മദ്യപിക്കുന്നയാളല്ല, വൈൻ കുടിച്ചാൽ വെറുതെ ചിരിക്കും, ഒരിക്കൽ മദ്യപിച്ച് ഫിറ്റായി ഇറങ്ങി നടക്കണം; മേജർ രവി

പട്ടാമ്പിക്കാരനായ മേജർ രവി ആർമിയിൽ നിന്ന് റിട്ടയേർഡായി നാട്ടിൽ വന്നശേഷമാണ് സിനിമയിലേക്ക് എത്തുന്നതും കീർത്തിചക്ര, കുരുക്ഷേത്ര പോലുള്ള ഒരുപിടി സിനിമകൾ സംവിധാനം ചെയ്യുന്നതും. മേജർ രവി അനുഭവിച്ചിട്ടുള്ളതും കേട്ടറിഞ്ഞിട്ടുള്ളതുമായവാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് കഥയായി പിന്നീട് മാറിയിട്ടുള്ളത്. വർഷങ്ങളോളം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മദ്യം രുചിക്കണമെന്ന് ഇന്നേവരെ അദ്ദേഹത്തിന് തോന്നിയിട്ടില്ല.

അച്ഛന്റെ ഉപദേശങ്ങൾ പിന്തുടരുന്നതുകൊണ്ടാണ് മദ്യപാനത്തിൽ നിന്നും മേജർ രവി അകലം പാലിക്കുന്നത്. യെസ് 27ന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. മദ്യപിക്കുന്നയാളല്ല. പുകവലിയും നിർത്തി. മദ്യപിക്കാത്ത പട്ടാളക്കാർ ആർമിയിൽ വിരളമാണ്.

Major Ravi
Photo Credit: Major Ravi / Facebook

ഒട്ടുമിക്ക ആളുകളും സോഷ്യൽ ഡ്രിങ്കർ എങ്കിലും ആയിരിക്കും. ഞാനും ഒന്ന് കുടിച്ച് നോക്കട്ടേയെന്ന് ചിലപ്പോൾ പറയുന്നത് കേൾക്കാം. അടിച്ച് ഫിറ്റായി തലകുത്തി മറിഞ്ഞ് വീഴുന്നവരെ കാണുമ്പോഴാണ് കുടിച്ച് നോക്കിയാലോയെന്ന ആ​ഗ്രഹം രവിക്ക് വരുന്നതെന്ന് ഭാര്യ അനിത പറയുന്നു. ഒരു പ്രാവശ്യം ഞാൻ നിർബന്ധിച്ചപ്പോൾ കുറച്ച് വൈൻ കുടിച്ചു. ശേഷം വെറുതെ ഇരുന്ന് ചിരിക്കുമായിരുന്നു കുറച്ച് നേരം.

അപ്പോൾ ഞാൻ കരുതി ഇത് കൊള്ളാമല്ലോ... മൂപ്പർ ഇങ്ങനെ ചിരിച്ച് ഞാൻ കണ്ടിട്ടുമില്ല. പിന്നീട് ചിലപ്പോഴൊക്കെ തോന്നും കുറച്ച് വൈൻ കുടിപ്പിച്ചാലോയെന്നെന്നും അനിത പറയുന്നു. എന്നെങ്കിലും ഒരിക്കൽ ഒരുപാട് മദ്യപിച്ച് ഫിറ്റായി ഇറങ്ങി നടക്കണം. സ്റ്റെപ്പിൽ നിന്ന് വീഴണം എന്നൊക്കെ ആ​ഗ്രഹമുണ്ട്. കള്ള് കുടിക്കാത്തതിന് കാരണമുണ്ട്. എന്റെ അച്ഛൻ കുടിക്കുമായിരുന്നു.

മുപ്പത്തിരണ്ടാമത്തെ വയസിലാണ് അച്ഛൻ മദ്യപാനം നിർത്തിയത്. കള്ളായിരുന്നു കുടിച്ചിരുന്നത്. അങ്ങനെ ഒരു ദിവസം ഫിറ്റായി അമ്മയെ അടിച്ചു. അമ്മ അന്ന് രാത്രി മുഴുവൻ ഇരുന്ന് അച്ഛനെ ഉപദേശിച്ചു. പിറ്റേദിവസം മുതൽ ല​ഹരി ഉപയോ​ഗിക്കില്ലെന്ന് അച്ഛൻ പ്രതിജ്ഞ ചെയ്തു. അച്ഛന്റെ ഇൻഫ്ലൂവൻസ് കൊണ്ടാണ് ഞാൻ മദ്യപിക്കാത്തത്. എട്ടാം ക്ലാസ് വരെ മാത്രമെ അച്ഛൻ പഠിച്ചിട്ടുള്ളു. പക്ഷെ ഇം​ഗ്ലീഷ് നന്നായി സംസാരിക്കുമെന്നും രവി പറയുന്നു.

