മഹാലക്ഷ്മിയെ കാണാനെത്തിയ മഞ്ജുപിള്ളയും മകളും! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!
സിനിമാലോകവും ആരാധകരും ഒരുപോലെ കൊണ്ടാടിയ പിറന്നാളായിരുന്നു മഹാലക്ഷ്മിയുടേത്. മകളുടെ വരവിനെക്കുറിച്ചത് ദിലീപ് വാചാലനായപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്നത് ആ മുഖം കാണുന്നതിന് വേണ്ടിയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപും കാവ്യ മാധവനും മകളുടെ ചിത്രം പങ്കുവെച്ചത്. നാളുകള്‍ക്ക് ശേഷം ഇവരുടെ പേസ്ബുക്ക് പേജ് സജീവമായി മാറിയതും ഇതിന് ശേഷമായിരുന്നു. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തില്‍ മീനാക്ഷിയും തിളങ്ങി നിന്നിരുന്നു. ചെന്നൈയിലെ എംബിബിഎസ് പഠനത്തിന്റെ തിരക്കില്‍ നിന്നുമായിരുന്നു മീനൂട്ടി എത്തിയത്. മീനൂട്ടിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മഞ്ജുപിള്ളയും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മകള്‍ക്കൊപ്പമാണ് താരം എത്തിയത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മഞ്ജുപിള്ള പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തിലെ ചിത്രവും പങ്കുവെച്ചത് താരം തന്നെയായിരുന്നു.

മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനം, സ്റ്റേ ബ്ലെസ്ഡ് ചക്കരേ എന്ന ക്യാപ്ഷനോടെയാണ് മഞ്ജുപിള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെ എല്ലാവരും ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ദിലീപും അരികെ ചിരിച്ച് നില്‍ക്കുന്ന കാവ്യ മാധവനുമാണ് ഈ ഫോട്ടോയിലുള്ളത്. മഞ്ജുപിള്ളയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications