ടെക്നിക്കലി കനിയുടെ പങ്കാളി, ആനന്ദിന് വേറൊരു കൂട്ടുകാരിയുണ്ട്; മകളെക്കുറിച്ച് മെെത്രേയൻ

എപ്പോഴും ജനശ്രദ്ധ നേടുന്ന വ്യക്തിയാണ് ആക്ടിവിസ്റ്റ് മെെത്രേയൻ. മെെത്രേയനും ഡോ. ജയശ്രീയും ഒരുമിച്ചുള്ള ജീവിതം ഒരു കാലത്ത് ചർച്ചയായിരുന്നു. ഇരുവർക്കും പിറന്ന മകളാണ് നടി കനി കുസൃതി. കുടുംബമായി മുന്നോട്ട് പോകേണ്ടെന്ന് മെെത്രേയൻ ഒരു ഘട്ടത്തിൽ തീരുമാനിക്കുകയായിരുന്നു. കനിക്ക് 18 വയസായ ശേഷമായിരുന്നു തീരുമാനം. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. യെസ് 27 ന് നൽകിയ അഭിമുഖത്തിൽ മെെത്രേയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കുടുംബം പിരിച്ച് വിട്ടത് പങ്കാളി ജയശ്രീയുടെയോ മകൾ കനി കുസൃതിയുടെയോ സമ്മതമില്ലാതെയാണെന്നും അവരുടെ വെെകാരികതയ്ക്ക് വില കൊടുത്തില്ലെന്നമുള്ള വിമർശനത്തിന് മെെത്രേയൻ മറുപടി നൽകി. എന്നെ പോലെ എല്ലാവരും ജീവിക്കേണ്ട കാര്യമില്ല. ഞാനും ജയശ്രീയും ഇന്നും ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് മറന്നി‌ട്ടാണ് എല്ലാവരും ഇങ്ങനെ പറയുന്നത്. ജയശ്രീ എഴുതിയ ആത്മകഥ ആൾക്കാർക്ക് വായിക്കരുതോ. ഞങ്ങൾ രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായം പല കാര്യത്തിലുമുണ്ട്. ഞാനെടുക്കുന്ന തീരുമാനങ്ങൾ ജയശ്രീയിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ജയശ്രീക്ക് വിഷമമുണ്ടാകുന്ന തലങ്ങളുണ്ട്.

Maithreyan  Kani Kusruti

ജയശ്രീ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് വിഷമമുണ്ടാകാറുണ്ട്. ഞാനത് പറയാറില്ല. എനിക്കത് താങ്ങാൻ പറ്റുന്നത് കൊണ്ടാണ്. രണ്ട് പേരുള്ള വീടിനകത്ത് വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകും. ജയശ്രീയു‌ടെ വീ‌ട്ടിലേക്ക് ഞാൻ ചെല്ലരുതെന്ന് പറയുന്ന ദിവസമാണ് നിങ്ങൾക്കിതൊക്കെ പറയാനുള്ള അവകാശമുള്ളത്. ജയശ്രീയുടെ വരുമാനത്തിൽ ജീവിക്കുന്നു എന്നൊക്കെ ആളുകൾ പറയുമായിരിക്കും. ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്ന സമയത്ത് ഒരു വാടക അല്ലാതെ ഒരു രൂപ ജയശ്രീ കൂടുതൽ തന്നിട്ടില്ല. അവിടെ ചെന്നാൽ ഭക്ഷണമുണ്ട്. കിടക്കാൻ സ്ഥലവുമുണ്ട്. ഒരു കാലത്തും ജയശ്രീയുടെ ചെലവിൽ ജീവിച്ചിട്ടില്ല. ഞാൻ പുസ്തകം വിറ്റും പ്രൊജക്ടുകൾ ചെയ്തുമാണ് ജീവിച്ചിട്ടുള്ളത്.

കുടുംബം പിരിച്ച് വിട്ടുന്നു എന്ന് പറഞ്ഞാൽ കുട്ടിയെ വളർത്തുന്ന പ്രവർത്തനത്തിൽ നിന്ന് പിരിഞ്ഞെന്നാണ്. ഞാൻ ജയശ്രീയെ ഉപേക്ഷിച്ചു എന്ന വാക്ക് അതിനകത്തില്ല. ജയശ്രീ വിഷമം അനുഭവിച്ചത് എനിക്ക് വേറൊരു പെൺകുട്ടിയോട് പ്രണയമുണ്ടായപ്പോഴാണ്. എന്നാൽ ഞാൻ താമസിക്കുന്നി‌ടത്ത് വന്നാൽ ജയശ്രീയെ ഒരിക്കലും രണ്ടാമതായി കണ്ടിട്ടില്ല. എന്തിനാണ് വന്നതെന്ന് ചോദിച്ചിട്ടില്ല. ജയശ്രീക്ക് വിഷമം തോന്നിയത് മറ്റൊരാൾക്കൊപ്പം പ്രണയ പൂർവം ജീവിക്കുന്നത് കാണുമ്പോഴായിരുന്നെന്നും മെെത്രേയൻ പറയുന്നു. മകളായ നടി കനി കുസൃതിയെക്കുറിച്ചും മെെത്രേയൻ സംസാരിച്ചു. കനിയും പങ്കാളി ആനന്ദ് ​ഗാന്ധിയും ഒരുമിച്ചുള്ള ഫോട്ടോ കാണിച്ചപ്പോളാണ് ഇദ്ദേഹം ഇവരെക്കുറിച്ച് സംസാരിച്ചത്.

Maithreyan  Kani Kusruti

ടെക്നിക്കലി കനിയുടെ പങ്കാളിയാണിപ്പോൾ. ആനന്ദിനിപ്പോൾ വേറൊരു കൂട്ടുകാരിയുണ്ട്. പക്ഷെ അവർ മൂന്ന് പേരും കൂടെയാണ് ജീവിക്കുന്നത്. പാർ‌ടണറാണോ എന്നെനിക്കറിയില്ല. ഞാൻ പിന്നെ അങ്ങനെ ചോദിക്കാറില്ല. അവൾ സംസാരിക്കുകയാണെങ്കിൽ സംസാരിക്കാറുണ്ടെന്നും മെെത്രേയൻ വ്യക്തമാക്കി. ശ്രദ്ധേയ സിനിമകൾ ചെയ്ത ഫിലിം മേക്കറാണ് ആനന്ദ് ​ഗാന്ധി. പങ്കാളിയെക്കുറിച്ച് മുമ്പൊരിക്കൽ കനി നടത്തിയ പരാമർശം ചർച്ചയായിരുന്നു.

ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും തങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ണർമാർ അല്ലെന്നുമാണ് കനി കുസൃതി തുറന്ന് പറഞ്ഞത്. ഓപ്പൺ റിലേഷൻഷിപ്പിനോടാണ് തനിക്ക് താൽപര്യം. എന്നാൽ ആനന്ദിന് അതിൽ താൽപര്യമില്ലായിരുന്നെന്നും കനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പൺ റിലേഷൻഷിപ്പിന് ആനന്ദ് ശ്രമിച്ചിരുന്നു. പക്ഷെ പറ്റിയില്ല. ഞാനും ആനന്ദും തമ്മിലുള്ള ബന്ധത്തിൽ റൊമാന്റിക്കായ കാര്യം വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. റിലേഷൻഷിപ്പിൽ സംസാരിക്കുമ്പോൾ മനസിലാക്കാൻ‌ പറ്റണം എന്നേ തനിക്കുള്ളൂയെന്നും കനി കുസൃതി അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X