ആരെയും ഡിപ്പന്റ് ചെയ്ത് ജീവിക്കാനും താൽപര്യമില്ലാത്തയാളാണ് രവിയെന്നും ഭാര്യ അനിത പറഞ്ഞു. അസുഖം വരുന്ന സമയത്ത് പോലും ആരെയും ഡിപ്പന്റ് ചെയ്യില്ല. അ​​ദ്ദേഹത്തെ കെയർ ചെയ്യാൻ ഞാൻ ആ സമയത്ത് ഒരുപാട് സ്ട്ര​ഗിൾ ചെയ്യണം. മറ്റുള്ളവർ ആശ്വാസ വാക്കുകൾ പറഞ്ഞാൽ അ​ദ്ദേഹം സ്വീകരിക്കും. നമ്മുടേത് പക്ഷെ അത്തരത്തിൽ സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

Major Ravi
Photo Credit: Major Ravi / Facebook

ചിലപ്പോഴൊക്കെ വിഷമം തോന്നും. കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മൂപ്പര് വിധേയനായി കഴിഞ്ഞശേഷമുള്ള മൂന്ന്, നാല് മാസമാണ് അത് ഏറ്റവും കൂടുതൽ ഞാൻ അനുഭവിച്ചത്. അത് കൊറോണ സമയത്തായിരുന്നു. ഇന്ന് കാണുന്ന മേജർ രവിയായിരുന്നില്ല അന്ന്. ഒരുപാട് ശരീരഭാരം കുറഞ്ഞു. ഇതിൽ നിന്നും മാറ്റം വരില്ലേയെന്ന് പോലും തോന്നിപ്പോയി. അന്ന് ഞാൻ പുള്ളിക്ക് മുമ്പിൽ നിന്ന് കരയാതെ ധൈര്യം കൊടുക്കുകയാണ് ചെയ്തത്.

പുള്ളി ഉറങ്ങിയശേഷം ഒറ്റയ്ക്കിരുന്ന് കരഞ്ഞാണ് ഞാൻ എന്റെ സങ്കടം തീർത്തത്. പിന്നീട് ആരോ​ഗ്യം ശരിയായി പഴയ മേജർ രവിയായപ്പോൾ വീണ്ടും ഓടിപ്പോയി. സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നുവെന്നാണ് എല്ലായിടത്തും അദ്ദേഹം പറഞ്ഞത്. അത് എന്നെ വിഷമിപ്പിച്ചു. ഒരു വട്ടമെങ്കിലും എന്നെ കുറിച്ച് പറയാത്തത് എന്താണെന്ന് ചിന്തിച്ചു. ഭാര്യയല്ലേ എന്നൊരു തോന്നലാണ് അദ്ദേഹത്തിനെന്നും അനിത പറയുന്നു. എന്നെ ശുശ്രൂഷിച്ച് ആരും കഷ്ടപ്പെടരുത് എന്ന തോന്നൽ എനിക്ക് എപ്പോഴുമുണ്ടെന്നായിരുന്നു മേജർ രവിയുടെ മറുപടി.

എനിക്ക് ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നിരുന്നു. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിൽ പോയത്. നല്ല നെ‍ഞ്ച് വേദനയുണ്ടായിരുന്നു. ഓപ്പൺ ഹാർട്ട് സർജറി ചെയ്യാൻ നിർദേശിച്ചിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല. അ‍ഞ്ച് ബ്ലോക്കുണ്ടായിരുന്നു. പിന്നീട് സ്റ്റഡ് ഇട്ടു. ഡിസ്ചാർജായ പിറ്റേ ദിവസം മുതൽ യാത്ര ചെയ്തയാളാണ് ഞാൻ. എന്റെ സമയം ഇനിയും ആയിട്ടില്ല. എനിക്ക് ഇനിയും സമയമുണ്ടെന്നും മേജർ രവി പറയുന്നു.

More from Filmibeat

Read more about: major ravi major ravi mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X