെ അവസാനത്തെ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക യോഗം നടന്നത്. വൈസ് പ്രസിഡന്റില്‍ നിന്നും പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത് മോഹന്‍ലാല്‍ എത്തിയതും ഈ മാസമാണ്. 18 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് ഈ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള 18 അംഗ ഭരണസമിതി സ്ഥാനമേറ്റെടുത്തത് കഴിഞ്ഞയാഴ്ചയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X