»   » എസ്ര എന്ന ഹൊറര്‍ ചിത്രത്തെ ബോക്‌സോഫീസില്‍ ഇത്രയും വലിയ വിജയമാക്കിയതിന് പിന്നിലെ രഹസ്യം

എസ്ര എന്ന ഹൊറര്‍ ചിത്രത്തെ ബോക്‌സോഫീസില്‍ ഇത്രയും വലിയ വിജയമാക്കിയതിന് പിന്നിലെ രഹസ്യം

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജെയ് കെ സംവിധാനം ചെയ്ത ചിത്രമാണ് എസ്ര. ഏറെ കാലത്തിന് ശേഷം ബോക്‌സോഫീസ് വിജയം നേടിയ ഒരു മലയാള ഹൊറര്‍ ചിത്രം കൂടിയാണിത്. ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് കേരളത്തിലെ ബോക്‌സോഫീസുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളത്തില്‍ ഹൊറര്‍ ചിത്രങ്ങള്‍ കാര്യമായി വിജയിക്കാറില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഹൊറര്‍ ചിത്രങ്ങളാണ് വിജയിക്കുന്നത്. എന്നാല്‍ എസ്ര എന്ന പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം തിയേറ്ററുകളില്‍ വിജയം നേടാന്‍ കാരണം പറയുന്നത് പലതാണ്. വളരെ മികച്ച രീതിയില്‍ തിയേറ്ററുകളില്‍ എത്തിച്ച ചിത്രത്തിന്റെ കാസ്റ്റ് ക്രൂവാണ് എസ്രയെ വിജയത്തില്‍ എത്തിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.

യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രത്തെ ഇത്രയും വലിയ വിജയമാക്കിയതിന് പിന്നിലെ മറ്റ് കാരണങ്ങള്‍ ഇതൊക്കെയാണ്. തുടര്‍ന്ന് വായിക്കാം..

ഹൊറര്‍ ചിത്രമാണ്, അതുക്കൊണ്ട് ഇക്കാര്യങ്ങളും

അടുത്ത കാലത്ത് ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മടി കാണിച്ച നടനാണ് പൃഥ്വിരാജ്. ഹൊറര്‍ ചിത്രമാണെങ്കില്‍ ഒകെ. പക്ഷേ കോമഡി ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. എസ്രയെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ വിജയം അത് തന്നെയായിരുന്നു. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ട്. എന്നാല്‍ അതെല്ലാം വാരിക്കോരിയിടാതെ ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ തമാശ രംഗങ്ങളും എല്ലാം വളരെ സൂഷ്മതയോടെയാണ് ഉപയോഗിച്ചിരിക്കുന്നത്.

മികച്ച കഥ

ചിത്രത്തിന്റെ മികച്ച കഥയാണ് എസ്രയുടെ വിജയത്തിന്റെ ഒരു കാരണം. ഇതുവരെ പ്രേക്ഷകര്‍ കണ്ട് മടുത്ത ഹൊറര്‍ ചിത്രങ്ങളിലെ ഒരു സീന്‍ പോലും എസ്രയില്‍ ഉണ്ടായിരുന്നില്ല. ഒട്ടും ആവര്‍ത്തന വിരസത തോന്നതെയാണ് ചിത്രത്തിലെ ഒരു സീനും മുന്നോട്ട് പോകുന്നത്.

പൃഥ്വിരാജിന്റെ സാന്നധ്യം

ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയതാണ് ചിത്രത്തിന്റെ വിജയം. സമീപക്കാലത്ത് ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച പൃഥ്വിരാജ് തെരഞ്ഞെടുക്കുന്ന ഓരോ ചിത്രവും ആലോചിച്ചിട്ടാകുമെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.

ഒരു ഹോളിവുഡ് ചിത്രം കാണുന്നത് പോലെ

ഹോളിവുഡ് ചിത്രത്തിന്റെ നിലവാരത്തിലാണ് എസ്ര ഒരുക്കിയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടെക്‌നിക്കല്‍ പെര്‍ഫക്ഷനെല്ലാം എടുത്ത് പറയേണ്ടതാണ്.

English summary
5 Major Factors That Contributed To The Movie's Gigantic Success!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam