മോഹൻലാൽ പഴഞ്ചൻ, വൈകീട്ട് എന്താ പരിപാടിയെന്ന് ചോ​ദിക്കുന്ന പരസ്യത്തിലും ഇതേയാളല്ലേ അഭിനയിച്ചത്?; മൈത്രേയൻ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയേറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ‌ മാത്രം ശേഷിക്കെ ആക്ടിവിസ്റ്റായ മൈത്രേയൻ എമ്പുരാൻ സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. എമ്പുരാൻ സിനിമ കാണാൻ പോകണമെന്ന് തോന്നിയിട്ടില്ലെന്നും മോഹൻലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോൾ തന്നെ മനസിലാകുമെന്നും മൈത്രേയൻ പറയുന്നു.

പൃഥ്വിരാജ് സുകുമാരനിൽ വിശ്വാസമില്ലെന്നും മൈത്രേയൻ ഓൺഎയർ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ സംസ്കാരമുള്ളവരുണ്ടെന്നും അവരോട് ചോ​ദിച്ചിട്ടാണ് സിനിമ കാണുന്നതെന്നും മൈത്രേയൻ പറഞ്ഞു. സിനിമയെ കുറിച്ച് ആളുകൾ‌ എഴുതുന്നതും പറയുന്നതും വായിച്ചിട്ടാണ് ‍ഞാൻ അത് കാണാൻ പോകുന്നത്.

Maitreyan Mohanlal

മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ സിനിമ കാണാൻ ഞാൻ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകൾ ഡിസ്കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കു. പോസ്റ്റർ കണ്ട് സിനിമയ്​ക്ക് പോകാറില്ല. എമ്പുരാന്റെ പോസ്റ്റർ കണ്ടിരുന്നു. മുമ്പ് അരവിന്ദന്റെ സിനിമകൾ, സത്യജിത്ത് റേയുടെ സിനിമകൾ, അടൂർ ​ഗോപാലകൃഷ്ണന്റെ സിനിമകൾ എന്നൊക്കെയാണ് അറിയപ്പെട്ടിരുന്നത്.

അല്ലാതെ മമ്മൂട്ടിയും മോഹ​ൻലാലും സിനിമയുണ്ടാക്കുന്നില്ല. പുറത്തിറങ്ങുന്ന സിനിമകൾ അവരുള്ള സിനിമയാണ്. അല്ലാതെ അവരുടെ സിനിമയല്ല. ലിജോ എടുത്തതുകൊണ്ടാണ് മലൈക്കോടൈ വാലിബൻ തിയേറ്ററിൽ പോയി കണ്ടത്. അത് എനിക്ക് ഇഷ്ട്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ വ്യത്യസ്തമാണ്. കാണാൻ ഒരു കൗതുകം തോന്നും. പൃഥ്വിരാജ് സുകുമാരനിൽ വിശ്വാസമില്ല.

അദ്ദേഹം ഇതുവരെ നല്ലൊരു സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല. അയാൾ സംവിധായകനായി മാറിയ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല. മഹേഷിന്റെ പ്രതികാരം, പൊന്മാൻ, നാരായണീന്റെ മൂന്ന് ആൺമക്കൾ തുടങ്ങിയ സിനിമകൾ കാണുമ്പോൾ അവർ അത് മെനക്കെട്ട് എടുത്ത സിനിമകളാണെന്ന് തോന്നാറുണ്ട്. സംവിധാനം അറിയുന്നവരാണ്.

മോഹൻലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോൾ തന്നെ മനസിലാകും. സദയം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. റൈഫിൾ ക്ലബ് സിനിമ കണ്ടില്ല. പോസ്റ്റർ കണ്ടപ്പോൾ തന്നെ വയലൻസിനെ പ്രമോട്ട് ചെയ്യുന്നതാണെന്ന തോന്നൽ വന്നു. മാർക്കോ ഒരു കാലത്തും കാണില്ല. സിനിമ സംസ്കാരമുള്ളവരുണ്ട്. അവരോട് ചോ​ദിച്ചിട്ടാണ് സിനിമ കാണുന്നത്.

Maitreyan Mohanlal

ലഹരിക്കെതിരെ ഇപ്പോൾ‌ മോഹൻലാലിനെ വെച്ച് പരസ്യം ചെയ്യുന്നുണ്ട്. എന്നാൽ കുറച്ച് നാൾ മുമ്പ് വൈകീട്ട് എന്താ പരിപാടി എന്ന് ചോ​ദിക്കുന്ന പരസ്യത്തിലും ഇതേയാൾ തന്നെയല്ലേ അഭിനയിച്ചത്. മോഹൻലാലിന് ആശയപരമായി നിലപാടില്ല. ജീവിതത്തിൽ അയാൾ പറയുന്ന അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അറിയാം. പഴഞ്ചനാണ്. ജനാധിപത്യമുള്ളയാളല്ല. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്. നല്ല സിനിമയുണ്ടാക്കാൻ മെനക്കെടുന്നയാളാണ് ശ്രീനിവാസൻ എന്നും മൈത്രേയൻ പറഞ്ഞു. അതേസമയം എമ്പുരാന്റെ ട്രെയിലർ മാർച്ച് 20ന് റിലീസ് ചെയ്യും.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററിൽ എത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X